Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അശക്തയല്ല സ്ത്രീ : കിരണ്‍ മസുംദാര്‍ ഷാ

11 OCTOBER 2016 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

തൊഴിലിടങ്ങളില്‍ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോര്‍പ്പറേറ്റ് ലോകത്തെ ശക്തരായ വനിതകള്‍ മുതല്‍ അസംഘടിത മേഖലകളിലെ സ്ത്രീ തൊഴിലാളികൾ വരെ ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.ഇതിനെതിരെ പ്രതികരിക്കുകയാണ് ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ
പണ്ട് പുരുഷന്മാരുടെ കുത്തകയായി കണ്ടിരുന്ന പലരംഗത്തും സ്ത്രീകൾ ഇപ്പോൾ ചുവടുറപ്പിച്ചു കഴിഞ്ഞു. സ്ത്രീകളോട് ഉണ്ടായിരുന്ന സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ പറയുന്നത് 1978  ൽ അന്ന് 25 വയസ്സുമാത്രം ഉണ്ടായിരുന്ന ,യാതൊരു ബിസിനസ്സ് പിൻബലവും അവകാശപ്പെടാനില്ലാത്ത കാലത്ത് ഈ രംഗത്തേക്ക് കടന്നു വന്നപ്പോൾ ഒരു സ്ത്രീ മേധാവിയായ തന്റെ കൂടെ ബിസിനസ്സ് സംരംഭത്തിൽ ജോലിചെയ്യാൻ മിക്കവരും മടിച്ചിരുന്നു എന്നാണ്. ഒരു സ്ത്രീയുടെ കീഴിലുള്ള ജോലിക്ക് സ്ഥിരതയുണ്ടാകില്ല എന്നാണ് പലരും കരുതിയിരുന്നത്. ചിലർ കരുതിയത് കിരണ്‍ മാനേജിങ് ഡയറക്ടറുടെ പി എ ആയിരിക്കും ,ഒരിക്കലും ഒരു സ്ത്രീ കമ്പനി മാനേജിങ് ഡയറക്ടർ ആവുകയില്ല എന്നാണ്. അതുപോലെ ബിസിനസ്സ് ആവശ്യത്തിന് ക്രെഡിറ്റു കൊടുക്കാനും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും മടിച്ചു, ഒരു സ്ത്രീക്ക് വായ്‌പകൃത്യമായി തിരിച്ചടക്കാൻ കഴിയില്ല എന്ന് തന്നെ അവർ വിശ്വസിച്ചു. പലരും അവരുടെ അച്ഛൻ ഗ്യാരണ്ടി നിന്നാൽ വായ്പ്പകൊടുക്കാമെന്നും പറഞ്ഞിരുന്നത്രെ.
ഇപ്പോൾ ഈ അവസ്ഥക്ക് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നിരുന്നാലും ജോലിസ്ഥലത്തും മറ്റും സ്ത്രീ പലപ്പോഴും അപമാനിക്കപ്പെടാറുണ്ട്. ഒരു സ്ത്രീ തന്റെ അഭിപ്രായം പറഞ്ഞാൽ അവൾ പിന്നെ തന്റേടിയായ മാറുന്നു. സ്ത്രീ വെറും ശരീരം മാത്രമല്ലെന്നും ആ ശരീരത്തിനുള്ളില്‍ ഉണര്‍ന്നിരിക്കുന്ന ഒരു മനസ്സും പ്രവര്‍ത്തിയ്ക്കുന്ന തലച്ചോറുമുണ്ടെന്നുള്ള കാര്യം അഭ്യസ്ഥവിദ്യരായ സഹപ്രവര്‍ത്തകര്‍ പോലും ഓര്‍ക്കാറില്ല. പലപ്പോഴും സ്ത്രീയുടെ കൂടെ ജോലിചെയ്യുന്ന പുരുഷ സഹപ്രവർത്തകർ തന്നെയാണ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്.
സ്ത്രീക്കു നേരെ നടത്തുന്ന ആംഗ്യങ്ങളും പ്രയോഗിക്കപ്പെടുന്ന വാക്കുകള്‍ പോലും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായാല്‍ കുറ്റമായി കാണുന്ന നിയമം 2013 മുതൽ നിലനില്ക്കുന്നുണ്ട്.
എന്നാലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്ലീലം നിറഞ്ഞ കമന്റുകളുമൊക്കെ ഓഫീസുകളിലും മറ്റും ഇപ്പോഴും ഉണ്ട്.
സ്ത്രരീകള്ക്കുനെയുള്ള ആക്രമണങ്ങളോട് പ്രതികരിക്കുന്നതിലും സ്വയം
സ്ത്രീകളെ പ്രതികരണ സജ്ജരാക്കി മാറ്റുന്നതിലും സംഘടനകള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്. വര്ഷം തോറും ഇത്തരം സെമിനാറുകൾ നടത്തി വനിതാ തൊഴിലാളികൾക്ക് ആത്‌മവിശ്വാസം നൽകേണ്ടതുണ്ട്. പൊതുസ്ഥലത്തും ജോലിസ്ഥലത്തും എങ്ങിനെ പെരുമാറാണെമെന്നു നിഷ്‌കർഷിക്കുന്ന ശില്പശാലകളും സിമ്പോസിയങ്ങളും നടത്തണം. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന അവസരങ്ങളിൽ എങ്ങിനെ പ്രതികരിക്കണമെന്ന് സ്ത്രീകളെ ബോധവതികളാക്കേണ്ടതുണ്ട്. ഇത്തരം സംഘടനാ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജവും ആവേശവും ധൈര്യവും സ്ത്രീകളില്‍ വലിയ തോതില്‍ ആത്മവിശ്വാസം വളർത്തും .പുരുഷന്മാർ തന്റെ ഒപ്പം ജോലി ചെയ്യുന്നവരെ ബഹുമാനിക്കാൻ പഠിക്കണം. സ്ത്രീ വെറും ശരീരം മാത്രമല്ല എന്ന ബോധം പുരുഷന്മാരിൽ വളർത്തിയെടുക്കണം.
പുരുഷനൊപ്പം എല്ലാ ജോലികളും ചെയ്തു തീർക്കാനുള്ള കഴിവ് സ്ത്രീക്കുമുണ്ടെന്നു അവൾ മനസ്സിലാക്കണം. സ്ത്രീ ആയതുകൊണ്ട് മാത്രം യാതൊരു തരത്തിലുള്ള സൗജന്യവും ആരിൽനിന്നും സ്വീകരിക്കില്ല എന്ന തീരുമാനം ഉണ്ടാകണം.
lഅതുപോലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനും അവൾക്ക് കഴിയണം.സ്ത്രീ അബലയല്ല എന്നും അശക്തയല്ല എന്നും തെളിയിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. വീട്ടിലും ജോലിസ്ഥലത്തും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ നമ്മളോരോരുത്തരും തയ്യാറാകണം.അത്തരം അതിക്രമങ്ങൾ മുളയിലേ നുള്ളിയാൽ പിന്നീട് റേപ്പ് പോലെ ഹീന പ്രവൃത്തികളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം.
സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണാൻ കഴിയുന്ന ഒരു സമൂഹത്തിനുവേണ്ടി നമുക്ക് ഒത്തുചേർന്നു പ്രവർത്തിക്കാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends