Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത്. കേരളത്തിന്‍റെ നൂതനവും സുസ്ഥിരവുമായ ടൂറിസം രീതികളേയും വിജയകരമായ മാതൃകകളേയും പരിചയപ്പെടുത്തുന്ന പരിശീലന പരിപാടിയാണിത്. ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പരിശീലന പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന-ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തമിഴ് നാട്ടില്‍ നിന്നുള്ള 60 ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കിറ്റ്സ് കാമ്പസില്‍ രണ്ട് ബാച്ചുകളായി നടത്തുന്ന പരിപാടിയുടെ രണ്ടാം ബാച്ചിന്‍റെ പരിശീലനം മാര്‍ച്ച് 10 മുതല്‍ 12 വരെ നടക്കും.

ദക്ഷിണേന്ത്യന്‍ ടൂറിസത്തിന്‍റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിന് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആശയ വിനിമയവും പരസ്പര സഹകരണവും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകോത്തര നിലവാരമുള്ള പദ്ധതികളുമായി മുന്നേറുന്ന കേരള ടൂറിസത്തിന്‍റെ ഉള്‍ക്കാഴ്ചകളും അറിവും മറ്റുള്ളവരുമായി പങ്കിടാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന ടൂറിസത്തിന്‍റെ വിജയ മാതൃകകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇത്തരം പരിപാടികളിലൂടെ ഒരുമിച്ച് മുന്നേറാനുള്ള മനോഭാവം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള പ്രൊഫഷണല്‍ വികസന സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ കിറ്റ്സിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് കേരള ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. ആഗോളതലത്തില്‍ തിരിച്ചറിയപ്പെട്ട കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം (ആര്‍ടി) സംരംഭങ്ങള്‍, സുസ്ഥിര ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ്, അത്യാധുനിക ബ്രാന്‍ഡിംഗ്, പ്രൊമോഷണല്‍ മോഡലുകള്‍ എന്നിവയുള്‍പ്പെടുന്ന പാഠ്യപദ്ധതിയാണ് പരിശീലനത്തിനായി തയ്യാറാക്കിയത്. കേരള ടൂറിസത്തിന്‍റെ വികസന സമീപനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥര്‍ക്ക് ഇത് പ്രായോഗിക അവസരമൊരുക്കും. മാനവ വിഭവശേഷി വികസനം, നൈപുണ്യ വികസനം, ടൂറിസ്റ്റ് ഗൈഡ് പരിശീലനം എന്നിവയിലെ പുത്തന്‍ സാധ്യതകളെക്കുറിച്ചറിയാന്‍ കിറ്റ്സില്‍ നിന്നുള്ള പ്രതിനിധി സംഘം കഴിഞ്ഞ വര്‍ഷം തമിഴ് നാട് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിരുന്നു.

സംസ്ഥാനത്തെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) മാതൃകയേയും നൂതന 'ഡെസ്റ്റിനേഷന്‍ ചലഞ്ച്' നേയും മനസ്സിലാക്കാന്‍ തമിഴ് നാട്ടിലെ ജില്ലാ കളക്ടര്‍മാരും കേരളം സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യയുടെ ടൂറിസം മേഖലയില്‍ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ ഇത് സഹായകമാകും.'ടൂറിസം ഡിപ്ലോമസി'യുടെ പുതുയുഗത്തെ സൂചിപ്പിക്കുന്ന സഹകരണം കൂടിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (8 minutes ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (26 minutes ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (1 hour ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (1 hour ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (1 hour ago)

കാലടി സർവകലാശാല പ്രതിഷേധം;  (2 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (2 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (2 hours ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (3 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (3 hours ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (3 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (3 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (3 hours ago)

Malayali Vartha Recommends