Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!


മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...


പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും


ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും... രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്കുശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക, വിശ്വാസികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി വിപുലമായ സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി

പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!

11 NOVEMBER 2026 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നമ്മുടെ നാട്ടിലൊക്കെ പത്താം ക്ലാസിലെ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയാൽ എന്തായിരിക്കും സമ്മാനം? ഒരു പുതിയ സൈക്കിൾ, മൊബൈൽ ഫോൺ, അല്ലെങ്കിൽ ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും. എന്നാൽ പശ്ചിമ ബംഗാളിൽ ഒമ്പതാം ക്ലാസുകാരനായ ഒരു പതിനഞ്ചുകാരന് അച്ഛൻ നൽകിയ സമ്മാനം കേട്ടാൽ ആരും ഒന്ന് ഞെട്ടും! ഒൻപതാം ക്ലാസിലെ ഹാഫ് ഇയർലി പരീക്ഷയിൽ മികച്ച വിജയം നേടിയതിന് മകന് സമ്മാനിച്ചത് രണ്ടുകോടി മുപ്പത് ലക്ഷം രൂപ വിലയുള്ള ആഡംബര ബിഎംഡബ്ല്യു കാർ! അതും സാധാരണ കാറല്ല, BMW M4 Competition! പരീക്ഷ കഴിഞ്ഞപ്പോൾ സമ്മാനം കിട്ടിയത് ഒരു കാറാണെങ്കിൽ, ഇനി ഫൈനൽ പരീക്ഷയിൽ എന്തായിരിക്കും കിട്ടുക എന്നാണ് സോഷ്യൽ മീഡിയയിലെ രസകരമായ ചോദ്യം!

പശ്ചിമ ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിലെ ഗൽസി പ്രദേശത്താണ് സംഭവം. അവിടെയുള്ള പരാജ് ഗ്രാമത്തിലെ വ്യവസായിയായ ഷംസുദ്ദീൻ മിദ്യയാണ് മകൻ മുഹമ്മദ് തൽഹയ്ക്ക് ഈ അത്യാഡംബര സമ്മാനം നൽകിയത്. പതിനഞ്ചുകാരനായ തൽഹ പ്രാദേശിക സ്കൂളിൽ ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത്. കാറുകളോട് ചെറുപ്പം മുതലേ വലിയ കമ്പമുള്ള തൽഹയുടെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു ഒരു BMW M4 Competition സ്വന്തമാക്കുക എന്നത്. ഹാഫ് ഇയർലി പരീക്ഷയിൽ മികച്ച മാർക്ക് നേടിയതോടെ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ അച്ഛൻ തീരുമാനിച്ചു. പിന്നെ ഒട്ടും വൈകിയില്ല. മകനെയും കൂട്ടി മുംബൈയിലെത്തി കാർ വാങ്ങി. ഏകദേശം 2.30 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. കാറിന്റെ നിറം പോലും മകന്റെ ഇഷ്ടപ്രകാരമാണ് തിരഞ്ഞെടുത്തത്. പ്രത്യേക കണ്ടെയ്നറിൽ വീട്ടിലെത്തിച്ചാണ് ഈ സർപ്രൈസ് സമ്മാനം കൈമാറിയത്.

എന്നാൽ ഈ കഥയിലെ ഏറ്റവും കൗതുകകരമായ കാര്യം ആ കാർ മാത്രമല്ല. മകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത പിതാവിന്റെ ജീവിതയാത്ര കൂടിയാണ്. ഇന്ന് കോടികളുടെ ബിസിനസ് നടത്തുന്ന ഷംസുദ്ദീന്റെ തുടക്കം അത്ര ആഡംബരത്തിലായിരുന്നില്ല. ജീവിതത്തിൽ വലിയ ഉയരങ്ങളിലെത്താൻ ഏറെ കഷ്ടപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ജോലി തേടി മുംബൈയിലെത്തിയ ഷംസുദ്ദീന് ആദ്യകാലത്ത് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. ഒടുവിൽ സിനിമാ സെറ്റുകളിൽ ലൈറ്റ്മാനായി ജോലി ചെയ്തു. സിനിമാ ചിത്രീകരണത്തിനിടയിലെ വെളിച്ചം ഒരുക്കുന്നതായിരുന്നു ജോലി. അവിടെനിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു ജീവിതം മുന്നോട്ടുകൊണ്ടുപോയത്.

പിന്നീട് 2010-ൽ നാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം അരി വ്യാപാരം ആരംഭിച്ചു. ചെറിയ രീതിയിൽ തുടങ്ങിയ ബിസിനസ് ഇന്ന് വലിയ വളർച്ചയിലെത്തി. നിലവിൽ മൂന്ന് റൈസ് മില്ലുകളാണ് അദ്ദേഹത്തിനുള്ളത്. വിദേശ വിപണികളിലേക്കും അരി കയറ്റുമതി ചെയ്യുന്നുണ്ട്. ഒരുകാലത്ത് മുംബൈയിൽ ജോലി തേടി അലഞ്ഞുനടന്ന മനുഷ്യൻ ഇന്ന് കോടികളുടെ വാഹനങ്ങൾ സ്വന്തമായുള്ള വ്യവസായിയായി മാറി. റേഞ്ച് റോവർ, വോൾവോ, മഹീന്ദ്ര ഥാർ തുടങ്ങിയ വാഹനങ്ങൾ അദ്ദേഹത്തിന്റെ കാർ ശേഖരത്തിലുണ്ട്. ഇപ്പോൾ അതിലേക്ക് മകന്റെ സ്വപ്നമായ BMW M4 കൂടി എത്തിയിരിക്കുകയാണ്.

എന്നാൽ രണ്ടുകോടിയിലധികം വിലയുള്ള കാർ സ്വന്തമാക്കിയിട്ടും തൽഹയ്ക്ക് ഇപ്പോൾ അത് സ്വയം ഓടിക്കാൻ കഴിയില്ല. കാരണം പതിനഞ്ച് വയസ്സ് മാത്രമാണ് പ്രായം. നിയമപരമായി വാഹനമോടിക്കാനുള്ള പ്രായം എത്തിയിട്ടില്ല. കൗമാരക്കാർ കാർ ഓടിച്ചുള്ള അപകട വാർത്തകൾ ധാരളമാണ് വരുന്നത്. ഇനി വണ്ടിയെടുത്താൽ പോലീസിനെ അറിയിക്കാൻ നാട്ടുകാരും കാത്തിരിക്കുകയാണ്.

കാർ ഓടിക്കുമോ എന്ന ചോദ്യത്തിന് തൽഹ തന്നെ മറുപടി നൽകിയിട്ടുണ്ട്. ഇപ്പോൾ തന്റെ പ്രധാന ശ്രദ്ധ പഠനത്തിലാണ്. കാർ ഓടിക്കാനും ഉദ്ദേശിക്കുന്നില്ല. അച്ഛനാണ് കാർ ഓടിക്കുക. ആഴ്ചയിൽ ഒരുദിവസമെങ്കിലും അച്ഛനൊപ്പം പുതിയ കാറിൽ യാത്ര ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും തൽഹ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെയാണ് സമ്മാനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടങ്ങിയത്. ഒരു ഹാഫ് ഇയർലി പരീക്ഷയിലെ വിജയത്തിന് രണ്ടുകോടി മുപ്പത് ലക്ഷം രൂപയുടെ കാർ സമ്മാനിക്കുന്നത് അതിരുകടന്ന ആഡംബരമല്ലേ എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. പതിനഞ്ചുകാരന് ഇത്രയും വിലയുള്ള കാർ സമ്മാനിക്കേണ്ടതുണ്ടോ, കുട്ടികളുടെ പ്രായത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ള സമ്മാനങ്ങളല്ലേ നൽകേണ്ടത് എന്നിങ്ങനെയാണ് വിമർശനങ്ങൾ. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സമ്മാനങ്ങൾ തെറ്റായ സന്ദേശം നൽകുമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നു.

അതേസമയം, ജീവിതത്തിൽ വലിയ കഷ്ടപ്പാടുകളിലൂടെ വളർന്നുവന്ന ഒരാൾക്ക് മകന്റെ ചെറിയ വിജയങ്ങൾ പോലും വലിയ ആഘോഷമാകുന്നതിൽ തെറ്റില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ മകൻ അനുഭവിക്കരുതെന്നും അവന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കണമെന്നുമുള്ള ഒരു പിതാവിന്റെ മനസ്സാണ് ഇതിന് പിന്നിലെന്നും ഇവർ പറയുന്നു.

എന്തായാലും ഒൻപതാം ക്ലാസിലെ ഹാഫ് ഇയർലി പരീക്ഷയ്ക്ക് രണ്ടുകോടി മുപ്പത് ലക്ഷം രൂപയുടെ സമ്മാനം! വാർത്ത കേട്ടവരെല്ലാം ഒരേ ചോദ്യം ചോദിക്കുകയാണ്. ഇനി പത്താം ക്ലാസ് പരീക്ഷയിൽ മകൻ മികച്ച വിജയം നേടിയാൽ അച്ഛൻ എന്തായിരിക്കും സമ്മാനിക്കുക? അതറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും...  (2 minutes ago)

പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റ  (16 minutes ago)

അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി....  (21 minutes ago)

മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...  (34 minutes ago)

പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ  (40 minutes ago)

ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ചെന്നൈയിൽ  (57 minutes ago)

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?  (1 hour ago)

ഇട്ട് മൂടാൻ പൂത്ത പണം നവീൻ ഡിപ്രഷന് ചികിത്സയിൽ അമ്മയെ കുത്തി, കുത്തി കലി തീർത്തു..!!മട്ടന്നൂരിലെ വീട്ടിൽ  (1 hour ago)

രണ്ട് നേതാക്കളും തറപറ്റി... ട്രംപിന് പിന്നാലെ ഇറാനെതിരെ യുദ്ധം നയിച്ച നെതന്യാഹുവിന് സ്വന്തം നാട്ടിൽ തിരിച്ചടി! അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് ഐസൻകോട്ടിന്റെ തുറന്നടിക്കൽ; അടിയന്തര ദേശീയ സർക്കാർ വേ  (1 hour ago)

മലയാളി താരം സഞ്ജു സാംസണ് ഇന്ന് 32-ാം പിറന്നാൾ.... കേരളത്തിന്റെ അഭിമാനതാരത്തിന് ആശംസകളുമായി കായികലോകവും ആരാധകരും  (1 hour ago)

കർഷകർക്കും ഇടനിലക്കാർക്കും വലിയനേട്ടം.... കുരുമുളക് വില കുതിച്ചുയരുന്നു...  (1 hour ago)

ചൈനീസ് ഐറ്റംസ് പോലെ എഐ ചീപ്പ് റേറ്റിന്... എൻവിഡിയയുടെ ഉള്ളറകളിലേക്ക് ചൈനയുടെ ചാരക്കണ്ണുകൾ? ആലീസ് ഹുവാങിന്റെ പേരിൽ വൻ വിവാദം, 750 കോടി ഡോളറിന്റെ ചിപ്പ് ഇടപാടുകൾക്ക് പിന്നിൽ ചൈനയോ? അമേരിക്കൻ രഹസ്യങ്ങൾ ച  (1 hour ago)

വായുമലിനീകരണത്തിൽ മുങ്ങി ഡൽഹി... പലയിടത്തും ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞ്  (1 hour ago)

ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുക ലക്ഷ്യം... മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ അക്വാകൾച്ചർ മേഖലയ്ക്ക് കോട്ടം തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു  (1 hour ago)

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി  (2 hours ago)

Malayali Vartha Recommends