Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ


60-ാമത് അഖിലേന്ത്യാ ഡിജിപി-ഐജിപി സമ്മേളനം.. : നവംബർ 28 മുതൽ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ.. നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എത്തും..


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും പിന്തുണച്ച് നടി സീമ ജി നായർ..തേനീച്ചക്കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും ഞാൻ എന്റെ സ്റ്റേറ്റ്‌മെന്റിൽ ഉറച്ചുനിൽക്കുമെന്ന് സീമ.. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം..


അയ്യപ്പന്റെ പൊന്നു കട്ട കേസിൽ SIT അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ CPIM നടപടി എടുത്തോ?എടുത്തില്ല…നടപടി എടുക്കാത്തതിന്റെ കാരണം.. വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്...രാഹുലിന്റെ പോസ്റ്റ്..


രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..

പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല: നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്: എന്താണെന്നല്ലേ? ഇത് അറിഞ്ഞിരിക്കണം

27 JULY 2021 09:10 PM IST
മലയാളി വാര്‍ത്ത

നല്ല ആരോഗ്യത്തിനായി ജങ്ക് ഫുഡ് ഒഴിവാക്കണം... ധാരാളം പഴങ്ങൾ കഴിച്ചാൽ നമുക്ക് നല്ല ആരോഗ്യം കിട്ടും. എല്ലാ ആരോഗ്യ ഉപദേശകരും പറയുന്ന ഒരു കാര്യമാണിത്. ഇതും കേട്ടുകൊണ്ട് കണ്ണിൽ കാണുന്ന പഴങ്ങൾ എല്ലാം വലിച്ചു വാരി കഴിക്കുന്നവരും ജ്യൂസ് അടിച്ചു കുടിക്കുന്നവരും നമുക്കിടയിൽ ഒത്തിരി ഉണ്ട്.

എന്നാൽ ഒരു കാര്യം നിങ്ങൾ ഓർക്കണം. പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്.


പഴങ്ങൾ എത്രവേണമെങ്കിലും പലരും കഴിക്കും. ഇടനേരങ്ങളിലും പഴച്ചാറുകളും കഴിക്കാറുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസ് എന്ന ഘടകമാണ് ഗുണവും ദോഷവും നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നത്.

പഴങ്ങൾ, ചില പച്ചക്കറികൾ, തേൻ എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്രകൃതി ദത്ത പഞ്ചസാരയാണ് ഫ്രക്റ്റോസ് എന്ന് പറയുന്നത്. മിതമായി ഉപയോഗിച്ചാൽ പഴങ്ങളിലെ ഫ്രക്റ്റോസ് ആരോഗ്യകരമായി തന്നെ നമുക്ക് ഉപയോഗിക്കാം . ഫൈബർ, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയോടൊപ്പമാണ് പഴങ്ങളിലെ പഞ്ചസാരയും നമ്മുടെ ശരീരത്തിൽ എത്തുന്നത് .

പക്ഷേ പഴം, ഡ്രൈഫ്രൂട്ട്, പഴച്ചാർ എന്നിവയുടെ ഉപയോഗം അധികമായാൽ മധുരം നമുക്ക് വമ്പൻ തിരിച്ചടി നൽകും. നമ്മുടെ ശരീരത്തിൽ അധികമാകുന്ന കിട്ടിയ ഫ്രക്റ്റോസിനെ കൊഴുപ്പാക്കി കരളിൽ അടിഞ്ഞുകൂടുകയും ചെയ്യും.

കരളിൽ കൊഴുപ്പ് കൂടുതൽ ശേഖരിക്കുമ്പോൾ ഫാറ്റി ലിവർ നമ്മുടെ ശരീരത്തിൽ ഉണ്ടാവും. മദ്യപാനി അല്ലാത്തവർക്ക് പോലും ഫാറ്റിലിവർ എന്ന പ്രോബ്ലം വരാൻ കാരണം ഇതാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

മാത്രമല്ല അമിതമായ ഫ്രക്റ്റോസ് ഇൻസുലിൻ പ്രതിരോധത്തിലേക്ക് ശരീരത്തെ നയിക്കും . ഇതാകട്ടെ അമിത വണ്ണം, എൽഡിഎൽ കൊളസ്ട്രോളിന്റെ വർധന എന്നിവയിലേക്ക് നമ്മുടെ ശരീരത്തെ നയിക്കും. പൊണ്ണത്തടി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും പഴങ്ങളേയും പഴച്ചാറിനേയും കഴിക്കുന്നത്.

പക്ഷേ നമ്മൾ ഉദ്ദേശിക്കുന്ന ഫലത്തിനേക്കാൾ അതിന്റെ തിരിച്ചടി സംഭവിക്കുമെന്നതാണ് സത്യം. ടിന്നിലിടച്ചതുംQ കാർബണേറ്റ് ചെയ്തതുമായ പഴച്ചാറുകൾ കൂടുതൽ ദോഷത്തിലേക്ക് ശരീരത്തെ നയിക്കും . പൊതുവേ കുട്ടികളാണ് ഇത്തരം പാനീയങ്ങൾ കഴിക്കുന്നത്.അതുകൊണ്ടുതന്നെ കുട്ടികളിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. വൺ പ്രമേഹം, അമിതവണ്ണം എന്ന ആരോഗ്യപ്രശ്നങ്ങളാണ് കുട്ടികളിൽ ഉണ്ടാക്കുന്നത്.

ഇതൊക്കെ കേട്ടിട്ട് ഇനിമുതൽ പഴങ്ങൾ കഴിക്കില്ലെന്ന തീരുമാനമെടുക്കേണ്ട. മിതമായാൽ ഒന്നും അപകടമാകില്ല. ദിവസവും ഏകദേശം 80 ഗ്രാം വരെ ഫ്രക്റ്റോസ് അപകടമുണ്ടാക്കില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പഴ വർഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസിന്റെ അളവ് മനസ്സിലാക്കിയ ശേഷം അതനുസരിച്ച് നമുക്ക് അത് കഴിക്കാവുന്നതാണ്.

സാധാരണ ഉപയോഗിക്കുന്ന പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസിന്റെ അളവ്എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞുതരാം അതനുസരിച്ച് ക്രമീകരണം നടത്തി കൊള്ളുക.


ആപ്പിൾ (മീഡിയം) 9.5 ഗ്രാം

പേരയ്ക്ക (മീഡിയം) 1.1ഗ്രാം

പാഷൻഫ്രൂട്ട് 1.3 ഗ്രാം

സ്ട്രോബെറി (4–5 എണ്ണം) 3.8 ഗ്രാം

പൈനാപ്പിൾ (ചെറിയ കഷണം) 4.0 ഗ്രാം

മുന്തിരി (ഒരു കപ്പ്) 12.4 ഗ്രാം

ഉണക്കമുന്തിരി (കാൽ കപ്പ്) 12.4 ഗ്രാം

ചെറുനാരങ്ങ 0 ഗ്രാം

മാമ്പഴം( മീഡിയം) 16.2 ഗ്രാം

ഓറഞ്ച് (മീഡിയം) 6.1 ഗ്രാം

തണ്ണിമത്തൻ (ഒരു കഷണം) 11.3ഗ്രാം

പപ്പായ (ഒരു കഷണം) 6.7 ഗ്രാം

വാഴപ്പഴം (മീഡിയം) 7.1 ഗ്രാം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ  (2 minutes ago)

നവംബർ 28 മുതൽ ഉന്നത സുരക്ഷാ യോഗം  (8 minutes ago)

Rahul-Mamkootathil പോസ്റ്റിന് താഴെ തെറിവിളി  (21 minutes ago)

വാസുവിനെ കോടതി വളപ്പിൽ വളഞ്ഞിട്ടടിച്ചു...! പത്മകുമാറിന്റെ തല വെട്ടിയോ അണ്ണാക്കിൽ പൊട്ടിച്ച് ഷാഫി..!  (39 minutes ago)

Rahul-Mamkootathil. രാഹുലിന്റെ പോസ്റ്റ്..  (42 minutes ago)

കഴിഞ്ഞ രണ്ടര വർഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല; വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നൽകാനുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

രാഹുലിന്റെ കാര്യം ചോദിക്കണ്ട പൊട്ടിത്തെറിച്ച് ഷാഫി...! പത്മകുമാറിന്റെ തല വെട്ടിയോ മറു ചോദ്യം,കലിയിളകി ഷാഫി  (2 hours ago)

കള്ളൻ വാസുവിന്റെ കയ്യിൽ വിലങ്ങ്...വിറച്ച് പിണറായി പത്മകുമാറിന്റെ കളി കടകംപള്ളിക്കും വിലങ്ങ് റെഡി  (2 hours ago)

ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ സിപിഎം നേതാവ് പി.പി. ദി  (2 hours ago)

ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം; തളര്‍ന്ന് പോകരുത്; രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം പു  (2 hours ago)

ഒരിക്കൽ ഇട്ട് പൊട്ടിച്ച ഒരു ഗുണ്ട് എടുത്ത് വീണ്ടും ഒരിക്കൽ കൂടി എറിയുന്നു; തെരഞ്ഞെടുപ്പ് സമയത്ത് എടുത്ത് പ്രയോഗിക്കുന്ന ഒടുക്കത്തെ ആയുധമായിട്ട് ഒരു പെണ്ണിനെയും അവളുടെ ഗർഭത്തെയും അവരോധിക്കുമ്പോൾ അത്‌ അ  (2 hours ago)

മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ...  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യംസെ​വി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പിക്കുകയായിരുന്നു  (3 hours ago)

ബിന്യമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം ....  (3 hours ago)

മറ്റൊരു മുന്‍ പ്രസിഡന്റ് കൂടി അഴിക്കുള്ളിലാകാന്‍ സാധ്യത;  (3 hours ago)

Malayali Vartha Recommends