Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

വിവാഹ ദിവസം മണവാട്ടികള്‍ക്ക് അണിഞ്ഞൊരുങ്ങാം രാജ്ഞിയെ പോലെ

31 MARCH 2017 12:03 PM IST
മലയാളി വാര്‍ത്ത

വിവാഹക്കാര്യത്തില്‍ എല്ലാ വധുക്കളും നിര്‍ബന്ധബുദ്ധികളാണ്. സാരി പിന്‍ മുതല്‍ വിവാഹവസ്ത്രം വരെ ഒരു കാര്യത്തിലും ഒരു അഡ്ജസ്റ്റ്‌മെന്റിനും അവര്‍ തയ്യാറല്ല. വിവാഹക്കാര്യമാകുമ്പോള്‍ അവര്‍ അങ്ങേയറ്റം ജാഗരൂകരായിക്കും. മെയ്ക്കപ്പിന്റെ കാര്യം എടുത്തുപറയേണ്ടതില്ലല്ലോ? വിവാഹം ഉറപ്പിച്ചാല്‍ വധുക്കളുടെ ആദ്യഓട്ടം മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിനടുത്തേക്കാണ്. പിന്നീട് പല സിറ്റിംഗുകള്‍, അവസാനം വിവാഹദിനത്തിലെ മെയ്ക്കപ്പ്. ചമയമത്ര നിസ്സാരമല്ല ചങ്ങാതി, ആത്മവിശ്വാസത്തിലേക്കുള്ള വധുക്കളുടെ താക്കോലാണത്.


അടിമുടി തിളങ്ങുക എന്നതില്‍ കുറഞ്ഞതൊന്നും വിവാഹദിനത്തില്‍ വധു ആഗ്രഹിക്കാറില്ല. കാരണം ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാനുള്ള ആ അനവധ്യസുന്ദര നിമിഷങ്ങളില്‍ സൗന്ദര്യറാണിയായി മാറുകയെന്നത് വലിയ കാര്യമല്ലേ. മാത്രമല്ല ക്യാമറകള്‍ ആ സൗന്ദര്യം ഒപ്പിയെടുക്കുക കൂടി ചെയ്യുമ്പോള്‍ ഏതുകാലത്തും മുഖത്ത് നിറചിരി പകരാനും അഭിമാനം ജനിപ്പിക്കാനും ആ ഫോട്ടോകള്‍ക്ക് സാധിക്കേണ്ടേ? അതിന് വധു ദേവതതുല്യയാകേണ്ടേ? അതിന് മെയ്ക്കപ്പ് മികച്ചതാകേണ്ടേ? വേണം.


സാധാരണ ബ്യൂട്ടിപാര്‍ലറുകളില്‍ പോയി വിവാഹത്തിന് തയ്യാറെടുക്കുന്ന വധുക്കളുടെ കാലമൊക്കെ പോയി. പ്രൊഫഷണല്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളുടെയും കാലമാണിത്. വിവാഹദിനത്തില്‍ പ്രത്യേക സ്‌റ്റൈലുകള്‍ കൊണ്ട് ഇവര്‍ സൗന്ദര്യത്തില്‍ മാജിക് ഒരുക്കും. ലോകപ്രശസ്തരായ മെയ്ക്കപ്പ്‌ഹെയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇന്ത്യയിലെ ചില ആഢംബര വിവാഹങ്ങളില്‍ ചമയത്തിനെത്തുന്നുവെന്ന് കേട്ടാല്‍ അതിശയം തോന്നേണ്ട കാര്യമില്ല, കാരണം വിവാഹമാണ് മാഷേ, ലോകസുന്ദരി പോലും വധുവിന് പിന്നിലാണ്.

മെയ്ക്കപ്പിലെയും ഹെയര്‍സ്‌റ്റൈലിലെയും പുത്തന്‍ ട്രന്‍ഡുകള്‍

മുടി സ്‌െ്രെടറ്റ് ചെയ്യുതിനുള്ള ക്ലൗഡ് നയന്‍ പോലുള്ള പുതിയ ഉപകരണങ്ങള്‍ താപക്രമീകരണമുള്ള, മിനറല്‍ കോട്ടിംഗ് ഉള്ള പ്ലേറ്റുകള്‍ കൊണ്ട് മികച്ച റിസള്‍ട്ട് നല്‍കുന്നു.വേവിംഗ്/മൈക്രോ വാന്‍ഡുകള്‍ ഒതുക്കമില്ലാത്തതും നീളം കുറഞ്ഞതും ചുരുണ്ടതുമായ മുടി നിയന്ത്രിക്കാന്‍ വളരെ പ്രയോജനമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ മുടിക്ക് ഉള്ള് തോന്നിക്കാന്‍ ഒ പോഡ് എന്ന ഉപകരണം ഉപയോഗിക്കാം.

ഇന്‍ട്രിക്കേറ്റ് അപ്‌ഡോസ്, ബോമെയിന്‍ ഡൗഡോസ്, റൊമാന്റിക്/എഡ്ജി ഹെയര്‍ തുടങ്ങിയ ഹെയര്‍സ്‌റ്റൈലുകള്‍ നിമിഷങ്ങള്‍ കൊണ്ട് സൃഷ്ടിക്കാന്‍ ഹെയര്‍ ഡോനട്ട്‌സ്,സോസേജ്, പാഡ്ഡിംഗ് എീ ഉപകരണങ്ങള്‍ സഹായകമാണ്. മുറുക്കത്തോടു കൂടി ദീര്‍ഘനേരം ഈ ഹെയര്‍സ്‌റ്റെലുകള്‍ നിലനില്‍ക്കുമെന്നത് ഉപകരണങ്ങളുടെ മേന്മയാണ്.

കടുത്ത ചുവ നിറത്തിലുള്ള ലിപ്സ്റ്റിക്, കട്ടിയായി എഴുതിയ ഡ്രാമാറ്റിക് ഐ, ഗ്ലിറ്റര്‍ എന്നിവ എന്നത്തേയും പോലെ ഇന്നും ഇന്ത്യന്‍ വിവാഹങ്ങളില്‍ പതിവാണ്. മെയ്ക്കപ്പ് ചെയ്തതായി തോന്നിക്കാതിരിക്കാനും വസ്ത്രം ധരിക്കുമ്പോള്‍ കൂടുതല്‍ ഭംഗി തോന്നിക്കാനും ഇവയ്ക്ക് സാധിക്കും.

മെയ്ക്കപ്പ് ദീര്‍ഘനേരം ഫ്രഷായി നിലനില്‍ക്കണമെങ്കില്‍ തുടക്കത്തിലേ ശ്രദ്ധിക്കണം. ആദ്യം തന്നെ ഫൗണ്ടേഷന്‍ ഉള്‍പ്പടെയുള്ളവ നല്‍കി ചര്‍മ്മത്തിനെ ഇതിനായി ഒരുക്കണം. കോണ്ടൗറിംഗ്, ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക്, എയര്‍ബ്രഷ് മെയ്ക്കപ്പ്, ഐലാഷ് എക്‌സ്‌റ്റെന്‍ഷന്‍ എിവ ദീര്‍ഘനേരം മെയ്ക്കപ്പ് ഫ്രഷായി തോന്നിക്കാന്‍ സഹായിക്കും.


മെയ്ക്കപ്പ് ചെയ്തതായി തോന്നിക്കാത്ത ചില മെയ്ക്കപ്പ് രീതികള്‍ ഇന്നത്തെ ട്രന്‍ഡാണ്. പാശ്ചാത്യര്‍ക്കിടയിലാണ് ഇവ കൂടുതലായി കാണുന്നത്. തിളക്കമുള്ള ചര്‍മ്മം, ചെറുതായി ചുവപ്പിച്ച കവിളുകള്‍, ഇളംപിങ്ക് നിറത്തിലുള്ള ചുണ്ടുകള്‍ എിവ മുഖത്തിന് തികച്ചും നാച്ചുറല്‍ ലുക്ക് നല്‍കും. ക്ലീന്‍ ആയ നനുത്ത ചര്‍മ്മമുള്ളവര്‍ക്കാണ് ഈ സ്‌റ്റൈല്‍ അഭികാമ്യം. മുഖത്തെ ചെറിയ കലകളും പാടുകളും അല്‍പം ഫൗണ്ടേഷന്‍ ഇട്ട് മറയ്ക്കാം. കവിളുകളില്‍ കനം കുറച്ച് ബ്ലഷ് നല്‍കാം. ലൈറ്റ് പിങ്കോ, ലിപ് ഗ്ലോയോ മാത്രം ഇട്ട് ചുണ്ടുകള്‍ക്ക് നാച്ചുറല്‍ ലുക്ക് നല്‍കാം.


മുടി മുന്നില്‍ ഒതുക്കി പിറകില്‍ ഭംഗിയായി പിന്നിയിടുന്ന റൊമാന്റിക് ഹെയര്‍സ്‌റ്റെലുകള്‍ക്കായി ലെയേര്‍ഡ് ബ്രെയ്ഡ്‌സോ ഫെയ്‌സ് ഫ്രെയ്മിംഗ് സ്ട്രാന്‍ഡ്‌സോ അല്ലെങ്കില്‍ അയഞ്ഞ ഫിഷ് ടെയില്‍ രീതിയോ അവലംബിക്കാം. അലസമായി അഴിച്ചിട്ട മുടി നവീനവും ഫ്രഷുമായ ലുക്ക് നല്‍കും. വിവാഹത്തിന് മുടി അഴിച്ചിടുന്നവര്‍ ഇടയ്ക്ക് ചെറിയ ചുരുളുകള്‍ നല്‍കാന്‍ ഹെയര്‍സ്‌റ്റൈലിസ്റ്റിനോട് പറയുക. പുരികങ്ങള്‍ കട്ടിയായി ഭംഗിയായി വരയ്ക്കുന്നത് കണ്ണുകളെ എടുത്തുകാണിക്കും. കട്ടിയുള്ള പുരികങ്ങള്‍ വിവാഹവധുവിന്റെ കണ്ണുകള്‍ക്ക് മാറ്റ് കൂട്ടും. ബ്രൗണ്‍ നിറത്തിലുള്ള ഐഷാഡോയും ഐലൈനറും നാച്ചുറല്‍ ലുക്ക് നല്‍കും. എാല്‍ മസ്‌കാര കറുത്ത നിറത്തിലുള്ളത് ഉപയോഗിക്കുക.

വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ക്ക് ഭംഗിയുള്ള തിളക്കം നല്‍കുന്നവയാണ് ലിപ്‌ഗ്ലോസ്. ചുണ്ടിലെ ഡെഡ്‌സ്‌കിന്‍ നീക്കം ചെയ്യാന്‍ ആദ്യം സുഗര്‍സ്‌ക്രബ് ഇടുക. ശേഷം ചുവന്നതോ പിങ്കോ ആയ ലിപ്സ്റ്റിക് ഇട്ട് കനം കുറച്ച് അതേ ഷെയ്ഡിലുള്ള ലിപ് ഗ്ലോസ് ഉപയോഗിക്കുക.


മുഖത്തിന് ആര്‍ദ്രത നല്‍കുക എന്നത് വിവാഹങ്ങളില്‍ പ്രധാനമാണ്. ചെറിയ തിളക്കമുള്ള ചര്‍മ്മത്തിനായി പേളി ഹൈലൈറ്റര്‍ സ്റ്റിക്കാണ് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഉപയോഗിക്കുന്നത്. കവിളുകളിലും കണ്ണിന്റെ കോണുകളിലും പുരികങ്ങള്‍ക്ക് താഴെയും ഹൈലൈറ്റനിംഗ് മെയ്ക്കപ്പ് ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (7 minutes ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (7 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (7 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (7 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (8 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (8 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (8 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (9 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (9 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (10 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (11 hours ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (11 hours ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (11 hours ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (11 hours ago)

Malayali Vartha Recommends