Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രായം കുറക്കാനും, പാടുകളും മുഖക്കുരുവും ഇല്ലാതാക്കാനും പേര ഇലകള്‍ ഉപയോഗിക്കാം

24 DECEMBER 2016 02:25 PM IST
മലയാളി വാര്‍ത്ത

പേരയ്ക്ക ഒരു നാടന്‍ പഴമാണ്. ഏകദേശം എല്ലാവീട്ടിലും സുലഭമായി ലഭിക്കുന്ന ഒരു പഴം. മിക്കവര്‍ക്കും ഇഷ്ടമുളള പഴം കൂടിയാണിത്. എന്നാല്‍ നമ്മളില്‍ പലരും ഈ പഴത്തിന്റെ യഥാര്‍ത്ഥ ഗുണം മനസിലാക്കിയിട്ടുണ്ടോ. പേരയ്ക്കയില്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് , പ്രധാനമായും ചര്‍മ്മാരോഗ്യത്തിന്. വിറ്റാമിന്‍ A , C മിനറല്‍സ് , മാഗനീസ് , മഗ്‌ന്‌നീഷ്യം എന്നിവയാല്‍ സംമ്പുഷ്ടമാണ ഈ പഴം. പേരയ്ക്കയില്‍ ഓറഞ്ചിലേക്കാള്‍ വിറ്റമിന്‍ C യും , വാഴപ്പഴത്തേക്കാള്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പേരയ്ക്ക നിങ്ങളുടെ ചര്‍മ്മത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നു നോക്കാം. 


ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റുന്നു

പേരയ്ക്ക ഇലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. കാരണം പേരയ്ക്ക ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഈ ഇലകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ക്കെതിരെ പോരാടി നിങ്ങളുടെ ചര്‍മ്മത്തിന്റെ സത്വം നിലനിര്‍ത്തുന്നു.

മുഖക്കുരു അകറ്റാന്‍

പേരയ്ക്ക ഇലകള്‍ക്ക് ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫഌമറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് പേരയ്ക്ക ഇലകള്‍. പേരയ്ക്ക ഇല അരച്ച് ഇത് മുഖക്കുരു ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച് കഴിഞ്ഞ് കഴുകികളയുക. മുഖക്കുരു മാറുന്നതുവരെ ഈ ചികില്‍സ ആവര്‍ത്തിക്കുക.

കറുത്തപാടുകള്‍ നീക്കുന്നു

സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍. നിങ്ങളുടെ മനസമാധാനം കെടുത്തുന്ന ഇത്തരം പാടുകള്‍ പേരയ്ക്ക ഇലകള്‍ ഉപയോഗിച്ച് നീക്കും ചെയ്ത്, മുഖചര്‍മ്മം വൃത്തിയുളളതും തിളക്കമുളളതുമാക്കുന്നു. പേരയ്ക്ക ഇല അരച്ച് കറുത്തപാടുകള്‍ ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച് കഴിഞ്ഞ് കഴുകികളയുക. പാടുകള്‍ മാറുന്നതുവരെ ദിവസേനെ ഇത് ആവര്‍ത്തിക്കേണ്ടതാണ്.

ബാക്ക്‌ഹെഡ്‌സ് മാറാന്‍

പേരയ്ക്ക ഇലകള്‍ കുറച്ച് വെളളം ചേര്‍ത്ത് മിശ്രിതമാക്കി എടുക്കുക , ഇത് സ്‌ക്രബ് ആയി നിങ്ങളുടെ മൂക്കിലോ ബാക്ക് ഹെഡ്‌സ് ബാധിച്ച മറ്റിടങ്ങളിലോ പുരട്ടുക. ബാക്ക് ഹെഡ്‌സ് മാറുന്നതാണ്.

ചര്‍മ്മവീക്കത്തിന്

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉത്തമ ഔഷധമാണ്. ചര്‍മ്മത്തിന് ഉപരിതലത്തില്‍ ഉണ്ടാവുന്ന ഇത്തരം വീക്കത്തിന് പേരയ്ക്ക ഇലകള്‍ പ്രയോഗിച്ചാല്‍ ഇത് കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കുമ്പാള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുവായ ഹിറ്റമീന്റെ വളര്‍ച്ച തടയുന്നു. ഈ കെമിക്കല്‍ ശരീരത്തില്‍ കടന്നുകൂടിയാല്‍ ഇത് അലര്‍ജി ഉണ്ടാക്കുന്നു. ചൊറിച്ചില്‍ , തുമ്മല്‍ , ശ്വാസംമുട്ടല്‍ , നീര്‍വീക്കം എന്നിവയാണ് ഹിറ്റമീന്‍ ലക്ഷണങ്ങള്‍.

ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള ചികില്‍സ

ഇതിനായി ആവശ്യമുളള സാധനങ്ങള്‍ ഉണങ്ങിയ പേരയ്ക്ക ഇലകള്‍, ചൂടുവെള്ളം എന്നിവയാണ്. തയ്യാറാക്കുന്ന വിധം ഉണങ്ങിയ പേരയ്ക്ക ഇലകള്‍ എടുക്കുക, ഇത് നന്നായി പൊടിക്കുക. ഇത് നിങ്ങള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന വെളളത്തില്‍ ചേര്‍ക്കുക. പ്രകൃതിദത്തമായ ഈ ചികില്‍സ ചൊറിച്ചില്‍ മാറ്റുന്നതാണ്.

സ്‌റ്റെപ് 2

ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള മറ്റൊരു ചികില്‍സ 

ഉണങ്ങിയ പേരയ്ക്ക ഇലകള്‍ നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ വെള്ളം ചൂടാക്കി അതിലേക്ക് ഈ പൊടി ചേര്‍ക്കുക. വെള്ളം ബ്രൗണ്‍ നിറം ആവുന്നവരെ ചൂടാക്കുക. ഈ മിശ്രിതം തണുത്തതിനുശേഷം ഉപയോഗിക്കുക.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (1 hour ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (2 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (2 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (2 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (4 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (5 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (5 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (6 hours ago)

Malayali Vartha Recommends