Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...


കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്


അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...


പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...


ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം സാധ്യമാക്കുന്നു...

19 NOVEMBER 2026 06:03 PM IST
മലയാളി വാര്‍ത്ത

ഒറ്റ സംഭാഷണത്തില്‍ വെബ്സൈറ്റ്, വീഡിയോ, പാട്ട്, ഡെക്ക്, ബിസിനസ് കണക്ഷന്‍, യാത്രാ ബുക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കി എഐ പ്ലാറ്റ്ഫോം ഐന്‍ഡ്രിയ കോസ്മോസ്. കൊച്ചി ആസ്ഥാനമായ കമ്പനിയാണ് കുറഞ്ഞ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ഒരുക്കുന്നത്. കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബല്‍-2026 സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവെലില്‍ ഈ പ്ലാറ്റ്ഫോം പുറത്തിറക്കി. ഒരു സ്റ്റാര്‍ട്ടപ്പിന് ആവശ്യമായ ഡാറ്റാബേസ്, ലോഗിന്‍, ഡാഷ്ബോര്‍ഡ്, ലൈവ് ഹോസ്റ്റിംഗ് എന്നിവയുള്‍പ്പെടെ 300 രൂപ മുതല്‍ ഉണ്ടാക്കിയെടുക്കാം എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യം സ്വന്തം ഭാഷയില്‍ ചോദിച്ചാല്‍ മതി. ഇതിന് മറുപടിയായി പ്ലാറ്റ്ഫോമിലെ സഹായിയായ കോസ്മി ചോദ്യങ്ങളിലൂടെ ആവശ്യം മനസ്സിലാക്കുകയും പ്ലാനും ഡിസൈനും തയ്യാറാക്കി ആപ്പ് നിര്‍മ്മിച്ച് ലൈവ് ആക്കുന്നതുവരെയുള്ള ജോലികള്‍ ഏറ്റെടുക്കുകയും ചെയ്യും.

ഐന്‍ഡ്രിയ കോസ്മോസ് വെബിലും മൊബൈലിലും ലഭ്യമാണ്. ഒരു സൗജന്യ സംഭാഷണത്തിലൂടെ എന്താണ് വേണ്ടത് എന്ന് ആവശ്യപ്പെടാം. ആവശ്യമുള്ള ജോലികള്‍ക്ക് മാത്രം ചെലവ് വരൂ. സാങ്കേതിക ടീം ഇല്ലാത്ത ഒരു ചെറിയ സ്ഥാപനത്തിന് ഇത് ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന് തുല്യമാണ്. ഐന്‍ഡ്രിയ കോസ്മോസ് ആപ്പ് ബില്‍ഡര്‍ മാത്രമല്ല. ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് ദിവസേന വാങ്ങേണ്ടിവരുന്ന ഒട്ടേറെ സേവനങ്ങള്‍ ഇതില്‍ ലഭ്യമാണ്. ബിസിനസിന്റെ പേരും വിവരങ്ങളും പറഞ്ഞാല്‍ ഡൊമെയ്ന്‍ വാങ്ങി ലൈവ് ആക്കുന്നതുവരെയുള്ള സേവനങ്ങള്‍, പ്രൊഡക്ട് വീഡിയോ, ഷോര്‍ട്ട് ക്ലിപ്പുകള്‍, സ്റ്റോറിബോര്‍ഡ്, ബാനറുകള്‍, ഉല്‍പ്പന്ന ചിത്രങ്ങള്‍, പ്രൊമോ ജിംഗിളുകള്‍, പൂര്‍ണ്ണ ഗാനങ്ങള്‍, നിക്ഷേപകര്‍ക്കുള്ള പിച്ച് ഡെക്ക്, പ്രൊപ്പോസല്‍, റിപ്പോര്‍ട്ട്, പോസ്റ്റര്‍, ബ്രോഷര്‍, ബിസിനസ് പ്രൊഫൈല്‍, ലോഗോ വേരിയന്റുകള്‍, ബ്രാന്‍ഡ് ഐഡന്റിറ്റി, ഷോപ്പ്, മെനു, ഇവന്റ് രജിസ്ട്രേഷന്‍, പേയ്മെന്റ് ലിങ്കുകള്‍ എന്നിവയ്ക്കുള്ള ക്യുആര്‍ കോഡുകള്‍ തുടങ്ങിയ ജോലികള്‍ ഒരേ സംഭാഷണത്തില്‍ ഒരേ പ്ലാറ്റ്ഫോമില്‍ ഐന്‍ഡ്രിയ കോസ്മോസ് സാധ്യമാക്കും. ഇതിനായി വെവ്വേറെ സബ്സ്‌ക്രിപ്ഷനുകള്‍ സംരംഭകര്‍ക്ക് എടുക്കേണ്ടതില്ല.

പ്ലാറ്റ്ഫോമിന്റെ മറ്റൊരു സവിശേഷത മൈ ബിസിനസ് ആണ്. കമ്പനി ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍ - അക്കൗണ്ടിംഗ്, ഇന്‍വോയ്സിംഗ്, ഇ-കൊമേഴ്സ്, പേയ്മെന്റ് ഗേറ്റ് വേ ഡാറ്റാബേസ്, എച്ച്ആര്‍ സിസ്റ്റം എന്നിവ സുരക്ഷിതമായി ബന്ധിപ്പിച്ച്, അവയുടെ ഡാറ്റയെക്കുറിച്ച് സ്വന്തം ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാനാകും. ഈ മാസം എത്ര ഇന്‍വോയ്സ് കുടിശ്ശികയുണ്ട്, ഏത് ഉല്‍പ്പന്നമാണ് ഏറ്റവും ലാഭകരം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വേരിയബിള്‍സ് ഉപയോഗിച്ച് കണക്കുകൂട്ടി കൃത്യമായ ഉത്തരം ലഭിക്കും. വില്‍പ്പനയും സ്റ്റോക്കും, ഇന്‍വോയ്സും ശമ്പളവും തുടങ്ങി രണ്ടോ അതിലധികമോ സിസ്റ്റങ്ങളെ തമ്മില്‍ താരതമ്യം ചെയ്തുള്ള വിശകലനവും സാധ്യമാണ്. ദിവസേനയുള്ള ബിസിനസ് ബ്രീഫുകള്‍ സ്വയം തയ്യാറാകുന്നതോടെ ഓഫീസില്‍ ഒരു അനലിസ്റ്റിന്റെ ജോലി കൂടിയാണ് ഇവിടെ നടക്കുന്നത്.

പ്ലാറ്റ്ഫോമില്‍ ഫ്ലൈറ്റുകളുടെ ടിക്കറ്റ് ലഭ്യത അന്വേഷിക്കലും ബുക്കിംഗും ഹോട്ടല്‍ ബുക്കിംഗും ലഭ്യമാണ്. ഇന്ത്യയിലെ ഏതു ഭാഷയും പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കാം. പ്രോംപ്റ്റ് എഴുതേണ്ട ആവശ്യമില്ല. മലയാളത്തിലോ തമിഴിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ മതി. സാങ്കേതികവിദ്യയുടെ ശക്തി എല്ലാവരിലേക്കും എത്തണമെന്നതാണ് കമ്പനിയുടെ നിലപാടെന്ന് ഐന്‍ഡ്രിയ കോസ്മോസ് സ്ഥാപകന്‍ ജ്യോതിസ് പറഞ്ഞു. ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആദ്യ ആപ്പിന് ലക്ഷം രൂപ ചെലവാക്കേണ്ടതില്ല. 300 രൂപ മുതല്‍ ഒരു ആപ്പ്, ഒരു വെബ്സൈറ്റ്, ഒരു ഡെക്ക്, ഒരു പാട്ട് എന്നിവയെല്ലാം സാധ്യമാകുമ്പോള്‍ സംരംഭകത്വം എല്ലാവര്‍ക്കും സാധ്യമാകുന്നതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: aindriya.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...  (8 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (12 minutes ago)

ബ്രിക്-ആര്‍ജിസിബി യില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു...  (15 minutes ago)

പിഎൻബിയുടെ യുവജന സൗഹൃദ ഡിജിറ്റൽ ബാങ്കിംഗ് ശാഖ ഡൽഹിയിൽ തുറന്നു...  (18 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി കൺവെൻഷൻ നവംബർ 20, 21, 22 തീയതികളില്‍  (21 minutes ago)

കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്  (28 minutes ago)

അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...  (35 minutes ago)

പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി, 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്  (57 minutes ago)

ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...  (1 hour ago)

മുടികൊഴിച്ചിലിനെ തുടർന്നുള്ള കടുത്ത മനോവിഷമം; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി...  (1 hour ago)

#MedicalNegligence വിശദീകരണവുമായി ആശുപത്രി!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... ഫുട്‌ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന താരത്തിന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം.... സെന്‍സെക്‌സ് 250 പോയിന്റിലധികം കുതിച്ചു,നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (4 hours ago)

Malayali Vartha Recommends