Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പാലരുവി

30 DECEMBER 2013 04:35 AM IST
മലയാളി വാര്‍ത്ത.

പാല്‍ ഒഴുകുന്നതു പോലുള്ള കാഴ്‌ച സമ്മാനിക്കുന്ന പാലരുവി, കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ്‌. 300 അടി ഉയരത്തില്‍ നിന്നുമാണിത്‌ താഴേക്കു പതിക്കുന്നത്‌. ദക്ഷിനേന്ത്യയില്‍ സന്ദര്‍ശകര്‍ക്കു പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്‌. ഇടതൂര്‍ന്ന ഉഷ്‌ണമേഖലാ വനത്തിലൂടെ യാത്ര ചെയ്‌താണ്‌ പാലരുവിയിലെത്തേണ്ടത്‌.

വളരെ ഉന്മേഷദായകമാണ്‌ ഈ യാത്ര. മഞ്ഞു പുതച്ചു നില്‍ക്കുന്ന നീലിച്ച കുന്നുകളുടേയും പച്ചപ്പൂ നിറഞ്ഞ താഴ്‌വരകളുടേയും പശ്ചാത്തലത്തിലൂടെ പാല്‍വര്‍ണ്ണത്തില്‍ പാലരുവി പതഞ്ഞു താഴേക്കു ചിതറി വീഴുന്ന ശബ്‌ദം മാത്രമാണ്‌ കാനന നിശബ്‌ദതയെ ഭഞ്‌ജിക്കുന്നത്‌. അപൂര്‍വ്വങ്ങളായ ഔഷധ സസ്യലതാദികളാല്‍ സമ്പന്നമാണിവിടം. കൊല്ലം, ചെങ്കോട്ട റോഡില്‍ കൊല്ലത്തു നിന്നും 75 കി.മീ ദൂരെയാണ്‌ പാലരുവി. പാലരുവി സന്ദര്‍ശനവേളയില്‍ സന്ദര്‍ശിക്കാവുന്ന മറ്റൊരിടമാണ്‌ ആലുംകടവ്‌.

കൊല്ലത്തു നിന്നും 23 കി.മീ വടക്കുമാറി കായംകുളം തടാകത്തിനരികെയുള്ള ഒരു കൊച്ചു ഗ്രാമമാണിത്‌. ഇവിടം സന്ദര്‍ശിച്ചാല്‍ കെട്ടു വള്ള നിര്‍മ്മാണം നേരിട്ടു കാണാന്‍ സാധിക്കും. നൂറുകണക്കിനാളുകള്‍ ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കാണാം. ടണ്‍ കണക്കിന്‌ സാധനസാമഗ്രികള്‍ വിവിധ നാട്ടു രാജ്യങ്ങളിലേയ്‌ക്ക്‌ എത്തിക്കുന്നതിന്‌ പരമ്പരാഗതമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നവയാണ്‌ കെട്ടുവള്ളങ്ങള്‍. കായയിലൂടെ കെട്ടു വള്ളത്തിലുള്ള യാത്ര, കനാലുകളിലൂടെയുള്ള സഞ്ചാരം, ആയുര്‍വ്വേദ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആലുംകടവില്‍ സൗകര്യമുണ്ട്‌. ആലുംകടവില്‍ നിന്നും 4 കി.മീ അകലെയാണ്‌ മാതാ അമൃതാനന്ദമയിയുടെ ആശ്രമം.

കൊല്ലത്തു നിന്നും 6 കി.മീ വടക്കുമാറി സ്ഥിതിചെയ്യുന്ന ബീച്ചാണ്‌ തിരുമുല്ലവാരം ബീച്ച്‌. പാലരുവി സന്ദര്‍ശന വേളയില്‍ത്തന്നെ സന്ദര്‍ശിക്കാനാവുന്ന മറ്റൊരിടമാണിത്‌. റോഡുമാര്‍ഗ്ഗം ഉള്ള യാത്ര സുഗമമാണ്‌. കട്ടമരവും , ചെറുതോണികളും ഉപയോഗിച്ച്‌ കടലില്‍ മല്‍സ്യബന്ധനം നടത്തുന്നത്‌ കാണാന്‍ ഇവിടെ സൗകര്യമുണ്ട്‌. വേലിയിറക്ക സമയത്തുമാത്രം കാണാവുന്ന ഞായറാഴ്‌ചപ്പാറയും ഇതിനടുത്തുള്ള മഹാവിഷ്‌ണു ക്ഷേത്രവും ഇവിടത്തെ ആകര്‍ഷണങ്ങളാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (1 hour ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (2 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (2 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (2 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (3 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (3 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (3 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (3 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (4 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (4 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (5 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (5 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (5 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (5 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (5 hours ago)

Malayali Vartha Recommends