Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈലന്റ്‌ വാലി

03 DECEMBER 2013 05:49 AM IST
മലയാളി വാര്‍ത്ത.

പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാടില്‍ നിന്നും 40 കി.മീ ദൂരത്തായി സ്ഥിതി ചെയ്യുന്ന സൈലന്റ്‌ വാലി, പശ്ചിമഘട്ടത്തിന്റെ സസ്യ-ജീവി ജന്തു ജാലങ്ങളുടെ വൈവിധ്യത്തെ കുറിച്ച്‌ വന്യജീവികുതുകികള്‍ക്ക്‌ വ്യക്തമായ ഉള്‍ക്കാഴ്‌ച നല്‍കുവാന്‍ സഹായിക്കുന്ന ഒരിടമാണ്‌. ഇന്ത്യയിലെ ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങളില്‍ അവശേഷിച്ചിരിക്കുന്ന ഏറ്റവും ഒടുവിലത്തെ ഭൂമേഖലയാണ്‌ 90 സ്‌ക്വയര്‍ കിലോ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന സൈലന്റ്‌ വാലി. സൈലന്റ്‌ വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ ബ്രഹ്മപുത്ര നദിയുടെ പോഷകനദിയാണ്‌. ആയിരക്കണക്കിന്‌ സ്‌പീഷീസിലുള്ള പുഷ്‌പിക്കുന്ന സസ്യങ്ങള്‍, 107-ഓളം സ്‌പീഷിസിലുള്ള ഓര്‍ക്കിഡുകള്‍, 100 ഇനങ്ങളിലുള്ള ഫേണുകള്‍, 200 ഓളം ലിവര്‍വേര്‍ട്ടുകള്‍, 75 തരം ലൈക്കനുകള്‍, 200 തരം ആല്‍ഗകള്‍, 128 തരം ചിത്രശലഭങ്ങള്‍, 35 സ്‌പീഷീസില്‍പ്പെട്ട ഉരഗങ്ങള്‍ എന്നിവയെല്ലാം സൈലന്റ്‌ വാലി ദേശീയോദ്യാനത്തില്‍ കാണപ്പെടുന്നുണ്ട്‌. ഇവയില്‍ പലതും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്‌.

ഇന്ത്യയില്‍ വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്റ്‌ വാലിയില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്‌. ആന, കടുവ, പുലി, പുള്ളിപ്പുലി, ചെന്നായ, പറക്കുന്ന അണ്ണാന്‍, കുരയ്‌ക്കുന്ന മാനുകള്‍, സാംബാര്‍ മാനുകള്‍, ഗൗര്‍-നീലഗിരി ഥാര്‍ എന്നിവയെല്ലാം സൈലന്റ്‌ വാലിയിലെ ആകര്‍ഷണങ്ങളാണ്‌.
സൈലന്റ്‌ വാലിയില്‍ എത്തുന്നതിന്‌

പാലക്കാട്‌ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള മണ്ണാര്‍ക്കാട്ടിലേയ്‌ക്ക്‌ ഇടയ്‌ക്കിടെ ബസ്സുണ്ട്‌. മണ്ണാറര്‍ക്കാടിനും മുക്കളിക്കും ഇടയില്‍ ബസ്‌ സര്‍വ്വീസുണ്ട്‌. മുക്കളിയില്‍ നിന്നും 18 കി.മീ അകലെയാണ്‌ സൈലന്റ്‌ വാലി . ജീപ്പ്‌, ട്രക്ക്‌സര്‍വ്വീസുകളും ലഭ്യമാണ്‌. പാലക്കാട്‌ ജംഗ്‌ഷന്‍(ഒലവക്കോട്‌) ആണ്‌ സൈലന്റ്‌ വാലിയോട്‌ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. കൊച്ചി എയര്‍പോര്‍ട്ട്‌ സൈലന്റ്‌ വാലിയില്‍ നിന്നും 135 കി.മീ ദൂരത്തും, കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട്‌ 55 കി.മീ ദൂരത്തും, കോഴിക്കോട്‌ എയര്‍പോര്‍ട്ട്‌ 80 കി.മീ ദൂരത്തുമാണ്‌. മണ്ണാര്‍ക്കാട്ടിലുള്ള പി.ഡബ്‌ളിയു റസ്റ്റ്‌ ഹൗസില്‍ തങ്ങണമെങ്കില്‍ പാലക്കാട്‌ ജില്ലാകളക്‌ടറുടെ പക്കല്‍ നിന്നും റിസര്‍വേഷന്‍ അനുമതി നേടണം. ഗൈഡിന്റെ സേവനം ലഭ്യമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (5 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (41 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends