Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം കഴിവില് വിശ്വസിക്കണം, തന്നെ കളിപഠിപ്പിച്ചത് ദ്രാവിഡെന്ന് കെവിന് പീറ്റേഴ്സണ്

24 OCTOBER 2014 08:46 AM IST
മലയാളി വാര്‍ത്ത.

തന്നെ കളിപഠിപ്പിച്ചത് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ആയിരുന്നെന്ന്
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍. അടുത്തിടെ പുറത്തിറക്കിയ കെ പി എന്ന ആത്മകഥയിലാണ് പീറ്റേഴ്‌സണ്‍ ഈ വിവരം വെളിപ്പെടുത്തിയത്. സ്പിന്‍ ബൗളിംഗിനെ നേരിടുന്നത് തനിക്ക് എന്നും ഏറെ പ്രയാസകരമായ കാര്യമായിരുന്നു. ഇതിന് പരിഹാരം തേടി താന്‍ രാഹുലിന് ഒരു ഇമെയില്‍ അയച്ചു.
സ്പിന്‍ ബൗളിംഗിനെ നേരിടുമ്പോള്‍ ആവശ്യമായ തയ്യാറെടുപ്പുകളെക്കുറിച്ച് ദ്രാവിഡ് വിശദമായിത്തന്നെ എനിക്ക് മറുപടി അയച്ചു. ഇത് എന്റെ കളിയെത്തന്നെ മാറ്റിമറിച്ചു. ഇതിനുശേഷമാണ് ഞാന്‍ സ്പിന്‍ ബൗളിംഗിനെ ഫലപ്രദമായി നേരിടാന്‍ തുടങ്ങിയതെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.
പേസര്‍മാരെ അനായാസം നേരിടുന്ന പീറ്റേഴ്‌സണ്‍ സ്പിന്നര്‍മാര്‍ക്കെതിരെ പതറുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. ഈ സൗഹൃദമാണ് സഹായം തേടി ഇമെയില്‍ അയയ്ക്കാന്‍ പീറ്റേഴ്‌സണെ പ്രേരിപ്പിച്ചത്.
ദ്രാവിഡിന്റെ ഉപദേശം തന്റെ കളി ഏറെ മെച്ചപ്പെടുത്താന്‍ സഹായകമായതായും പീറ്റേഴ്‌സണ്‍ പറയുന്നു. അന്ന് ദ്രാവിഡ് അയച്ച ഇമെയില്‍ തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്നതായിരുന്നു ദ്രാവിഡിന്റെ പ്രധാന ഉപദേശം. നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ പാഡ് ഒഴിവാക്കാനും ദ്രാവിഡ് നിര്‍ദ്ദേശിച്ചു. ഇത് ബാറ്റിന്റെ ഉപയോഗം വര്‍ദ്ധിക്കാനും സ്പിന്നിനെ ഫലപ്രദമായി നേരിടാനും സഹായകമായതായി പീറ്റേഴ്‌സണ്‍ പറയുന്നു. 2010 മെയ്ജൂണ്‍ മാസങ്ങളില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പീറ്റേഴ്‌സണ്‍ തുടര്‍ച്ചയായി ഷാക്കിബ് അല്‍ ഹസന്റെ ബൗളിംഗിന് മുന്നില്‍ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കെ പി എന്നറിയപ്പെടുന്ന പീറ്റേഴ്‌സണ്‍ ക്രിക്കറ്റിലെ വന്‍മതിലിന്റെ സഹായം തേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends