Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യേശുദേവന്‍റെ ഉയര്‍ത്തെഴുന്നേൽപ്പ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ നാവിൽ രുചിയൂറും പിടിയും കോഴിയും

10 APRIL 2019 12:31 PM IST
മലയാളി വാര്‍ത്ത

ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ തയ്യാറാക്കുന്ന ഒരു പരമ്പരാഗത ഭക്ഷണവിഭവമാണ് പിടിയും കോഴിയും. പിടിയും കോഴിയും തയ്യാറാക്കുന്ന വിധം ഇങ്ങനെ...

പിടി തയ്യാറാക്കുന്ന വിധം...

ചേരുവകള്‍

അരിപ്പൊടി - 1 കിലോ
തേങ്ങ - രണ്ടെണ്ണം
വെളുത്തുള്ളി- നാല് എണ്ണം
ജീരകം
ചെറിയ ഉള്ളി
ഉപ്പ്
വെള്ളം

തയ്യാറാക്കുന്ന വിധം...

പുട്ടിന് പാകത്തിലുള്ള അരിപ്പൊടിയാണ് പിടി തയ്യാറാക്കാന്‍ എടുക്കേണ്ടത്. അരിപ്പൊടിയും ചുരണ്ടിവെച്ചിരിക്കുന്ന തേങ്ങയും മിക്സ് ചെയ്ത് അരമണിക്കൂര്‍ അടച്ച് വെക്കുക. അടുപ്പില്‍ ഉരുളി വെച്ച് ചൂടാക്കി അതിലേയ്ക്ക് മിക്സ് ചെയ്ത് വെച്ചിരിക്കുന്ന അരിപ്പൊടി - തേങ്ങ മിശ്രിതം വറത്തെടുക്കണം. ചെറിയ തീയില്‍ ഏകദേശം അരമണിക്കൂര്‍ തുടര്‍ച്ചയായി ഇളക്കി വേണം മിശ്രിതം വറത്തെടുക്കാന്‍.

വെളുത്തുള്ളി,ചെറിയ ഉള്ളി, ജീരകം എന്നിവ അരച്ചെടുത്ത് അരിപ്പൊടി വറത്തതിലേയ്ക്ക് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചൂടുവെളളത്തില്‍ കലക്കി അരിപ്പൊടിയില്‍ ഒഴിച്ച് കുഴയ്ക്കുക, കൊഴുക്കട്ടയ്ക്കുള്ള മാവിന്‍റെ പാകത്തില്‍ കുഴച്ചെടുത്ത ശേഷം മാവ് ഒരു ഗോലി വലുപ്പത്തിലുള്ള ഉരുളകളാക്കുക.

ഉരുളി അടുപ്പില്‍ വെച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന ഗോലി വലുപ്പത്തിലുള്ള ഉരുളകള്‍ മുങ്ങി നില്‍ക്കാന്‍ പാകത്തില്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. കുറച്ച് ഉപ്പ് ഈ വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്. വെള്ളം തിളയ്ക്കുമ്പോള്‍ ഉരുളകള്‍ ചേര്‍ത്ത് ഏതാണ്ട് 5 - 10 മിനിറ്റോളം വേവിക്കുക. ഉരുളകള്‍ ചേര്‍ത്ത ഉടനെ ഇളക്കിയാല്‍ പൊടിഞ്ഞുപോകും എന്നതിനാല്‍ വെള്ളം തിളച്ച് ഉരുളകള്‍ വെന്തതിനു ശേഷം ഇളക്കുക.

നാടന്‍ കോഴി വറുത്തരച്ചത് തയ്യാറാക്കുന്ന വിധം...

ചേരുവകള്‍

നാടന്‍ കോഴി - 4 കിലോ
സവാള - 4 എണ്ണം
വെളിച്ചെണ്ണ
കറിവേപ്പില
മഞ്ഞള്‍പ്പൊടി
മല്ലിപ്പൊടി
മുളക്പൊടി
ഉപ്പ്

തേങ്ങ വറക്കാന്‍

തേങ്ങ - 2 എണ്ണം
വറ്റല്‍മുളക്- 5 എണ്ണം
ചുവന്ന ഉള്ളി - 6 എണ്ണം
കറിവേപ്പില

തയ്യാറാക്കുന്ന വിധം...

സവാള വഴറ്റുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഉരുളിയില്‍ ഒഴിച്ച് ചൂടാക്കുക. നാല് വലിയ സവാള നീളത്തില്‍ അരിഞ്ഞത് ചൂടായ എണ്ണയില്‍ ഇട്ട് വഴറ്റുക. സവാള ലൈറ്റ് ബ്രൌണ്‍ കളറാകുമ്പോള്‍ 3 ടേബിള്‍സ്പൂണ്‍ മുളക്പൊടി, 2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയും നാല് തണ്ട് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പ് എന്നിവയും ചേര്‍ക്കുക. ബ്രോയിലര്‍ കോഴി വേവുന്നതിനേക്കാള്‍ സമയം നാടന്‍ കോഴി വേവുന്നതിന് വേണം . കോഴി വളരെ ചെറിയ കഷ്ണങ്ങള്‍ ആയി വേണം മുറിക്കാന്‍. മസാലകള്‍ ചേര്‍ത്ത ശേഷം കോഴിയിറച്ചി കഷ്ണങ്ങളും അത് വേവാന്‍ ആവശ്യമായ വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 30 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. വറത്തരച്ച തേങ്ങ തയ്യാറാക്കുക എന്നതാണ് അടുത്ത ഘട്ടം. രണ്ട് തേങ്ങ ചുരണ്ടിയതിനോടൊപ്പം അഞ്ച് വറ്റല്‍മുളകും ചുവന്ന ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് നല്ല ബ്രൌണ്‍ കളര്‍ ആകുന്നതു വരെ വറക്കുക. വറത്തശേഷം നല്ല വണ്ണം അരച്ചെടുക്കുക. കോഴിക്കറി വെന്തതിനു ശേഷം വറത്തരച്ച മസാല ചേര്‍ത്ത് ചൂടാക്കി വാങ്ങി വെക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends