Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

'ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും: ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം

06 JUNE 2023 03:12 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്.

കൂടൂതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കുന്നതിനും കഴിയുന്നു.

ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂണ്‍ 7ന് രാവിലെ 10.30 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.

'Food Standards Save lives' എന്നാതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമാണ് കേരളം. എന്‍ഫോഴ്‌സ്‌മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച് വരുന്നു. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനം നേടി.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ, ഓപ്പറേഷന്‍ ഓയില്‍ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കാന്‍ അനുമതി നല്‍കി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. പരാതി പരിഹാരത്തിന് ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (22 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (44 minutes ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (46 minutes ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (47 minutes ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (51 minutes ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (55 minutes ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (59 minutes ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (1 hour ago)

Malayali Vartha Recommends