Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

തൈറോയ്ഡ് അത്ര ചെറിയ സംഭവമല്ല! കരുതിയിരുന്നില്ലെങ്കിൽ ആപത്ത്...

31 JANUARY 2023 03:49 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും വളരെ നിസ്സാരമായി തള്ളിക്കളയുന്ന തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാവുന്ന പ്രശ്നങ്ങൾ ഒട്ടും നിസ്സാരമല്ല. എത്രയും പെട്ടെന്ന് ചികിൽസ തേടുക തന്നെ വേണം. തൈറോയ്ഡ് അസുഖങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ പറയാം. എത്ര ഉറങ്ങിയാലും മതിവരാതിരിക്കുക, ഉറക്കം തീരെയില്ലാതിരിക്കുക, ഒന്നിനും ഉൻമേഷമില്ലാത്ത അവസ്ഥ, ദഹനപ്രശ്നങ്ങൾ ,മുടികൊഴിച്ചിൽ ഇവയൊക്കെ ഉണ്ടെങ്കിൽ ഉറപ്പായും ഡോക്ടറെ കാണുക. അതേസമയം ഇതൊക്കെ തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാർ കൊണ്ട് മാത്രമാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.

മറ്റെന്തെങ്കിലും രോഗങ്ങളുടെ ഭാഗമായും ഈ ലക്ഷണങ്ങൾ ഉണ്ടാവാം. കഴുത്തിനു മുന്നിലായി കാണുന്ന ചിത്രശലഭത്തിന്റെ ആകൃതിയോടുകൂടിയ, 15 മുതൽ 20 ഗ്രാം വരെ മാത്രം ഭാരം വരുന്ന ഒരു ചെറു ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഇത്തിരിക്കുഞ്ഞൻ ഗ്രന്ഥി എന്താണ് ശരീരത്തിൽ ചെയ്യുന്നത് എന്നതിനേക്കാൾ പ്രധാനമാണ് ഈഗ്രന്ധിക്ക് എന്തെങ്കിലും പിഴവു സംഭവിച്ചാൽ ശരീരത്തിന് എന്തൊക്കെ സംഭവിക്കും എന്നത്. തൈറോയിഡ് ഗ്രന്ഥിക്ക് വരുന്ന പ്രശ്നങ്ങൾ കൊണ്ട് ശരീരത്തിനുണ്ടാകുന്ന ചെറുതല്ല. എല്ലാ അവയവ വ്യവസ്ഥകളിലും തകരാർ ഉണ്ടാക്കാൻ തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണിൽ വരുന്ന വ്യത്യാസങ്ങൾക്ക് സാധിക്കും.

തൈറോയിഡ് ഉൽപ്പാദിപ്പിക്കുന്ന T3,T4 ഹോർമോണുകളുടെ വ്യത്യാസമായണ് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കാവുന്ന ഒരു പ്രശ്നം. ഇവയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ശരീരം മെലിയുകെ, തടിക്കുക, ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുക, സന്ധികളിൽ നീർക്കെട്ടുണ്ടാവുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ ആയിരിക്കും ഉണ്ടാവുക. ഈ ഹോർമോണുകളുടെ അധിക ഉൽപ്പദനത്തെ ഹൈപ്പർ തൈറോയിഡസം എന്നും കുറവ് ഉൽപ്പാദനത്തെ ഹൈപ്പോ തൈറോയിഡിസം എന്നുമാണ് പറയുക.

ഓരോന്നിനും ഓരോ ശാരീരിക അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന വീക്കങ്ങളാണ് ഈ ഗ്രന്ഥിയെ ബാധിക്കാവുന്ന മറ്റൊരു രോഗം. തൈറോയ്ഡ് വീക്കങ്ങളെ പൊതുവിൽ ഗോയിറ്റർ എന്നാണ് പറയുന്നത്. എല്ലാ വീക്കങ്ങളും പ്രശ്നക്കരാവണം എന്നില്ല. ഗ്രമ്ധിക്ക് വീക്കമുണ്ടെങ്കിലും ഹോർമോൺപ്രവർത്തനം ശരിരായി തന്നെ നടക്കുന്ന സാഹചര്യങ്ങളും ഉണ്ട്.

 

പക്ഷേ ചില സന്ദർഭങ്ങളിൽ തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാവുന്ന കാൻസറായും കാണപ്പെടുന്നുണ്ട്. ഗ്രന്ധിക്കുള്ളിൽ മുഴ ഉണ്ടാവുകയും ശ്രദ്ധിച്ചില്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് പടരാം. അതുകൊണ്ട് ഗ്രന്ഥിക്ക് എന്തെങ്കിലും തരത്തിലുള്ള വീക്കം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് വിദഗ്ദ ചികിൽസ നേടേണ്ടത് അത്യാവശ്യമാണ്. ശസ്ത്രക്രിയയാണ് ഇതിന്റെ ഫലപ്രദമായ പ്രതിവിധി. മറ്റു കാൻസറുകളെ അപേക്ഷിച്ച് 99 ശതമാനവും ഭേദമാക്കാവുന്ന കാൻസറാണ് തൈറോയിഡിനെ ബാധിക്കുന്നത് എന്നതാണ് ഒരു പ്രത്യേകത.

ഒരുവിധം എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കാനുള്ള കഴിവ് തൈറോയിഡ് ഗ്രന്ഥിക്കുണ്ട്. ഉറക്കം ശരിയാവണമെങ്കിൽ, ദഹനം ശരിയാവണമെങ്കിൽ, പ്രത്യുൽപ്പാദനം നടക്കണമെങ്കിൽ, ശരീര ഊഷ്മാവ് കൃത്യമായിരിക്കണമെങ്കിൽ ഒക്കെ തൈറോയ്ഡ് എന്ന ഈ കുഞ്ഞൻ ഗ്രന്ഥി വിചാരിക്കണം. പ്രോട്ടീൻ, കാൽസ്യം,വൈറ്റമിൻ എന്നിവയുടെ മെറ്റബോളിസം കൃത്യമായി നടക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മൂലമാണ്. എന്തിനേറെ, ഹൃദയ-ശ്വസന ക്രിയ കൃത്യമായി നടക്കണമെങ്കിലും തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിച്ചാലേ സാധിക്കൂ. എന്തുതന്നെ ആയാലും കൃത്യമായ കണ്ടെത്തലും ചികിൽസയുമാണ് പ്രതിവിധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ നീക്കം  (31 minutes ago)

ആരം കോഴിക്കോട്ട് -ആരംഭിച്ചു.  (33 minutes ago)

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്  (35 minutes ago)

വസ്ത്രങ്ങളില്‍ അഴുക്ക് പറ്റിയതിന് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ആറ് വയസ്സുകാരിയെ മര്‍ദ്ദിച്ചുക്കൊന്നു  (56 minutes ago)

75 രാജ്യങ്ങളിലുള്ളവര്‍ക്ക് കുടിയേറ്റ വിസകള്‍ താല്‍ക്കാലികമായി തടഞ്ഞ് അമേരിക്ക  (1 hour ago)

ഇഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് എടുത്ത കേസിന് സുപ്രീംകോടതിയുടെ സ്‌റ്റേ  (1 hour ago)

തിരുവനന്തപുരം സിറ്റി പോലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ സംഭാവന ചെയ്ത് യു എസ് ടി  (1 hour ago)

ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്  (1 hour ago)

20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി  (1 hour ago)

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്  (1 hour ago)

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് മുന്നറിയിപ്പ്;  (1 hour ago)

240 കോടിയുടെ സൈബര്‍ തട്ടിപ്പ്; അമ്മയും 22കാരനായ മകനും ഉള്‍പ്പടെ പതിനൊന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

75 രാജ്യങ്ങൾക്ക് നിയന്ത്രണം;  (2 hours ago)

ഫോട്ടോഗ്രാഫി, വൈക്കോല്‍ നെയ്ത്ത്, കളിമണ്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  (2 hours ago)

Malayali Vartha Recommends