Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന/ജില്ലാ മിഷനുകളിലേയ്ക്ക് അന്യത്ര സേവന/കരാര്‍ വ്യവസ്ഥയില്‍ നിയമനം ; സെപ്തംബർ 25 വരെ അപേക്ഷിക്കാം

06 SEPTEMBER 2019 04:28 PM IST
മലയാളി വാര്‍ത്ത

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന/ജില്ലാ മിഷനുകളിലേയ്ക്ക് അന്യത്ര സേവന/കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സംസ്ഥാന തലത്തില്‍ ടെക്‌നിക്കല്‍ എക്‌സിപെര്‍ട്ട്-അഗ്രികള്‍ച്ചര്‍, ഫിനാന്‍സ് മാനേജര്‍ കം അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ അയക്കേണ്ടുന്നത്. അന്യത്ര സേവന വ്യവസ്ഥയിലും ജില്ലാതലത്തില്‍ ഡിസ്ട്രിക്റ്റ് എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനവും നടത്തുകയാണ്. ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് തസ്തികയിലേക്ക് സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് എന്നിവയില്‍ ഡയറക്ടറുടെ റാങ്കില്‍ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നീര്‍ത്തടാധിഷ്ഠിത പ്ലാനിംഗില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ സജീവ പ്രവര്‍ത്തനം നടത്തിയിട്ടുള്ളവർക്ക് മുന്‍ഗണന.

ഫിനാന്‍സ് മാനേജര്‍ കം അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് സാമ്പത്തികവും ഭരണപരവുമായ സൂപ്പര്‍വൈസറി ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഡിസ്ട്രിക്റ്റ് എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്‍ജിനീയര്‍ തസ്തികയിലേക്ക് 14 ജില്ലകളിലായി ഓരോ ഒഴിവ് വീതമുണ്ട്. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദമാണ് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത. ഈ യോഗ്യത ഇല്ലെങ്കിൽ സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദം, കൃഷിശാസ്ത്രത്തില്‍ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം എന്നിവയുള്ളവർ പരിഗണിക്കപ്പെടും . സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുന്‍ഗണനയുണ്ട്. പ്രതിമാസ ഓണറേറിയം രൂപ 42305.

അന്യത്ര സേവന വ്യവസ്ഥയിലേക്ക് നിയമനത്തിനായി കേരള സര്‍വ്വീസ് റൂള്‍സ് പാര്‍ട്ട് 1 റൂള്‍ 144 പ്രകാരമുള്ള പത്രിക, വകുപ്പുതലവന്‍ നല്‍കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷിക്കണം. കരാര്‍ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തണം. അപേക്ഷകള്‍ മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, അഞ്ചാംനില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം, പിന്‍-695 003 എന്ന വിലാസത്തില്‍ അയക്കുക. സെപ്തംബർ 25ന് വൈകിട്ട് അഞ്ചിനകം അയക്കണം . കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471-2313385, 2314385. വിശദവിവരങ്ങള്‍ക്ക് www.nregs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (6 minutes ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (16 minutes ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (42 minutes ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (58 minutes ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (1 hour ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (1 hour ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (10 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (11 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (11 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (11 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (12 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (12 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (12 hours ago)

Malayali Vartha Recommends