Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...


ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ

ഇംഗ്‌ളണ്ടില്‍ മാസ്‌റ്റേഴ്‌സ്, പിഎച്ച്.ഡി പഠനത്തിന് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്

07 SEPTEMBER 2016 05:14 PM IST
മലയാളി വാര്‍ത്ത

ഇംഗ്‌ളണ്ടില്‍ 2017 സെപ്റ്റംബര്‍/ഒക്ടോബര്‍ മാസത്തിലാരംഭിക്കുന്ന മാസ്‌റ്റേഴ്‌സ്, ഡോക്ടറല്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് യോഗ്യരായ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍നിന്ന് കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഓണ്‍ലൈനായി  http://mhrd.gov.in/ Scholarships എന്ന വെബ്‌സൈറ്റിലൂടെ നിര്‍ദേശാനുസരണം സെപ്റ്റംബര്‍ 16ന് വൈകീട്ട് മൂന്നു മണിവരെ സ്വീകരിക്കും. എന്‍ജിനീയറിങ്/ടെക്‌നോളജി, സയന്‍സ്, അഗ്രികള്‍ചര്‍, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മേഖലകളിലായി മുപ്പതോളം പേര്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. ഒരാള്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കോഴ്‌സില്‍ അല്‌ളെങ്കില്‍ ഡോക്ടറല്‍ പ്രോഗ്രാമില്‍ ഏതെങ്കിലുമൊരു വിഷയത്തിലേക്കു മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
കോഴ്‌സുകളും പഠനവിഷയങ്ങളും
ഇംഗ്‌ളണ്ടില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കോഴ്‌സിലും (ഒരു വര്‍ഷത്തെ കാലയളവ്) ഡോക്ടറല്‍ ഡിഗ്രി കോഴ്‌സിലും (മൂന്ന്/നാല് വര്‍ഷമാണ് പഠനദൈര്‍ഘ്യം) ഇനി പറയുന്ന വിഷയങ്ങളിലാണ് പഠനാവസരം:
എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി: ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍, എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്, റിമോട്ട്‌സെന്‍സിങ് ടെക്‌നോളജി, കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ബയോടെക്‌നോളജി/ബയോകെമിക്കല്‍ എന്‍ജിനീയറിങ്, റോബോട്ടിക്‌സ്, കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ്, എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്/എയ്‌റോനോട്ടിക്‌സ്, സിവില്‍ എന്‍ജിനീയറിങ്/ആര്‍കി ടെക്ചര്‍, മെറ്റീരിയല്‍ സയന്‍സ്, മൈനിങ് എന്‍ജിനീയറിങ്, മറൈന്‍ എന്‍ജിനീയറിങ്.
സയന്‍സ് (പ്യൂവര്‍ ആന്‍ഡ് അപൈ്‌ളഡ്): മാത്തമാറ്റിക്‌സ്, മോളിക്കുലര്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി (ഫാര്‍മസ്യൂട്ടിക്കല്‍/മെഡിസിനല്‍ കെമിസ്ട്രി ഉള്‍പ്പെടെ).
അഗ്രികള്‍ചര്‍: അഗ്രോണമി ആന്‍ഡ് ഫോറസ്ട്രി.
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്: ഹിസ്റ്ററി, സോഷ്യോളജി, മാനേജ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, ഫിലോസഫി, സൈക്കോളജി, ലോ, ഇംഗ്‌ളീഷ് (ലിറ്ററേച്ചര്‍/ലിംഗ്വസ്റ്റിക്‌സ്), പൊളിറ്റിക്കല്‍ സയന്‍സ് (ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഉള്‍പ്പെടെ).
യോഗ്യത
അപേക്ഷകര്‍ക്ക് 16.9.2016ന് 40 വയസ്സ് കവിയാന്‍ പാടില്ല. മാസ്‌റ്റേഴ്‌സ് കോഴ്‌സിലേക്ക് പരിഗണിക്കപ്പെടുന്നതിന് 2017 ഒക്ടോബറിന് മുമ്പായി ബാച്ചിലേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കാന്‍ കഴിയണം. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും എന്‍ജിനീയറിങ്/ടെക്‌നോളജി, സയന്‍സ്, അഗ്രികള്‍ചര്‍ വിഷയങ്ങളില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി ബിരുദമെടുക്കണം.
പിഎച്ച്.ഡി (ഡോക്ടറല്‍) പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടുന്നതിന് 2017 ഒക്ടോബറിനുമുമ്പ് മാസ്‌റ്റേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കണം. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും എന്‍ജിനീയറിങ്/ടെക്‌നോളജി, സയന്‍സ്, അഗ്രികള്‍ചര്‍ വിഷയങ്ങളില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെയും മാസ്‌റ്റേഴ്‌സ് ഡിഗ്രിയെടുക്കണം.
അപേക്ഷകര്‍ക്ക് ഇംഗ്‌ളീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടാകണം. വിശദമായ യോഗ്യതാമാനദണ്ഡങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
ഇന്ത്യയില്‍നിന്ന് 65 വിദ്യാര്‍ഥികളെയാണ് പരമാവധി നാമനിര്‍ദേശം ചെയ്യുക. ഇതില്‍ 26 പേര്‍ പിഎച്ച്.ഡി വിഭാഗത്തിലായിരിക്കും. ഏകദേശം 25 മുതല്‍ 30 പേരെ അന്തിമമായി സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കും.
ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് 2016 ഒക്ടോബര്‍ 20ന് പ്രസിദ്ധപ്പെടുത്തും. ഇന്റര്‍വ്യൂ നവംബര്‍ 16നും ഡിസംബര്‍ എട്ടിനും മധ്യേ നടക്കും.
സ്‌കോളര്‍ഷിപ്: യു.കെയിലേക്കും തിരിച്ചുമുള്ള എയര്‍ഫെയര്‍, ട്യൂഷന്‍, പരീക്ഷാ ഫീസുകള്‍, പ്രതിമാസം 1043 പൗണ്ട് അല്‌ളെങ്കില്‍ 1279 പൗണ്ട് നിരക്കില്‍ സ്‌റ്റൈപന്‍ഡ്, തിസീസ് ഗ്രാന്റ്, വാംക്‌ളോത്തിങ് അലവന്‍സ്, സ്റ്റഡി ട്രാവല്‍ ഗ്രാന്റ്, പിഎച്ച്.ഡി സ്‌കോളേഴ്‌സിന് ഫീല്‍ഡ്വര്‍ക് ഗ്രാന്റ്, സ്പൗസ് അലവന്‍സ്, ചൈല്‍ഡ് അലവന്‍സ് മുതലായവ അടങ്ങിയതാണ് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 minutes ago)

സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...  (7 minutes ago)

ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!  (22 minutes ago)

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (3 hours ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (3 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (4 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (4 hours ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (4 hours ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (4 hours ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (4 hours ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (4 hours ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (4 hours ago)

Malayali Vartha Recommends