Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

24 SEPTEMBER 2023 12:43 PM IST
മലയാളി വാര്‍ത്ത

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍ .


സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്‌ളാസ് സമയം. ആദ്യം അസംബ്‌ളി, ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. 9:45ന് ക്ലാസുകള്‍ ആരംഭിക്കും. സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് അധ്യാപകരായി എത്തുന്നത്.

ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക.

കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പിരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്‌നാക്‌സ്, സ്‌കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥിനികള്‍ തന്നെ കൊണ്ടു വരണം.

താല്‍പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാവുന്നതാണ്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാനായി അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിക്കായി സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്‌കൂളുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും വിപുലമായ ഒരു തുടര്‍ വിദ്യാഭ്യാസ പദ്ധതി ലോകത്തു തന്നെ അപൂര്‍വമായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (31 minutes ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (37 minutes ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (43 minutes ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (4 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (4 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (4 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (4 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (6 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (6 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (6 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (6 hours ago)

Malayali Vartha Recommends