ശക്തമായ മഴ... പൊൻമുടിയിൽ മണ്ണിടിച്ചിൽ... ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇന്ന് ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി.
പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് അനുമാനമുള്ളത്. പ്രദേശത്ത് ഗതാഗതം തടസ്സമുണ്ടായി. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.
നെല്ലിയാമ്പതിയും അടച്ചതായി അധികൃതര്‍ . ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തി. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി.
"
https://www.facebook.com/Malayalivartha

























