പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം, ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല.
പി.എസ്.സിയുടേതടക്കമുള്ള മറ്റു പൊതുപരീക്ഷകളുടെ ടൈംടേബിൾ നോക്കി സ്‌കൂളുകളുടെ ലഭ്യത വിലയിരുത്തിയ ശേഷമാകും പുന:പരീക്ഷാ തീയതിയിൽ അന്തിമ തീരുമാനമെടുക്കുക. 200 സ്‌കൂളുകളാണ് വേണ്ടി വരിക.
ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. സംഭവത്തിൽ ചുമതലയുണ്ടായിരുന്ന അഡിഷണൽ ചീഫ് സൂപ്രണ്ടിന്റെ വീഴ്ചയിൽ എന്തുനടപടി വേണമെന്നും ഇന്നത്തെ യോഗം ചർച്ചചെയ്യും.
"
https://www.facebook.com/Malayalivartha


























