പി.ജി നഴ്സിംഗ്: അലോട്ട്മെന്റ് ലഭിക്കുന്നവര്‍ 29 ന് റിപ്പോര്‍ട്ട് ചെയ്യണം
സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ നഴ്സിംഗ് കോളേജുകളില്‍ എം.എസ്.സി നഴ്സിംഗ് കോഴ്സിലേക്കുളള അലോട്ട്മെന്റ് സെപ്റ്റംബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരം ഗവ.നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 29 ന് വൈകിട്ട് അഞ്ചിന് മുമ്ബ് അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് www.dme.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha