Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

അമ്മയായതിന് ‍ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ്. എന്നാൽ കരീനയുടെ തിരിച്ച് വരവിനെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്...അമ്മയായതിന്റെ പേരിൽ താരം നേരിടേണ്ടിവന്ന പരിഹാസങ്ങളാണ് ഇവിടെ ചർച്ചയാകുന്നത്

10 MARCH 2019 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

ബോളിവുഡിലെ ഫാഷൻ ഐക്കൺ ആരാണെന്നു ചോദിച്ചയാൾ ഒറ്റവാക്കിൽ ആരും കരീന കപൂർ എന്ന് പറയും . വിവാഹം കഴിഞ്ഞു അമ്മയായിട്ടും ​ഗ്ലാമറിന് ഒരു കുറവും വന്നിട്ടില്ല. 

ബോളിവുഡിലെ മിക്ക താരങ്ങളോടൊപ്പവും കരീന ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടുണ്ട്. ശക്തരായ നിരവധി സ്ത്രീ കഥാപാത്രങ്ങളാണ് കരീന ജീവൻ നൽകിയിട്ടുള്ളത്. ഇങ്ങനെയൊക്കെ ആണെങ്കിലും ബോളിവുഡിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നിലനിൽക്കുന്ന ഒരു ട്രെന്റാണ് വിവാഹ ശേഷം നടിമാർക്ക് ഗ്ലാമറസ് വേഷങ്ങൾ ലഭിക്കാറില്ല എന്നത് .

ഒരു കുട്ടിയായി കഴിഞ്ഞാൽ പിന്നെ പറയാനുമില്ല, വോറൊരു ക്യാറ്റഗറിയിലേയ്ക്കാകും പിന്നീട് ഇവരുടെ സ്ഥാനം. കിട്ടുന്നതെല്ലാം 'അമ്മ വേഷമോ അല്ലെങ്കിൽ ഒട്ടും ഗ്ലാമറില്ലാത്ത വേഷങ്ങളോ ആകും

അമ്മയായതിന് ‍ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ്. എന്നാൽ കരീനയുടെ തിരിച്ച് വരവിനെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

അത്തരത്തിൽ കരീന കപൂറിന് കേൾക്കേണ്ടി വന്ന വിമർശനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളും ഇപ്പോൾ ചർച്ച ചെയ്യുന്നത് .38ാം വയസ്സിലായിരുന്നു നടൻ സെയ്ഫ് അലിഖാനുമായുളള കരീനയുടെ വിവാഹം. തുടർന്ന് ഇവർക്ക് തൈമൂർ എന്ന ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. പ്രസവത്തിനു ശേഷം ഒരു നീണ്ട് ഇടവേളയ്ക്ക് ശേഷമാണ് കരീന സിനിമയിലും ടിവി ഷോയിലും സ്റ്റേജ് ഷോയിവുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ഷോയിലാണ് താരത്തിനെതിരെ ഉയർന്ന വിമർശനങ്ങളും ട്രോളുകളും ചർച്ചയായത്. പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു താരം. താരങ്ങൾ നേരിടുന്ന വിമർശനങ്ങളാണ് ഷോയിൽ ചർച്ച ചെയ്യുന്നത്.

പരിപാടിക്കിടയില്‍ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അര്‍ബാസ് ഖാന്‍ ഉന്നയിക്കുകയായിരുന്നു. ഷോയ്ക്കിടെ പ്രായത്തിന്റെ പേരിലാണ് താരത്തിനെതിരെ വിമർശനം ഉയർന്നത്. 'നിങ്ങളൊരു ആന്റിയാണ്, കൗമാരക്കാരിയെപോലെ പെരുമാറരുത്' എന്നായിരുന്നു കരീനയെക്കുറിച്ച് ഒരു വ്യക്തി എഴുതിയ കമന്റ്. കരീന തന്നെയാണ് കമൻ്റ് വായിച്ചത്.ഇത് വായിച്ച് ആദ്യം ചിരിച്ചുവെങ്കിലും പിന്നീട് താരം വികാരഭരിതയാവുകയായിരുന്നു

'ആളുകൾ ചിന്തിക്കുന്നത് സെലിബ്രിറ്റികൾക്ക് വികാരങ്ങളൊന്നും ഇല്ലായെന്നാണ്. സെലിബ്രിറ്റികളുടെ വികാരങ്ങളെപറ്റി ആളുകൾക്ക് ചിന്തയില്ല. നടന്‍മാര്‍ക്കും നടിമാര്‍ക്കും ഒരു വികാരവും ഇല്ലെന്ന രീതിയിലാണ് ആളുകള്‍ പെരുമാറുന്നത്. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ അതെല്ലാം സ്വീകരിക്കണം എന്നാണ് ആളുകളുടെ നിലപാട് ,' കരീന പ്രതികരിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അമ്മേ എന്ന് വിളിച്ച് പരിഹസിക്കുന്നതിനെ കുറിച്ചും കരീന ഇതിനു മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുളള വിമർശനങ്ങൾ ഏറെ അപഹാസ്യമാണെന്നും താരം പറഞ്ഞു. തൈമൂറിനോടൊപ്പം ഒരു പ്രൈവറ്റ് വിമാനത്തിൽ കയറാൻ പോകുന്ന ചിത്രത്തിന് ഏറെ വിമർശനങ്ങൾ സോഷ്യൽ മീഡിയകളിൽ ഉണ്ടായിരുന്നു. . മകനെ നാനിയെ ഏൽപ്പിക്കാൻ നാണമില്ലേ?

നിങ്ങൾ ഇത്രയ്ക്ക് അശ്രദ്ധയായ അമ്മയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ താരത്തിന് നേരെ ഉയർന്നിരുന്നു. ഇത് തന്നെ വല്ലാതെ ചൊടിപ്പിച്ചുവെന്നും കരീന പറഞ്ഞു. എന്റെ ജീവിതത്തെ കുറിച്ച് യാതൊന്നും അറിയാതെ തന്നെ ജഡ്ജ് ചെയ്യാൻ നോക്കരുതെന്നും കരീന പറഞ്ഞു.

താരങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമര്‍ശനങ്ങളും അവയോടുള്ള താരങ്ങളുടെ പ്രതികരണവുമാണ് ഷോ ചര്‍ച്ച ചെയ്യുന്നത്. കരണ്‍ ജോഹന്‍, സൊനാക്ഷി സിന്‍ഹ, സോനം കപൂര്‍, കപില്‍ ശര്‍മ്മ, നവാസുദ്ദീന്‍ സിദ്ദിഖി തുടങ്ങിയവരും വ്യത്യസ്ത എപ്പിസോഡുകളിലായി വെബ് സീരീസില്‍ അതിഥികളായി എത്തുന്നുണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (14 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (24 minutes ago)

കേസുകൾ പിൻവലിക്കില്ല  (27 minutes ago)

നിരീക്ഷണത്തിൽ ആയിരുന്നു  (34 minutes ago)

ഇടിച്ച് കുത്തി മീൻ മഴ കിലോക്കണക്കിന് മീൻ നടുറോഡിൽ...! എടുത്തോണ്ട് ഓടി നാട്ടുകാർ  (42 minutes ago)

സഭയിലിട്ട് രാഹുലിനെ തീർക്കും..? മുഖ്യന്റെ ഉപദേശം..! 'തൊട്ട് നോക്കടാ നീയൊക്കെ' ചെന്നിത്തല കട്ടയ്ക്ക് ഇത് ജീൻ വേറെ,ഒറ്റയാൻ ഇറങ്ങും  (52 minutes ago)

ജലനിരപ്പ് ഉയരുന്നു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്;  (1 hour ago)

ഇന്ന് വ്യാപാര ചർച്ചകൾ  (1 hour ago)

തൃശൂര്‍ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റി  (1 hour ago)

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ് നല്‍കിയെന്ന്  (1 hour ago)

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്...  (1 hour ago)

വേഗത്തിലാക്കി  (2 hours ago)

കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ...  (2 hours ago)

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends