Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...

05 OCTOBER 2026 06:28 PM IST
മലയാളി വാര്‍ത്ത

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ രണ്ട് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പ്രീഫാബ്രിക്കേറ്റഡ് ഐടി ഓഫീസ് കെട്ടിടം ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്നതിന് പരിചയസമ്പന്നരായ ഡെവലപ്പര്‍മാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസൈന്‍ ആന്‍ഡ് ബില്‍ഡ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിന്‍റെ ഡിസൈന്‍, എന്‍ജിനീയറിങ്, സാമഗ്രികളുടെ സംഭരണം, നിര്‍മ്മാണം, പരിശോധന, കമ്മീഷനിംഗ് എന്നിവ കരാറിന്‍റെ ഭാഗമായി വരും. കരാര്‍ ഏറ്റെടുക്കാന്‍ യോഗ്യതയുള്ള ഇന്ത്യന്‍ കമ്പനി എല്‍എല്‍പി പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം അല്ലെങ്കില്‍ പ്രൊപ്പൈറ്റര്‍ഷിപ്പ് സ്ഥാപനമായിരിക്കണം. കെട്ടിട നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെയും പ്രീഫാബ്രിക്കേറ്റഡ്, പിഇബി, സ്റ്റീല്‍-കോമ്പോസിറ്റ് കെട്ടിടങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, സ്ഥാപിക്കല്‍ എന്നിവയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെയും തുടര്‍ച്ചയായ പരിചയം ഉണ്ടായിരിക്കണം. വാണിജ്യ, സ്ഥാപന, ഓഫീസ്, ഹോട്ടല്‍, ആശുപത്രി, വ്യാവസായിക കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലയിലെ പരിചയമാണ് പരിഗണിക്കുക.

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ ടെക്നിക്കല്‍ ഇവാലുവേഷന്‍ കമ്മിറ്റിക്ക് മുന്നില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ വിവരങ്ങള്‍ അവതരിപ്പിക്കണം. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടുന്നതായിരിക്കും കമ്മിറ്റി.
പദ്ധതിയുടെ കാലാവധി 15 മാസമാണ്. ഒക്ടോബര്‍ 23 രാവിലെ 11.30 ന് ടെക്നോപാര്‍ക്ക് ഫേസ് 1 ലെ പാര്‍ക്ക് സെന്‍ററില്‍ പ്രീ-ബിഡ് യോഗം നടക്കും. നവംബര്‍ 12 വൈകുന്നേരം അഞ്ചിന് മുന്‍പായി ഇ-ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കണം. വിശദാംശങ്ങള്‍ക്ക് https://technopark.in/announcements/387/?lang=en എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

പ്രത്യേക സാമ്പത്തിക മേഖല, ഡൊമസ്റ്റിക് താരിഫ് എന്നിവ ഉള്‍ക്കൊളളുന്നതാണ് 90.02 ഏക്കര്‍ വിസ്തൃതിയുള്ള ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസ്. 540 കമ്പനികളും ഏകദേശം 84,000 പ്രൊഫഷണലുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 13.147 ദശലക്ഷം ചതുരശ്രയടി ഐടി ബില്‍റ്റ്-അപ്പ് വിസ്തീര്‍ണ്ണമുള്ള ടെക്നോപാര്‍ക്ക് രാജ്യത്തെ പ്രധാന ഐടി കേന്ദ്രങ്ങളിലൊന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (51 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (55 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (57 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (58 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends