ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി... ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് നാലുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വിര്‍ച്വല്‍ ക്യൂ നടപ്പാക്കുന്നത്.
ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജയില്ലാത്ത ചൊവ്വാഴ്ചയും വ്യാഴാഴ്ചയും മാത്രമാണ് വെര്‍ച്വല്‍ ക്യൂ. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെയും ഓരോ മണിക്കൂര്‍ വീതമായിരിക്കും വിര്‍ച്വല്‍ ക്യൂ. ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും.
ബുക്കിങ് സമയം: രാവിലെ: 7,8,9,10
ഉച്ചയ്ക്ക്: 12,1
വൈകുന്നേരം : 4,5
ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ ബുക്ക് ചെയ്യാവുന്നതാണ്. ഓരോ മണിക്കൂറിലും 300 പേര്‍ക്കാണ് പ്രവേശനം.
ബുക്കിങ്ങിന്: guruvayurdevaswom.in
ബുക്കിങ് ഇങ്ങനെ
വെര്‍ച്വല്‍ ദര്‍ശനത്തിന് guruvayurdevaswom.in എന്ന വിലാസത്തിലാണ് ബുക്ക് ചെയ്യേണ്ടത്. അതില്‍ വെര്‍ച്വല്‍ ദര്‍ശന്‍ എന്ന് ടൈപ്പ് ചെയ്താല്‍ മൊബൈല്‍ നമ്പറും ഒടിപിയും ചോദിക്കും. പേജ് തുറന്നാല്‍ പേര്, ദര്‍ശനം ഉദ്ദേശിക്കുന്ന സ്ലോട്ട്, മൊത്തം എത്രപേര്‍, അവരുടെ നക്ഷത്രം, ഇ-മെയില്‍ ഐഡി എന്നിവ നല്‍കണം. കണ്‍ഫര്‍മേഷന്‍ കിട്ടിയാല്‍ അതിന്റെ പ്രിന്റ് കോപ്പി ദര്‍ശന സമയത്ത് കാണിക്കണം. മണിക്കൂറുകള്‍ വരി നില്‍ക്കാതെ സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് വെര്‍ച്വല്‍ ക്യൂ.
"
https://www.facebook.com/Malayalivartha


























