Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഹിന്ദി ടീച്ചര്‍ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയിൽ ഏറ്റവും കുറഞ്ഞ മാര്‍ക്ക് കിട്ടിയവർക്കും ഹിന്ദി അധ്യാപകരാകാന്‍ അവസരം

18 AUGUST 2019 12:46 PM IST
മലയാളി വാര്‍ത്ത

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍-ഹിന്ദി തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയിൽ ഏറ്റവും കുറഞ്ഞ മാര്‍ക്ക് കിട്ടിയവർക്കും ഹിന്ദി അധ്യാപകരാകാന്‍ അവസരം. പി.എസ്.സി. നടത്തിയ യോഗ്യതാനിര്‍ണയ പരീക്ഷയില്‍ ഒരു മാര്‍ക്കുപോലും തികച്ച്‌ നേടാത്തവര്‍ക്കും ഈ അവസരത്തിലൂടെ ഹിന്ദി അധ്യാപകരാകാന്‍ പറ്റും. എഴുത്തു പരീക്ഷയിലെ ഏറ്റവും കുറഞ്ഞ മാര്‍ക്ക് മാനദണ്ഡമാക്കിയാണ് പി.എസ്.സി. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 0.33 മാര്‍ക്കാണ് ജില്ലാടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയില്‍ മൂന്ന് ജില്ലകളില്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കുറഞ്ഞ മാര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. അടുത്തിടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലയില്‍ യോഗ്യതാ മാര്‍ക്ക് 1.67 ആണ്.തിരുവനന്തപുരത്ത് 43 മാര്‍ക്കാണ് കുറഞ്ഞമാര്‍ക്ക്.
2017-ലായിരുന്നു ജില്ലാടിസ്ഥാനത്തില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടും മൂന്നും ഒഴിവുകള്‍ കണക്കാക്കിയിരുന്നെങ്കിലും മറ്റു ജില്ലകളില്‍ ഒഴിവുകളുടെ എണ്ണം കണക്കാക്കിയിരുന്നില്ല. കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടിന് നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 0.33 എന്നത് യോഗ്യതാ മാര്‍ക്കായി കണക്കാക്കി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. കുറഞ്ഞ മാര്‍ക്ക് യോഗ്യതയായി നിശ്ചയിച്ച പാലക്കാട് 78 പേരും കോഴിക്കോട് 81 പേരും വയനാട് 30 പേരും പട്ടികയില്‍ സ്ഥാനം നേടിയിരിക്കുന്നു. മലപ്പുറത്ത് 174 പേരുണ്ട്. ഈ തസ്തികയിലേക്ക് അപേക്ഷകരുടെ എണ്ണം കുറവായിരുന്നുവെന്നാണ് പി.എസ്.സി. അധികൃതര്‍ പറയുന്നത്.

അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ഹിന്ദി ബിരുദവും കെ-ടെറ്റുമാണ് അടിസ്ഥാന യോഗ്യത. യോഗ്യതാ പരീക്ഷകളായ പ്രവീണ്‍, സാഹിത്യാചാര്യ, രാഷ്ട്രഭാഷാ വിശാരദ്, ഹിന്ദി ഭൂഷണം എന്നിവ ജയിച്ചവര്‍ക്കും അപേക്ഷിക്കാമായിരുന്നു. എന്നാൽ കെ-ടെറ്റ് നിര്‍ബന്ധമാക്കിയത് അപേക്ഷകരുടെ എണ്ണത്തില്‍ കുറവു വരുവാൻ ഇടയായി. മുഴുവന്‍ സമയ ഹിന്ദി ഭാഷ അധ്യാപക (ജൂനിയര്‍) തസ്തികയിലേക്ക് അപേക്ഷകരുടെ എണ്ണം കുറഞ്ഞതാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഏറ്റവും കുറഞ്ഞ മാര്‍ക്ക് യോഗ്യതയായി നിശ്ചയിക്കാന്‍ കാരണം. വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതയുള്ളവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.


യോഗ്യതാ മാര്‍ക്ക്

തിരുവനന്തപുരം43.00
കൊല്ലം 27.67
പത്തനംതിട്ട 28.67
ആലപ്പുഴ 28.67
കോട്ടയം 37.00
എറണാകുളം 32.67
ഇടുക്കി 36.33
തൃശ്ശൂര്‍ 33.00
പാലക്കാട് 0.33
മലപ്പുറം 1.67
കോഴിക്കോട് 0.33
കണ്ണൂര്‍ 40.33
കാസര്‍കോട് 27.00

വയനാട് 0.33

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (18 minutes ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (32 minutes ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (42 minutes ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (59 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (1 hour ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (2 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (2 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (2 hours ago)

നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ  (2 hours ago)

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...  (3 hours ago)

 ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾക്കു കൈമാറും  (3 hours ago)

Malayali Vartha Recommends