Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

കേരള സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, വിദ്യാഭ്യാസ വകുപ്പുകളിലെ അധ്യാപക ഒഴിവുകള്‍ എന്നിവ ഉള്‍പ്പെടെ 52 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു

02 AUGUST 2019 03:15 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ അഭ്യസ്ത വിദ്യരായ നല്ലയൊരു ശതമാനം യുവാക്കളുടേയും ലക്ഷ്യം പി എസ് സി യും അതു വഴി ലഭിക്കുന്ന കേരള സർക്കാർ ജോലിയും തന്നെയാണ് എന്നതിൽ സംശയമില്ല. വിവിധ വകുപ്പുകള്‍ തങ്ങളുടെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ചാണ് പി എസ് സി അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷ, കായിക ക്ഷമാതാ പരീക്ഷ, രേഖാ പരിശോധന, അഭിമുഖം എന്നിങ്ങനെ ഓരോ തസ്തികക്ക് അനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂർത്തിയാക്കിയാണ് നിയമനം നടത്തുക. അഭിമുഖത്തിന് മുൻപ് ചുരുക്കപ്പട്ടിക (Short List) പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ശേഷം അന്തിമ പട്ടികയും (Rank List). റാങ്കും സംവരണക്രമവും അനുസരിച്ച് ഉദ്യോഗാർത്ഥികളെ നിയമനങ്ങൾക്കായി ശുപാർശ ചെയ്യുന്നതും പി എസ് സിയാണ്. അതനുസരിച്ചാണ് വിവിധ സർക്കാർ വകുപ്പുകള്‍ നിയമന ഉത്തരവ് നല്കു്ന്നത്.ഇപ്പോൾ 52 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്

കേരള സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, വിദ്യാഭ്യാസ വകുപ്പുകളിലെ അധ്യാപക ഒഴിവുകള്‍ എന്നിവ ഉള്‍പ്പെടെ 52 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത് . കേരളസർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.......

ഒഴിവുള്ള തസ്തികകള്‍ ഒറ്റനോട്ടത്തില്‍ ഇങ്ങനെയാണ്
സെക്രട്ടറിയേറ്റ് LGS (സെക്രട്ടറിയേറ്റ് ഓഫീസ് അറ്റന്‍ഡന്റ് ) ആണ് ഏറ്റവുംകൂടുതൽ ആളുകൾ അപേക്ഷിക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട തസ്തികകളിൽ ഒന്ന്. ഈ തസ്തികയിൽ നിയമനം കിട്ടുന്നവർക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റിലും കേരളത്തിലെ മറ്റ് പി എസ് സി ഓഫീസുകളിലും നിയമനം ലഭിക്കാൻ സാധ്യതയുണ്ട്. ഈ പോസ്റ്റിൽ പ്രതിമാസം 35700 വരെ ശമ്പളം ലാഭിക്കാം.

അസിസ്റ്റന്റ് പ്രൊഫസര്‍ - മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ - ഇന്റസ്ട്രിയല്‍ ട്രെയിനിങ് വകുപ്പ് .

ഓഫീസ് അറ്റന്‍ഡന്റ് (സെക്രട്ടേറിയറ്റ്/ പി.എസ്.സി/ ലോക്കല്‍ ഫണ്ട് ഓഡിറ്റ്/ കേരള ലെജിസ്ലേച്ചര്‍)

വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ - സൈനിക ക്ഷേമവകുപ്പ്......

എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം)

ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ്

സീനിയര്‍ സൂപ്രണ്ട്/ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍

ഇലക്ട്രീഷ്യന്‍ - ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍

ലെക്ചറര്‍ - കോളേജ് വിദ്യാഭ്യാസ വകുപ്പ്

സിവില്‍ എക്‌സൈസ് ഓഫീസര്‍

സൂപ്രണ്ട് - കാര്‍ഷിക വകുപ്പ്

ഇവകൂടാതെ നിരവധി തസ്തികകളിൽ പി എസ സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒഴിവുള്ള കൂടുതല്‍ തസ്തികകള്‍, യോഗ്യത, പ്രായപരിധി എന്നിവയുള്‍പ്പെടെ വിശദ വിവരങ്ങള്‍ക്ക് keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി - ഓഗസ്റ്റ് 29

നിശ്ചിത യോഗ്യതയുള്ളവർ ആഗസ്റ്റ് 29 ന് മുൻപ് തന്നെ അപേക്ഷകൾ അയക്കാൻ ശ്രദ്ധിക്കണം. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദവിവരങ്ങൾക്കനുസരിച്ചാണ് അപേക്ഷകൾ അയക്കേണ്ടത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (7 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (7 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (8 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (8 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (8 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (8 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (9 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (9 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (10 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (10 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (10 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (10 hours ago)

Malayali Vartha Recommends