Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

തനിച്ചുള്ള യാത്രയില്‍ കരുതിയിരിക്കാം,യാത്രകള്‍ തികച്ചും ഉദ്വേഗം ജനിപ്പിക്കുന്നതും ആനന്ദദായകവുമാക്കാന്‍ ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കണം 

04 DECEMBER 2017 03:54 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ സ്ത്രീകളില്‍ പലരും തനിച്ച് ധാരാളം യാത്രകള്‍ നടത്തുന്നവരാണ്. എന്നാല്‍ അല്‍പം ഭയവും ആശങ്കയുമൊക്കെ ഉള്ളിലില്ലാത്തവരായി ആരുമില്ല. കാരണം പുറത്തുള്ള ലോകം അവള്‍ക്കെതിരേ അനേകം വെല്ലുവിളികളുയര്‍ത്തുന്നു. തനിച്ചുള്ള യാത്രകളില്‍ ഈ ഭീതി വേണ്ട. അല്പം കരുതല്‍ മതിയാകും. നിങ്ങള്‍ക്കു സ്വതന്ത്രമായി സ്വന്തം പ്ലാനില്‍ യാത്രചെയ്യുന്നതു ശീലിക്കാം. ഈ യാത്രകള്‍ തികച്ചും ഉദ്വേഗം ജനിപ്പിക്കുന്നതും ആനന്ദദായകവുമാക്കാന്‍ ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കണം.

സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താനാകുമെന്ന് അറിയുകയാണ് ആദ്യപടി. നാം പോകാനാഗ്രഹിക്കുന്ന സ്ഥലത്തെപ്പറ്റി ചെറിയൊരു അന്വേഷണം നടത്താം. ട്രിപ്പ് അഡൈ്വസര്‍ തുടങ്ങിയ സൈറ്റുകളില്‍ പരതുന്നതില്‍ തെറ്റില്ല. ഏതു ഹോട്ടല്‍ സുരക്ഷിതമാണ്, എവിടെ പോയാല്‍ അരക്ഷിതാവസ്ഥയുണ്ട് തുടങ്ങിയ വിവരങ്ങള്‍ മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ വായിച്ചറിയാം. ഈ സ്ഥലത്തു പോയ പല സുഹൃത്തുക്കളെയും വിളിച്ചു ചോദിക്കാം. ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കാം. അവിടെയുള്ള കാലാവസ്ഥയ്ക്കനുസൃതമായ വസ്ത്രങ്ങള്‍ വാങ്ങിക്കാം. യാത്രയ്ക്കാവശ്യമായ ടിക്കറ്റ്, മറ്റു രേഖകള്‍ എല്ലാം എടുത്തെന്ന് അവസാന നിമിഷം ഉറപ്പുവരുത്താം. അല്പസമയം നേരത്തെ വിമാനത്താവളത്തിലോ റെയില്‍വേസ്‌റ്റേഷനിലോ എത്തിയാല്‍ അവസാന നിമിഷമുള്ള മാനസികസമ്മര്‍ദം ഒഴിവാക്കാം.

മറ്റൊരു രാജ്യത്തേക്കാണ് പോകുന്നതെങ്കില്‍ അവിടത്തെ ഭാഷ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകം കൈയില്‍ കരുതാം. അതിലെ ചില അത്യാവശ്യവാക്യങ്ങള്‍ പഠിക്കാം. തികഞ്ഞ ആത്്മവിശ്വാസത്തോടെ യാത്രതിരിക്കാം. അത്യാവശ്യമരുന്നുകളും ഭക്ഷണവും കൈയില്‍ കരുതാം. ഏതൊക്കെ സ്ഥലങ്ങള്‍ ഒഴിവാക്കണം, ഏതൊക്കെ യാത്രാസൗകര്യങ്ങള്‍ ഉപയോഗിക്കാം എന്നിവ നേരത്തേ ചോദിച്ചറിയാം. ഏതെങ്കിലും താമസസൗകര്യം ഏര്‍പ്പാടാക്കുന്നതിനു മുമ്പ് അവിടെ മുമ്പ് താമസിച്ച യാത്രക്കാരുടെ അഭിപ്രായങ്ങള്‍ ചോദിക്കാം. (ഇതെല്ലാം ഇന്ന് ഇന്റര്‍നെറ്റിലൂടെ സാധ്യമാണ്).

നിങ്ങളുടെ ലക്ഷ്യസ്ഥാനത്തു ചെന്നശേഷം അവിടെനിന്നും മറ്റൊരിടത്തേക്കുള്ള പൊതുയാത്രാസൗകര്യങ്ങള്‍ ആരായണം. യാത്രതിരിക്കുംമുമ്പ്്്്്് നിങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് ആവശ്യമായ കുത്തിവയ്പ്പുകള്‍ എടുത്തശേഷം യാത്രതിരിക്കാം. ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ മറക്കരുത്.

യാത്രയില്‍ പരിചയപ്പെടുന്നയാളുകളെ പെട്ടെന്നു വിശ്വസിക്കരുത്. ഇടയ്ക്കു ബാത്ത്‌റൂമില്‍ പോകുമ്പോള്‍ അടുത്തുള്ള യാത്രക്കാര്‍ക്കു നിങ്ങളുടെ ബാഗ് നല്‍കാതിരിക്കുക. യാത്രയില്‍ മദ്യം കഴിക്കരുത്. മറ്റുയാത്രക്കാര്‍ തരുന്ന പാനീയങ്ങളും ഭക്ഷണവും കുടിക്കുകയോ കഴിക്കുകയോ ചെയ്യരുത്. നിങ്ങള്‍ ചെന്നെത്തുന്ന സ്ഥലത്തെ വസ്ത്രങ്ങള്‍ ധരിച്ചാല്‍ ആ സംസ്‌കാരവുമായി കൂടുതല്‍ ഇഴുകിച്ചേരാം. നിങ്ങളുടെ വ്യ ത്യസ്തമായ വസ്ത്രധാരണ രീതിയില്‍നിന്നും നിങ്ങളൊരു വിദേശിയാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയും. ഇത് നിങ്ങളെ മോഷണത്തിനും അതിക്രമങ്ങള്‍ക്കും ഇരയാക്കും. നിങ്ങളുടെ ഉള്ളില്‍ ഭയംതോന്നിയാലും മുഖത്ത് ആവിശ്വാസം പ്രകടിപ്പിക്കണം. ഇടവഴികളിലൂടെ നടക്കുമ്പോള്‍ തലയുയര്‍ത്തി, തോളുകള്‍ വിരിച്ച്, നേരേനോക്കി, ഒരു ലക്ഷ്യത്തിലേക്കെന്നപോലെ നടക്കുക. ഇടയ്ക്കു വഴിതെറ്റിയാല്‍ അടുത്തുള്ള കടയില്‍ കയറി വഴി ചോദിക്കാം. ഏറ്റവും സുരക്ഷിതമായ ഹോട്ടലില്‍മാത്രം താമസിക്കണം. സുരക്ഷയ്ക്കായി അല്പം പണം കൂടുതല്‍ ചെലവഴിക്കാം. രാത്രി വളരെ വൈകിയെത്തുന്ന വിമാനം ഒഴിവാക്കാം. ഇനി നിങ്ങള്‍ വൈകിയെത്തിയാല്‍ നിങ്ങളെ വിളിക്കാനായി വണ്ടി അയയ്ക്കുന്ന ഹോട്ടലുകള്‍ തെരഞ്ഞെടുക്കാം. അല്പം പണം ലാഭിക്കാനായി ഒറ്റപ്പെട്ട ഹോട്ടലില്‍ തങ്ങരുത്.

ചിലപ്പോള്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കാം. ഉദാ: നിങ്ങളുടെ പണസഞ്ചി നഷ്ടപ്പെടാം. ക്രെഡിറ്റ് കാര്‍ഡ് നഷ്ടമാകാം. നിങ്ങള്‍ക്ക് അസുഖം വരാം. ആശുപത്രിയില്‍ പോകേണ്ടിവരാം. നിങ്ങളുടെ ടിക്കറ്റിന്റേയും ക്രെഡിറ്റ് കാര്‍ഡിന്റേയും രണ്ട് കോപ്പികള്‍ സൂക്ഷിക്കുക. പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയുടെ കോപ്പിയെടുത്ത് നിങ്ങളുടെ ഇ-മെയിലില്‍ അറ്റാച്ച് ചെയ്യുക. നിങ്ങളുടെ ലഗേജില്‍ രഹസ്യമായൊരിടത്ത് കുറച്ച് പണം സൂക്ഷിക്കണം. (ഒരു ബോക്‌സിലോ, സാനിറ്ററി പാഡിെന്റ കവറിലോ വച്ചാല്‍ ആരും സംശയിക്കില്ല). ട്രാവല്‍ ഇന്‍ഷ്വറന്‍സിന്റെ കോപ്പികളും രണ്ടു ബാഗുകളിലായി വയ്ക്കാം. നിങ്ങളുടെ യാത്രയുടെ വിശദാംശങ്ങള്‍, നിങ്ങളുടെ ഫ്‌ളൈറ്റ്, എവിടെ താമസിക്കാനുദ്ദേശിക്കുന്നു, നിങ്ങളുടെ യാത്രയുടെ പ്ലാന്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നിങ്ങളുടെ വീട്ടുകാരെയും വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെയും അറിയിച്ചിരിക്കണം. ഇടയ്ക്ക് ഇവരെവിളിക്കുകയോ ഇമെയില്‍ അയയ്ക്കുകയോ ചെയ്യാം.


നിങ്ങളുടെ യാത്രാപദ്ധതികള്‍ ഇടയ്ക്ക് മാറ്റാതിരിക്കുക. നടന്നുപോകുമ്പോള്‍ ഇയര്‍ഫോണ്‍വച്ച് പാട്ടുകേട്ട് പോകാതിരിക്കുക. ഫോണ്‍, പഴ്‌സ് എന്നിവ പോക്കറ്റില്‍ അലക്ഷ്യമായി ഇടാതിരിക്കുക. സുരക്ഷിതമല്ലായെന്നു തോന്നുന്ന ടാക്‌സികളില്‍ കയറരുത്. നിങ്ങളുടെ ഉള്ളില്‍നിന്നും ഒരു സ്വരം ഇതു ശരിയല്ല, ഈ സ്ഥലം വേണ്ട എന്നു പറഞ്ഞാല്‍ അതു ശ്രദ്ധിക്കുക. എല്ലായ്‌പോഴും ടൗണിന്റെ മധ്യത്തില്‍ താമസിക്കുക, വിജനപ്രദേശങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ പോകുന്ന നഗരത്തിന്റെ ഒരു മാപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. (ആപ്പ് ലഭ്യമാണ്). ഇങ്ങനെ ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും നിങ്ങള്‍ക്ക് ആ സ്ഥലത്തിന്റെ ഏകദേശമാര്‍ഗരേഖ ലഭിക്കും. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ മാപ്പ് നോക്കുകയാണെന്ന് തോന്നുകയുമില്ല. നിങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ ശരിയല്ലായെന്നു തോന്നിയാല്‍ അവിടെനിന്നും മാറാന്‍ മടിക്കരുത്. തനിയെ പാര്‍ക്കുകളില്‍ വൈകുന്നേരങ്ങളില്‍ നടക്കരുത്. നിങ്ങള്‍ ചെല്ലുന്ന നഗരത്തില്‍ നിങ്ങളുടെ ബാങ്കിന്റെ കാര്‍ഡ് എടുക്കുമോ, എടിഎം സൗകര്യമുണ്ടോ എന്ന് അന്വേഷിക്കണം.

അതിരാവിലെ തനിയെ ഇറങ്ങി ഫോട്ടോ എടുക്കാനായി പോകാതിരിക്കുക. നിങ്ങളുടെ അടുത്ത് യാചകരും കുട്ടികളും വരുമ്പോള്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ മോഷണമാകാം ലക്ഷ്യം. ഇടയ്ക്ക് ടിക്കറ്റ് എടുക്കാനോ സാധനങ്ങള്‍ വാങ്ങാനോ ബാഗു തുറന്നാല്‍ കൈയിലുള്ള വലിയ ബാഗിനെ കാലിനിടയില്‍ അമര്‍ത്തിനിര്‍ത്തുക. നടക്കുമ്പോള്‍ കൈയിലെ ബാഗില്‍ മുറുകെ പിടിക്കുക. ഇനിയൊരാള്‍ നിങ്ങളുടെ ബാഗ് വലിച്ചുപൊട്ടിച്ചു കൊണ്ടുപോകാന്‍ തുനിഞ്ഞാല്‍ നിങ്ങള്‍ ബാഗില്‍നിന്നും പിടിവിടാതെ മുട്ടുമടക്കിയിരിക്കാന്‍ ഭാവിക്കുക. മോഷ്ടാവിന് നിങ്ങളുടെ ബാഗ് കിട്ടുകയില്ല. ആവശ്യഘട്ടത്തില്‍ ഒച്ചവയ്ക്കുന്നതില്‍ തെറ്റില്ല.

ധാരാളം സാധനങ്ങളുമായി യാത്രചെയ്യാതിരിക്കുക. ലഗേജിന്റെ ഭാരം കുറഞ്ഞിരിക്കുന്നതാണ് യാത്രയുടെ സുഖത്തിനു നല്ലത്. നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടെങ്കില്‍ ഒച്ചവയ്ക്കാന്‍ മടിക്കരുത്. വിരലില്‍ മോതിരം ധരിക്കുന്നത് പല ആണുങ്ങളുടെയും ശ്രദ്ധ നിങ്ങളില്‍നിന്നും തിരിക്കാനിടയാവും.

നിങ്ങള്‍ വിവാഹിതയാണോ അല്ലയോയെന്ന് മറ്റാരോടും പറയേണ്ടതില്ല. തനിയെയാണ് യാത്രയെന്ന് ആരു ചോദിച്ചാലും പറയരുത്. എന്റെ കൂടെയുള്ളയാള്‍ റെസ്റ്റ്‌റൂമില്‍ പോയിരിക്കുന്നു എന്ന് ഉത്തരം നല്‍കാം. അധികം വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ തനിയെ നടക്കാതിരിക്കുക. ശരീരഭാഗങ്ങള്‍ അധികം കാണിക്കുന്ന വസ്ത്രം ധരിക്കരുത്. കറുത്ത സണ്‍ഗ്ലാസ് ധരിച്ചാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവര്‍ അറിയാതെതന്നെ അവരെ നിരീക്ഷിക്കാം.

നിങ്ങള്‍ക്ക് തനിയെ യാത്രചെയ്യുന്നതില്‍ ഏകാന്തത അനുഭവപ്പെക്കോം. ചില ഹോലുകളില്‍ ഗ്രൂപ്പ് ടൂറുകള്‍ ഉണ്ട്. അവയെപ്പറ്റി അന്വേഷിച്ചശേഷം അവ തെരഞ്ഞെടുക്കാം. യാത്രയ്ക്കിടയ്ക്കു കാണുന്ന മറ്റു സഞ്ചാരികളോടും സൗഹൃദമാകാം. ആരെയും വളരെ എളുപ്പം വിശ്വസിക്കാതിരിക്കുക. എവിടെ പോയാലും നിങ്ങളുടെ സാമാന്യബോധം ഉപയോഗിക്കുക. നല്ല തീരുമാനങ്ങളെടുക്കുക. നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക. സുരക്ഷിതമായി യാത്രചെയ്യാനായി ചില പൊടിക്കൈകള്‍ അറിഞ്ഞാല്‍ നിങ്ങളുടെ യാത്ര ഏറ്റവും വിലപ്പെട്ട ഒരനുഭവമായി മാറും.

ആഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ നിങ്ങളുടെ പെട്ടിയില്‍വയ്ക്കാതെ അത് ശരീരത്തില്‍തന്നെ അണിയുന്നതാണ് അഭികാമ്യം. (യാത്രയില്‍ അധികം ആഭരണങ്ങള്‍ അണിഞ്ഞു പോകുന്നതും അപകടമാണ്). നഷ്ടപ്പെടാന്‍പാടില്ലാത്ത ഒന്നും നിങ്ങളുടെ ബാഗില്‍ വയ്ക്കരുത്. ഉദാ: വീടിന്റെ ആധാരം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്വര്‍ണം, ജനനസര്‍ട്ടിഫിക്കറ്റ്, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ. കൈയില്‍ ചെറിയൊരു ബാഗ് കരുതുക. അതില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, മരുന്ന്, എടിഎം കാര്‍ഡ്, ഫോണ്‍, കാമറ എന്നിവ കരുതാം. ഇവ നിങ്ങളുടെ കൈയിലുള്ള ബാഗില്‍തന്നെ ഇടണം. നിങ്ങള്‍ തങ്ങുന്ന ഹോട്ടലില്‍ ലോക്കര്‍ സൗകര്യമുണ്ടെങ്കില്‍ അതില്‍ നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിട്ട് ഊരുചുറ്റാന്‍ പോകുന്നതില്‍ കുഴപ്പമില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends