Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ കുസൃതിചിരി ഇനിയില്ല! നടി കൈലിയ പോസി ദുരൂഹ സാചര്യത്തിൽ മരിച്ചു

05 MAY 2022 11:21 AM IST
മലയാളി വാര്‍ത്ത

സമൂഹ മാധ്യമങ്ങളിലെ മീമുകളിലൂടെയും ട്രോളുകളിലൂടെയും ഏറെ പ്രശസ്തി നേടിയ നടി കൈലിയ പോസി(16)യെ മരിച്ച നിലയില്‍ കണ്ടെത്തി. ടോഡ്‌ലേഴ്‌സ് ആൻഡ് ടിയാരാസ് എന്ന പ്രശസ്‌തമായ ടിവി ഷോയിലെ ഒരു കുസൃതി ചിരിയിലൂടെയാണ് കൈലിയ ലോകപ്രശസ്‌തയായത്. വാഷിങ്ടണിലെ ബിര്‍ച്ച് ബേ സ്റ്റേറ്റ് പാര്‍ക്കില്‍ ബുധനാഴ്ചയാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് സൂചനകള്‍. കൈലിയയുടെ മാതാവ് മാര്‍സി പോസിയാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്.

കൗമാര താരത്തിന്റെ മരണം സ്ഥിരീകരിച്ച് അമ്മ മാൻസി പോസിയാണ് വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. എനിക്ക് വാക്കുകളില്ല, സുന്ദരിക്കുട്ടി യാത്രയായിരിക്കുന്നു. കൈലിയുടെ വിയോഗത്തില്‍ ഞങ്ങള്‍ അതീവ ദുഖിതരാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം - മാര്‍സി പോസ്റ്റ് ചെയ്തു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ടിഎല്‍സിയില്‍ സംപ്രേക്ഷണം ചെയ്ത 'ടോഡ്ലേഴ്‌സ് ആന്‍ഡ് ടിയാരാസ് എന്ന ഷോയിലൂടെയാണ് കൈലിയ ശ്രദ്ധ നേടുന്നത്.

അഞ്ചാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഈ ഷോയില്‍ കൈലിയ ചിരിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ മീമുകളും ജിഫികളുമായി ആഘോഷിക്കപ്പെട്ടിരുന്നു. മിസ് ടീന്‍ വാഷിംഗ്ടണ്‍ മത്സരത്തിലും കൈലിയ പങ്കെടുത്തിട്ടുണ്ട്. ഏവിയേഷനില്‍ പഠനം പൂര്‍ത്തിയാക്കി പൈലറ്റാവുക എന്നതായിരുന്നു കൈയിലിയുടെ ഏറ്റവും വലിയ സ്വപ്നം.

2012ൽ ടോഡ്‌ലേഴ്‌സ് ആൻഡ് ടിയാരാസ് ഷോയിൽ ഒരു എപ്പിസോഡിൽ കുസൃതി നിറഞ്ഞ ചിരിയോടെയുള‌ള കൈലിയയുടെ മുഖം മീമുകളിലൂടെ വളരെപ്പെട്ടെന്ന് പ്രശസ്‌തമായി. ആത്മഹത്യയാണ് മരണകാരണമെന്നാണ് കുടുംബം നൽകുന്ന വിവരം.

നിരവധി മത്സരങ്ങളിൽ എണ്ണമറ്റ വിജയം നേടി.പലമേഖലകളിൽ കഴിവ് തെളിയിച്ചിരുന്നെന്നും കുടുംബം കൈലിയെ ഓർത്തു. കാൽകൊണ്ട് അമ്പെയ്‌ത് ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഒരു വീഡിയോയാണ് ഇൻസ്‌റ്റ‌ഗ്രാമിൽ കൈലിയ ഏപ്രിൽ 30ന് അവസാനമായി ഷെയർ ചെയ്‌തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (10 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (19 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (26 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (41 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends