മൂന്നാറിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ... കോടമഞ്ഞും ശക്തം...

മൂന്നാറിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ എത്തി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ രണ്ടുഡിഗ്രി സെൽഷ്യസ് ഇന്നലെ ചെണ്ടുവരയിലാണ് രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഏഴും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവടങ്ങളിൽ ആറ് ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില.
ഒരാഴ്ച മുൻപ് മൂന്നാറിൽ താപനില ആറിലെത്തിയിരുന്നു. താപനില താഴ്ന്നതോടെ രാത്രിയിലും പുലർച്ചെയിലും അതികഠിനമായ തണുപ്പാണ് മേഖലയിൽ അനുഭവപ്പെടുന്നത്.
താപനില താഴ്ന്നതോടെ മിക്കസ്ഥലങ്ങളിലും വൈകുന്നേരങ്ങളിലും പുലർച്ചെയും കോടമഞ്ഞും ശക്തമായിരിക്കുകയാണ്. രാത്രികാലങ്ങളിൽ തണുപ്പ് ശക്തമാണെങ്കിലും പ്രദേശങ്ങളിൽ പകൽ താപനില 24 മുതൽ 28 ഡിഗ്രി വരെയാണുള്ളത്.
"
https://www.facebook.com/Malayalivartha

























