സ്വര്‍ണാഭരണ നിര്‍മാണരംഗത്തെ പഠന സാധ്യതകള്‍
സ്വര്‍ണാഭരണ നിര്‍മാണത്തിനു പരമ്പരാഗത ജോലിക്കാരെ കിട്ടാനില്ല. സ്വര്‍ണക്കടകളില്‍ സെയില്‍സ്മാന്‍ ജോലിക്കു പോലും സ്വര്‍ണ ബിസിനസിനെക്കുറിച്ചറിയുന്നവര്‍ ഇല്ല. സ്വര്‍ണാഭരണ വ്യാപാര രംഗത്തെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാണു മലപ്പുറം ഇന്‍കെല്‍ ഗ്രീന്‍സ് എജ്യു സിറ്റിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി വിവിധതരം കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്.
പ്രമുഖ ആഭരണ നിര്‍മാതാക്കളും വ്യാപാരികളുമായ സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് രാജ്യത്തു തന്നെ അപൂര്‍വമാണ്. സ്വര്‍ണാഭരണ നിര്‍മാണത്തിനും വില്‍പനയ്ക്കും മാനേജ്‌മെന്റിനും മറ്റുമുള്ള പ്രായോഗിക പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ഈ രംഗത്തു പരിശീലനം ലഭിച്ച പ്രഫഷനലുകളെ ഇന്ത്യയില്‍ മാത്രമല്ല, ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം ആവശ്യമുണ്ട്. നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും ജെം ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംസ്ഥാന സര്‍ക്കാരിന്റെ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമുമായി (അസാപ്) സഹകരിച്ചാണു ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നത്.
കോഴ്‌സ് വിശദാംശങ്ങള്‍ ഇപ്രകാരം:
പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി ഡിസൈനിങ് (പിഡിജെഡി)
ദൈര്‍ഘ്യം: ഒരു വര്‍ഷം; യോഗ്യത: പ്ലസ് ടു
പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി മാനുഫാക്ചറിങ് ടെക്‌നോളജി (പിഡിജെഎംടി)
ദൈര്‍ഘ്യം: ഒരു വര്‍ഷം; യോഗ്യത: പ്ലസ് ടു
പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി മാനേജ്‌മെന്റ് (പിഡിജെഎം)
ദൈര്‍ഘ്യം: ഒരു വര്‍ഷം; യോഗ്യത: ബിരുദം
ഡിപ്ലോമ ഇന്‍ ജെമ്മോളജി (ഡിജെ)
ദൈര്‍ഘ്യം: ഒരു വര്‍ഷം; യോഗ്യത: പ്ലസ് ടു
വൊക്കേഷനല്‍ പ്രോഗ്രാം ഇന്‍ റീട്ടെയ്ല്‍ മാനേജ്‌മെന്റ് (വിപിആര്‍എം)
ദൈര്‍ഘ്യം: ആറു മാസം; യോഗ്യത: പത്താം ക്ലാസ്
മാനേജ്‌മെന്റ് കോഴ്‌സ് പാസാകുന്നവര്‍ക്ക് സെയില്‍സ് സൂപ്പര്‍വൈസര്‍ മുതലുള്ള തസ്തികകളില്‍ ജോലി ലഭിക്കുന്നു. മാനുഫാക്ചറിങ് കോഴ്‌സ് പാസാകുന്നവര്‍ക്കു സ്വര്‍ണാഭരണ നിര്‍മാണശാലകളിലാകും ജോലി.
സീറ്റ്: ഓരോ കോഴ്‌സിലും 20 വീതം
പ്രവേശനം: അഭിരുചി പരീക്ഷ വഴി
അപേക്ഷിക്കേണ്ട അവസാന തീയതി: ഈ മാസം 29
വെബ്‌സൈറ്റ്: www.igjinkel.org
https://www.facebook.com/Malayalivartha