Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

ചർമ്മത്തിലെ ചൊറിച്ചിൽ ബുദ്ധിമുട്ടാകുന്നോ..? പരിഹാര മാർഗങ്ങൾ ഇതാ...

02 MAY 2023 05:00 PM IST
മലയാളി വാര്‍ത്ത

ഏത് പ്രായത്തിലുള്ള ആൾക്കാർക്കും ശരീരത്തിലെ ഏതു ഭാഗത്തും ചൊറിച്ചിൽ ഉണ്ടാകാം. പല രോഗങ്ങൾ കൊണ്ടോ , അലർജി, വരണ്ടചർമ്മം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടും.വൈദ്യശാസ്ത്രപരമായി ഇതിനെ പ്രൂറിറ്റിസ് എന്നാണ് അറിയപ്പെടുന്നത്. ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിന് പ്രധാന കാരണം വരണ്ട ചർമ്മമാണ്. നമ്മുടെ ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു കവചമാണല്ലോ ചർമ്മം. ഈ ചർമ്മത്തിൽ ഈർപ്പം നഷ്‍ടപ്പെടുമ്പോൾ വലിഞ്ഞു മുറുകി വരണ്ടു ചെതുമ്പലുകൾ പോലുള്ള ചർമ്മമായി മാറുന്നു. ഏതു കാലാവസ്ഥയിലും ബാധിക്കുന്ന ഒരു അവസ്ഥയാണ് വരണ്ട ചർമ്മം.

കൊതുക്, ചെള്ള്,മൂട്ട പോലുള്ള ചെറു പ്രാണികൾ കടിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ഈ പ്രാണികളുടെ കടിക്കെതിരെ നമ്മുടെ ശരീരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തടിച്ചു ചുവക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. പലർക്കും പലതിനോടും അലർജിയുണ്ടാകും. ചിലർക്ക് പൊടി,മറ്റുചിലർക്ക് ചില ഭക്ഷണങ്ങൾ, സോപ്പ്, വളർത്തുമൃഗങ്ങൾ,പൂമ്പൊടി,വസ്ത്രങ്ങൾ, സൗന്ദര്യ സംരക്ഷണ വസ്തുക്കൾ എന്നിവയെല്ലാം പലർക്കും അലർജി ഉണ്ടാക്കും.

അലർജിയുടെ ഫലമായി ചർമ്മത്തിൽ ചൊറിച്ചിലും ഉണ്ടാക്കാറുണ്ട്. എക്സിമ,സോറിയാസിസ് പോലുള്ള രോഗാവസ്ഥകൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ട്. ഇവ പലപ്പോഴും ചർമ്മത്തിൽ വരൾച്ചയും ചൊറിച്ചിലും വീക്കവും ഉണ്ടാക്കും.എക്സിമ കാലക്രമേണ മാറുമെങ്കിലും ഇവ പലപ്പോഴും ചർമ്മത്തിൽ അണുബാധ ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത്തരക്കാർ സൂക്ഷിക്കണം.

പേൻ പോലുള്ള പരാന്നഭോജികൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ട്.അതുപോലെ കരപ്പൻ ,മറ്റു ഫംഗസ് അണുബാധകൾ എന്നിവ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നു. ശാരീരിക കാരണങ്ങൾ അല്ലാതെ പലർക്കും മാനസിക വിഷമതകൾ മൂലം ചൊറിച്ചിൽ ഉണ്ടാകാറുണ്ട്.മാനസികസമ്മർദ്ദം ചൊറിച്ചിൽ ഉണ്ടാക്കും.ഇത്തരത്തിൽ അമിതമായ പോറലുകൾ ചർമ്മത്തിൽ അണുബാധ ഉണ്ടാക്കും.


നനഞ്ഞ തുണി അല്ലെങ്കിൽ ഐസ് പായ്ക്ക് പോലുള്ള കോൾഡ് കംപ്രസ്സുകൾ പ്രശ്‌ന ബാധിത പ്രദേശത്ത് വയ്ക്കുന്നത് ചർമ്മത്തിലെ ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ഇത് ചൊറിച്ചിൽ മൂലമുണ്ടാകുന്ന ചർമ്മ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ നിര്ജ്ജലീകരണമാണ് പലപ്പോഴും ചൊറിച്ചിൽ ഉണ്ടാക്കുന്നത്. തണുത്ത കമ്പ്രെസ്സുകൾ വയ്ക്കുമ്പോൾ താൽക്കാലികമായി ആ ഭാഗം ഈർപ്പമുള്ളതും തണുത്തതുമാകുകയും ചൊറിച്ചിലിന് ശമനം ഉണ്ടാകുകയും ചെയ്യുന്നു.

ചർമ്മത്തിലെ ചൊറിച്ചിൽ മാറ്റി സുന്ദരമായ ചർമ്മത്തിന് സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ആപ്പിൾ സിഡാർ വിനഗർ.തുല്യ അളവിൽ ആപ്പിൾ സിഡാർ വിനഗറും വെള്ളവും യോജിപ്പിക്കുക.ഇത് ഒരു കോട്ടണിൽ മുക്കി ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുക.


പ്രകൃതിദത്തമായ മോയിസ്ച്യുറൈസർ ആണ് വെളിച്ചെണ്ണ.ഇത് ചർമ്മത്തിലെ വരച്ച അകറ്റാനും ചൊറിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ ചൊറിച്ചിൽ ഉള്ള ഭാഗത്തു വെളിച്ചെണ്ണ പുരട്ടുക.

ഒന്നോ രണ്ടോ സ്പൂൺ ബേക്കിങ് സോഡ വെള്ളത്തിൽ കുഴച്ചു പേസ്റ്റ് ആക്കി ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുക.ബേക്കിങ് സോഡയിലെ ആൽക്കലൈൻ ഗുണങ്ങൾ ചൊറിച്ചിൽ അകറ്റാൻ മികച്ചതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം...  (3 minutes ago)

ദൗത്യത്തിനായി കുങ്കിയാനകളും...  (18 minutes ago)

പവന് 1120 രൂപയുടെ കുറവ്...  (51 minutes ago)

ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ ഒരൊറ്റ പ്രാർത്ഥന മാത്രം..! കണ്ണ് നിറഞ്ഞ് തൊഴു കൈകളോടെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മൂർത്തി  (53 minutes ago)

രൂപയുടെ മൂല്യം 90.82 നിലവാരത്തിലെത്തി  (1 hour ago)

മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..  (1 hour ago)

പ്രസ് മീറ്റ് സമയം രാഹുലിന് വന്ന ഫോൺ കോൾ..! പിന്നാലെ സംഭവിച്ചത് ജയിലിന് മുന്നിൽ മാങ്കൂട്ടത്തിൽ  (1 hour ago)

ലുത്ര സഹോദരന്മാരെ നാടുകടത്തി  (1 hour ago)

10 ബസുകളും കാറുകളും കൂട്ടിയിടിച്ചു, തീപിടുത്തം  (2 hours ago)

ഒന്ന് നിർത്ത് മനുഷ്യ..മിണ്ടരുത്... സഹികെട്ട് പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ,ജയിലിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ.?  (2 hours ago)

വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച...  (2 hours ago)

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന്...  (2 hours ago)

അതിശൈത്യത്തിലേക്ക് മൂന്നാർ  (2 hours ago)

മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (3 hours ago)

Malayali Vartha Recommends