Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബൗളര്‍മാരെ മുന്നില്‍ നിര്‍ത്തി കോഹ്‌ലിമാജിക്ക്‌ :തകര്‍ന്നടിഞ്ഞ്‌ ലങ്ക

03 NOVEMBER 2014 11:33 AM IST
മലയാളി വാര്‍ത്ത.

  കട്ടക്കില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ ജയം തികച്ചും ആധികാരികം. ഇന്ത്യ ഉയര്‍ത്തിയ 363 എന്ന റണ്‍മലയ്‌ക്കു മുന്നില്‍ ലങ്കയുടെ തിരിച്ചടി 39.2 ഓവറില്‍ 194 റണ്‍സില്‍ അവസാനിച്ചു. കട്ടക്കിലെ ഏറ്റവും മികച്ച സ്‌കോറാണ്‌ ഇന്ത്യ കുറിച്ചത്‌.ക്യാപ്‌റ്റന്‍ കോഹലിയുടെ തന്ത്രങ്ങളാണ്‌ ഇന്ത്യയുടെ വിജയത്തിന്‌ അടിത്തറ പാകിയത്‌. 34 റണ്‍സിനു നാലു വിക്കറ്റ്‌ വീഴ്‌ത്തിയ ഇഷാന്ത്‌ ശര്‍മയാണ്‌ ലങ്കയെ വിറപ്പിച്ചുനിര്‍ത്തിയത്‌. അക്ഷര്‍ പട്ടേലും ഉമേഷ്‌ യാദവും രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി. രഹാനെയാണ്‌ മാന്‍ ഓഫ്‌ ദ്‌ മാച്ച്‌.
ധോണിയില്ലാതെയാണ്‌ ടീം ഇന്ത്യ മത്സരത്തിറങ്ങിയത്‌. സെഞ്ചുറികള്‍ സ്വന്തമാക്കിയ ശിഖര്‍ ധവാനും (113) അജിങ്ക്യ രഹാനെയും (111) പണിതുയര്‍ത്തിയ റണ്‍മലയ്‌ക്കു മറുപടി നല്‍കാന്‍ ലങ്കന്‍ നിരയില്‍ ആരും മുന്നോട്ടുവന്നില്ല. സ്‌കോര്‍: ഇന്ത്യ-50 ഓവറില്‍ അഞ്ചു വിക്കറ്റിന്‌ 363. ശ്രീലങ്ക-39.2 ഓവറില്‍ 194. 36 പന്തില്‍ 43 റണ്‍സെടുത്ത മഹേല ജയവര്‍ധനെയാണ്‌ സന്ദര്‍ശകരുടെ ടോപ്‌ സ്‌കോറര്‍. തിസാര പെരേര (29), ഉപുല്‍ തരംഗ (28) എന്നിവരാണ്‌ പിന്നത്തെ സ്‌കോറര്‍മാര്‍.
ടോസ്‌ നേടിയ ഇന്ത്യയെ ബാറ്റിങ്ങിന്‌ അയച്ച ലങ്കയുടെ തന്ത്രം പാളി. പതിയെയായിരുന്നു ധവാന്റെയും രഹാനെയുടെയും തുടക്കം. അരങ്ങേറ്റക്കാരന്‍ ഗാമഗേയുടെ മെയ്‌ഡന്‍ ഓവറിനുശേഷം ധവാന്‍ ഫോറോടെ തുടക്കമിട്ടു. രഹാനെയും മോശമാക്കിയില്ല. ഓഫ്‌ സൈഡില്‍ കരുത്തറിയിച്ച കിടിലന്‍ ബൗണ്ടറികളോടെ ഇരുവരും ഫോമിലായതോടെ ലങ്ക പ്രതിരോധത്തിലായി. ക്യാപ്‌റ്റന്‍ ഏയ്‌ഞ്ചലോ മാത്യൂസ്‌ പന്തെടുത്തിട്ടും ഫലമുണ്ടായില്ല.
ഇരട്ട സെഞ്ച്വറി തികച്ചശേഷം മാത്രമാണ്‌ രഹാനയും ധവാനും തമ്മിലുള്ള സഖ്യം പിരിക്കാന്‍ ലങ്കക്കായത്‌. പ്രിയഞ്‌ജന്റെ പന്തില്‍ ധവാനാണ്‌ ആദ്യം പുറത്തായത്‌. 96 പന്തില്‍ സെഞ്ചുറി തികച്ച ധവാന്‍ 107 പന്തില്‍ മൂന്നു സിക്‌സും 14 ഫോറും സഹിതമാണ്‌ 113 റണ്‍സെടുത്തത്‌. ബാറ്റില്‍തട്ടിയ പന്ത്‌ കാലിലിടിച്ച്‌്‌ വിക്കറ്റില്‍ പതിക്കുകയായിരുന്ന
രണ്‍ദീവിന്റെ ഫുള്‍ടോസില്‍ ജയവര്‍ധനെ പിടികൂടുമ്പോള്‍ രഹാനെയുടെ പേരില്‍ 111 റണ്‍സ്‌. 108 പന്ത്‌ നേരിട്ട ഇന്നിങ്‌സില്‍ രണ്ടു സിക്‌സും 13 ഫോറും രഹാനെയുടെ ബാറ്റില്‍നിന്നു പറന്നു. 200-ാം ഏകദിനത്തിനു പാഡ്‌ കെട്ടിയ സുരേഷ്‌ റെയ്‌നയും ആത്മവിശ്വാസത്തിലായിരുന്നു. 34 പന്തില്‍നിന്ന്‌ നാലു ഫോറും മൂന്നു സിക്‌സും സഹിതം 52 റണ്‍സ്‌. ഇതിനിടെ ഏകദിനത്തിലെ 5000 റണ്‍സും റെയ്‌ന പൂര്‍ത്തിയാക്കി. അഞ്ചുപരമ്പരയിലെ ആദ്യ ഏകദിന വിജയം ആധികാരികമായി ഇന്ത്യ കൈപ്പിടിയില്‍ ഒതുക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends