സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സമരത്തിന്റെ ഇരുപത്തിയേഴാം ദിവസമാണ് ഇന്ന്. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്ത് എത്തി്.
വിവിധ വനിതാ സംഘടനകളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഇന്ന് സമരവേദിയില്‍ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും. അതോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഇതുവരെയും അനുനയ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളൊന്നുമായിട്ടില്ല.
അതേസമയം സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടത്തിന്റെ ചരിത്ര സ്മരണകള്‍ ഇരമ്പുന്ന സംഗമത്തില്‍ പൊരുതുന്ന ആശ വര്‍ക്കര്‍മാര്‍ക്കൊപ്പം വിവിധ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഉന്നത സ്ത്രീ നേതാക്കളും വ്യക്തിത്വങ്ങളും വിദ്യാര്‍ത്ഥിനികളും അണിനിരക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha