Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

24 APRIL 2023 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ച അവസ്ഥ, അമേരിക്കയിൽ മാത്രം അതിശൈത്യം മൂലം ഇതുവരെ മരിച്ചത് 28 പേർ, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം താപനില -50 ഡിഗ്രി സെൽഷ്യസ് വരെ, രാജ്യത്ത് ബോംബ് ചുഴലി മുന്നറിയിപ്പും...!

രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായതുകൊണ്ടുതന്നെ പറന്നുയർന്ന വിമാനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഭീതിപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില കേസുകളിൽ അപകടം സംഭവിക്കുകയും എന്നാൽ വിരലിൽ എണ്ണാവുന്ന കേസുകളിൽ തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്യുന്നു. ഇപ്പോൾ അത്തരത്തിലൊരു സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ അഗ്നി ബാധ ഉണ്ടായതായുള്ള വാർത്തയാണ് പുറത്തുവരുന്നത്.

യാത്രക്കാരെ പരിഭ്രാന്തരാക്കിക്കൊണ്ട് തീപിടിച്ച ചിറകുകളുമായി ആ വിമാനം ആകാശത്ത് പറന്നത് നീണ്ട് 40 മിനിറ്റുകളോളമാണ്. ആരെയും ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഓഹിയോയിലെ ജോൺ ഗ്ലെൻ കൊളമ്പസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അരിസോണയിലെ ഫിനിക്സിലേക്ക് യാത്ര തിരിച്ച വിമാനത്തിനായിരുന്നു അപകടം സംഭവിച്ചത്. 

തീതുപ്പിക്കൊണ്ട് ആകാശത്ത് പറക്കുന്നത് അമേരിക്കൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ്. തുടർന്ന് 40 മിനുട്ടോളം പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ വിമാനത്തിന്റെ എഞ്ചിനിൽ നിന്നും തീ വരുന്നത് കാണാം. പക്ഷികൾ എഞ്ചിനകത്ത് കുടുങ്ങിയതിനാലാണ് അഗ്‌നിബാധ ഉണ്ടായതെന്ന് പൈലറ്റ് അറിയിച്ചതായി വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു.

ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം പെട്ടെന്ന് തന്നെ തിരിച്ച് ഓഹിയോയിൽ ഇറക്കുകയായിരുന്നു. തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാരെ മുഴുവൻ അതിവേഗം തന്നെ ഒഴിപ്പിച്ചത് കൊണ്ട് ഒരു വൻ ദുരന്തമാണ് ഒഴിവായത്. ആർക്കും പരിക്കുകൾ പറ്റിയതായി റിപ്പോർട്ടുകളില്ല. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിൽ ഫിനിക്സിലേക്ക് അയച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അഗ്‌നിബാധയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുന്നുണ്ടെന്ന് വിമാനത്താവള അധികൃതരും അറിയിച്ചു.

അതേസമയം നിറയെ യാത്രക്കാരുണ്ടായിരുന്ന ഖത്തർ എയർവേയ്സിന്റെ വിമാനത്തതിന് എന്തും സംഭവിക്കാമെന്ന തരത്തിൽ മുള്‍മുനയിലാക്കിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ യാത്രയിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി വിവരിച്ചിരിക്കുകയായിരുന്നു. ദോഹയിൽ നിന്നും കോപെൻഹേഗനിലേക്ക് പറന്നുയർന്നതായിരുന്നു ഖത്തർ എയർവെയ്സിന്റെ വിമാനം. വിമാനത്തിനകത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു.

എന്നാൽ പറന്നുയർന്ന് 1850 അടി ഉയരത്തിൽ എത്തിയ വിമാനം സെക്കന്റുകൾക്കുള്ളിൽ 850 അടി താഴ്ച്ചയിലേക്ക് പോവുകയായിരുന്നു. ഈ സമയം വിമാനത്തിൽ കൂട്ട നിലവിളിയായിരുന്നു എന്നാണ് യാത്രക്കാരൻ പറഞ്ഞത്. ഫസ്റ്റ് ഓഫീസർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നും അതാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പിന്നീട് ക്യാപ്റ്റൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ആറു മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനം സുരക്ഷിതമായി കോപ്പൻഹേഗിൽ എത്തിച്ചേരുകയും ചെയ്തു. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്ന് പറയുന്നത് യാഥാർത്ഥ്യമെന്ന് ബോദ്ധ്യപ്പെട്ട സംഭവമായിരുന്നു ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (2 minutes ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (8 minutes ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (43 minutes ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (48 minutes ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (1 hour ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (1 hour ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (2 hours ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (2 hours ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (2 hours ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (2 hours ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (3 hours ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (3 hours ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (3 hours ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (4 hours ago)

Malayali Vartha Recommends