Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

വിവാഹത്തിന് സുന്ദരിയാകാൻ പുതിയ മേക്കപ്പ് പരീക്ഷിച്ച് പണിയായി: വധു ഗുരുതരാവസ്ഥയിൽ ഐസിയുവിൽ... വിവാഹം വേണ്ടെന്ന് വച്ച് വരൻ

04 MARCH 2023 04:02 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളായാലും പുരുഷന്മാർ ആയാലും സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർ ആണെങ്കിൽ ബ്യൂട്ടിപാർലറിൽ പോകുന്നതിൽ ശ്രദ്ധിക്കും. ഇനി വിവാഹമൊക്കെയാണെങ്കിൽ ആരാണെങ്കിലും സൗന്ദര്യം കൂട്ടാനായി ബ്യൂട്ടിപാർലറിൽ പോകും. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നതൊക്കെ സാധാരണമാണ്. ഫേഷ്യലിന്റെ ഗുണം ലഭിക്കണമെങ്കിൽ ദിവസങ്ങൾക്ക് മുമ്പ് ഫേഷ്യൽ ചെയ്യണം. അങ്ങനെ ബ്യൂട്ടിപാർലറിൽ പോയ യുവതി ഇപ്പോൾ ആശുപത്രിയിലാണ്. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും യുവതിയുടെ നില കുറച്ച് ഗുരുതരമാണ്.

വധുവിന്റെ മുഖം ആകെ വികൃതമായിരിക്കുകയാണ്. കർണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. വിവാഹത്തിന് ഒരുങ്ങി നില്‍ക്കാന്‍ തന്റെ പ്രദേശത്തെ ബ്യൂട്ടിപാര്‍ലറില്‍ പോയി മടങ്ങിയെത്തിയ യുവതിയുടെ മുഖം കറുത്ത് വീര്‍ത്ത് വികൃതമാവുകയായിരുന്നു. പുതിയ ഏതോ മേക്ക്അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ച വിവരം പ്രതിശ്രുതവരനെയും കുടുംബത്തെയും യുവതിയുടെ ബന്ധുക്കളും അറിയിച്ചു. തന്റെ വധുവാകാന്‍ പോകുന്ന യുവതിയുടെ ഇപ്പോഴത്തെ അവസ്ഥയറിഞ്ഞ് സഹപാതമൊന്നുമല്ല യുവാവിന് തോന്നിയത്, വിവാഹം തന്നെ വേണ്ടെന്ന് വയ്ക്കാനാണ്.

ബ്യൂട്ടീഷന്‍ തന്റെ സ്ഥാപനത്തില്‍ എത്തിയ യുവതിയുടെ മുഖത്ത് പുതിയ തരം ഫൗണ്ടേഷന്‍ ഇട്ടശേഷം ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളി വീര്‍ക്കാന്‍ തുടങ്ങി. പിന്നെ തൊലിയുടെ നിറം മാറി കറുപ്പായി. യുവതിയും ബന്ധുക്കളും ബ്യൂട്ടീഷനെതിരെ പൊലീസില്‍ പരാതി നല്‍കി.

അവരെ കസ്റ്റഡിയിലെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ് പൊലീസ്. തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ യുവതിയുള്ളത്. പിന്നാലെ ബ്യൂട്ടിഷനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു. വിവാഹത്തിന് പത്ത് ദിവസം മുമ്പാണ് ഇവർ മേക്കപ്പ് ചെയ്യാൻ പോയത്. പട്ടണത്തിലെ ഗംഗാശ്രീ ഹർബൽ ബ്യൂട്ടി പാർലർ ആന്റ് സ്പായിൽ ആണ് വധുപോയത്.

 

എന്നാൽ ഇവിടെ നിന്ന് മേക്കപ്പ് ചെയ്ത വധുവിന്റെ മുഖം വീർത്തതും വിരൂപവും വികൃതവുമായി മാറുകയായിരുന്നു. പുതിയ മേക്കപ്പ് പരീക്ഷിച്ചതായാണ് ബ്യൂട്ടിഷൻ പറയുന്നത്. ഈ മേക്കപ്പ് ഇട്ടതോടെ വധുവിന് അലർജി ഉണ്ടായി മുഖം വീർക്കാൻ‌ തുടങ്ങി. യുവതിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് പറയുന്നത്.

മുഖം ആകെ വല്ലാത്ത അവസ്ഥയിലാണുള്ളത്. ബ്യൂട്ടിപാർലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യൻ ആവികൊള്ളിച്ചതായും ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നുവെന്നുമാണ് വിവരം. പിന്നാലെ മുഖം കറുത്ത നിറമാവുകയും ചെയ്തു. കുടുംബത്തിന്റെ പരാതിയിൽ ബ്യൂട്ടീഷനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (4 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (4 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (5 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (5 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (5 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (6 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (8 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (8 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (8 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (8 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (9 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (10 hours ago)

Malayali Vartha Recommends