Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തിലേറെയായി കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്.

ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥ മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഈ രണ്ടു ഗ്രാമങ്ങളിലും സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റുകളുടെ ഉദ്ഘാടനം രണ്ട് ചടങ്ങുകളിലായി നടന്നു. അഡോപ്റ്റ് എ വില്ലേജ് പദ്ധതിയുടെ ഭാഗമായി, യുഎസ് ടി കൊച്ചി കേന്ദ്രത്തിലെ സിഎസ്ആര്‍ ടീമിന്റെ നേതൃത്വത്തിലാണ് ജലശുദ്ധീകരണ പ്ലാന്റുകള്‍ ആരംഭിച്ച് തദ്ദേശവാസികളായ ജനങ്ങൾക്ക് സമർപ്പിച്ചത്.

വലിയ തോതില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന രണ്ട് ഗ്രാമങ്ങളിലെയും ധാരാളം ഗുണഭോക്താക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പ്ലാന്റുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രാദേശിക കമ്മിറ്റികള്‍ക്ക് യു എസ് ടി കൊച്ചി സി എസ് ആര്‍ ടീം പ്രവര്‍ത്തന ചുമതല കൈമാറി. മിത്രക്കരിയിലെ 5000 ത്തോളം താമസക്കാരടങ്ങുന്ന 1000 കുടുംബങ്ങള്‍ക്കും, ഊരുക്കരിയിലെ 2500 ഓളം പ്രദേശവാസികള്‍ ഉള്‍പ്പെടുന്ന 500 കുടുംബങ്ങള്‍ക്കും കുടിവെള്ളത്തിനും പാചകത്തിനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കും ഈ പ്ലാന്റുകള്‍ ജലസ്രോതസ്സാകും.

യു എസ് ടി കൊച്ചി സി എസ് ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യന്‍, മറ്റ് ഭാരവാഹികളായ ദീപാ ചന്ദ്രന്‍, ഷൈന്‍ വര്‍ഗീസ്, ദീപേഷ് ചന്ദ്രന്‍, മനോജ് മുരളീധരന്‍ എന്നിവര്‍ സ്വിച്ച് ഓൺ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രണ്ട് ഗ്രാമങ്ങളിലെയും ചടങ്ങുകളില്‍ മിത്രക്കരി, ഊരുക്കരി പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. കുട്ടനാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരും പദ്ധതിക്ക് പിന്തുണ നല്‍കുകയും പരിപാടിയുടെ ഭാഗമാകുകയും ചെയ്തു.

“ഒരു ദശാബ്ദത്തിലേറെയായി മിത്രക്കരിയിലെയും ഊരുക്കരിയിലെയും ജനങ്ങൾ നേരിടുന്ന രൂക്ഷമായ ജലക്ഷാമ പ്രതിസന്ധിയിൽ നിന്ന് കരകയറാനുതകുന്ന ഈ സംരംഭം വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യാന്‍ കഴിഞ്ഞിരിക്കുകയാണ്. കുടിവെള്ളം ലഭ്യമല്ലാത്തത് മിത്രക്കരി, ഊരുക്കരി എന്നീ കുട്ടനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നമായിരുന്നു, മാത്രമല്ല, അതുമൂലം പല ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുത്തിട്ടുമുണ്ട്.

യു എസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണന്റെയും ആഗോള സി എസ് ആർ മേധാവി സ്മിത ശർമയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സി എസ് ആർ ടീമിന്റെ ശ്രമങ്ങൾ രണ്ടു ഗ്രാമങ്ങളിലെയും കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നതിൽ യു എസ് ടിയ്ക്ക് ചാരിതാർഥ്യമുണ്ട്," യു എസ് ടി കൊച്ചി സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യന്‍ പറഞ്ഞു. യു എസ് ടി കൊച്ചിയിലെ സി എസ് ആര്‍ ലീഡര്‍ ദീപാ ചന്ദ്രനും രണ്ട് ഗ്രാമങ്ങളിലെ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു.

കിണര്‍, പ്രീ-ഫില്‍ട്ടറേഷന്‍, ക്ലോറിനേഷന്‍ ടാങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഫില്‍ട്ടര്‍ ചെയ്യുന്ന സംവിധാനം, കാര്‍ബണ്‍ ഫില്‍ട്ടര്‍, യുവി ഫില്‍ട്ടര്‍, വിതരണ ടാങ്ക് എന്നിവ മിത്രക്കരി ഗ്രാമത്തിലെ ജലശുദ്ധീകരണ പ്ലാന്റില്‍ ഉള്‍പ്പെടുന്നു. കിണര്‍, പ്രീ-ഫില്‍ട്ടറേഷന്‍ ടാങ്ക്, ഇരുമ്പ് ഫില്‍ട്ടര്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍, ആര്‍ ഒ പ്രോസസ്, യുവി ഫില്‍ട്ടര്‍, സപ്ലൈ ടാങ്ക്, വാട്ടര്‍ പമ്പ് റൂം എന്നിവ ഉള്‍പ്പെടുന്നതാണ് ഊരുക്കരി വില്ലേജിലെ പ്ലാന്റ്.

പുതിയ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകള്‍ ലഭിച്ചതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രദേശവാസികള്‍ അറിയിച്ചു. "ദീര്‍ഘകാലമായി ഞങ്ങളനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളിലെ നിരവധി കുടുംബങ്ങളെ അലട്ടുന്ന പ്രശ്‌നം പരിഹരിക്കാന്‍ യുഎസ്ടിയും സിഎസ്ആര്‍ ടീമും സ്വീകരിച്ച നടപടികളോട് ഞങ്ങള്‍ക്ക് ഏറെ നന്ദിയുണ്ടെന്നും പറഞ്ഞു.

ആരോഗ്യ ക്യാമ്പുകളും വിദ്യാഭ്യാസ സഹായങ്ങളും മറ്റും നല്‍കിക്കൊണ്ട് രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾക്ക് തുടര്‍ന്നും പിന്തുണ നല്‍കുന്നതിനുള്ള നടപടികളും യു എസ് ടി മുന്നോട്ട് വച്ചിട്ടുണ്ട്. മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങള്‍ക്ക് പുറമെ കുട്ടനാട്ടിലെ കൂടുതല്‍ പഞ്ചായത്തുകളും യു എസ് ടിയുടെ സിഎസ്ആര്‍ പദ്ധതിയിലൂടെ സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം എ യൂസഫലി  (3 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് ഫെനി നൈനാൻ  (9 minutes ago)

ഹൈ സ്‌കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോള്‍ പ്രധാനാധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ എന്റെ അമ്മയെ കരയിപ്പിച്ചു  (17 minutes ago)

ശ്രീകാര്യത്തെ എ1 ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ  (1 hour ago)

പേരാവൂരില്‍ 15 കാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍  (1 hour ago)

അമ്മേ, അച്ഛാ, നിങ്ങളുടെ മകള്‍ തോറ്റുപോയി, ക്ഷമിക്കണം;അധ്യാപികയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

മുണ്ടക്കൈപുനരധിവാസം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം  (1 hour ago)

പുതുയുഗത്തിന് തുടക്കമെന്ന് മോഡി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും  (1 hour ago)

വിവാഹ ചടങ്ങിനിടെ വധുവിന് വയറുവേദന|: ആശുപത്രിയില്‍ എത്തിച്ച വധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി  (2 hours ago)

ദേശീയപാത ഉപരോധത്തില്‍ ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ച് കോടതി  (2 hours ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (2 hours ago)

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (3 hours ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (3 hours ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (3 hours ago)

Malayali Vartha Recommends