Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 199 ഒഴിവുകൾ; ഒക്ടോബര്‍ 11 മുൻപ് അപേക്ഷിക്കൂ

21 SEPTEMBER 2019 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഗ്രേഡ് ബി ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകൾ അയച്ച്‌ തുടങ്ങാം. 199 ഒഴിവുകൾ ഉണ്ട്. ഓഫീസര്‍ (ജനറല്‍), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസ് റിസേര്‍ച്ച്), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്) എന്നീ തസ്‌തികകളിൽ നിരവധി ഒഴിവുകള്‍. അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഒക്ടോബര്‍ 11.

അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത. ഓഫീസര്‍ (ജനറല്‍) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം നേടിയവരായിരിക്കണം.കൂടാതെ എസ് എസ് എൽ സി , +2 ബോര്‍ഡ് പരീക്ഷകളിലും 60 ശതമാനത്തിലേറെ മാര്‍ക്ക് കരസ്ഥമാക്കിയിരിക്കണം.ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസ് റിസേര്‍ച്ച്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യത 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്‌സ്/ മാത്തമാറ്റികല്‍ ഇക്കണോമിക്‌സ്/ ഫിനാന്‍സ് തുടങ്ങിയവയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ  പിജിഡിഎം/എംബിഎ ഫിനാന്‍സിൽ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. അല്ലെങ്കില്‍55 ശതമാനം മാര്‍ക്കില്‍ കുറയാത്ത അഗ്രി/ ബിസിനസ്/ ഡെവലപ്‌മെന്റല്‍/ അപ്ലൈഡ് ഇക്കണോമിക്‌സ് കരസ്ഥമാക്കിയിരിക്കണം.

ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഐഐടി ഖരഗ്പൂരില്‍ നിന്നുള്ള 55 ശമാനം മാര്‍ക്കില്‍ കുറയാത്ത സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ് / ഇക്കോണോമെട്രിക്‌സ് / സ്റ്റാറ്റിസ്റ്റിക്‌സ് & ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം/ ഐഐടി ബോംബെയില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയവർ ആയിരിക്കണം. അല്ലെങ്കില്‍ ഗണിതശാസ്ത്രത്തില്‍ കുറഞ്ഞത് 55% മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം വേണം . അല്ലെങ്കില്‍ എം. സ്റ്റാറ്റ്. എല്ലാ സെമസ്റ്ററുകളിലും / വര്‍ഷങ്ങളിലും ആകെ 55% മാര്‍ക്കോടെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബിരുദധാരികളായിരിക്കണം.അല്ലെങ്കില്‍ ഐഎസ്ഐ കൊല്‍ക്കത്ത, ഐഐടി ഖരഗ്പൂര്‍, ഐഐഎം കൊല്‍ക്കത്ത എന്നിവസംയുക്തമായി വാഗ്ദാനം നല്‍കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലിറ്റിക്‌സ് (പിജിഡിബിഎ) എല്ലാ സെമസ്റ്ററുകളിലും / വര്‍ഷങ്ങളിലും ആകെ 55% മാര്‍ക്കോ തത്തുല്യ ഗ്രേഡോ കരസ്ഥമാക്കിയിരിക്കണം. അപേക്ഷകരുടെ പ്രായ പരിധി 21നും 30നും ഇടയിൽ ആയിരിക്കണം. 2019 സെപ്റ്റംബര്‍ ഒന്നിന്റെ അടിസ്ഥാനത്തിൽ പ്രായം കണക്കാക്കുന്നതാണ്.

35,110 രൂപ അടിസ്ഥാന ശമ്പളത്തോടെയാണ് നിയമനം നടക്കുക. അലവന്‍സുകള്‍, ആനുകൂല്യങ്ങള്‍ ഉണ്ട് . ഇവ ഉള്‍പ്പെടെ തുടക്ക ശമ്പളം ഏകദേശം 77,208 രൂപയാണ്‌. അപേക്ഷ ഫീസ് ഫീസ് 850 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസ് അടച്ചാൽ മതിയാകും. രണ്ട് ഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ നടക്കും. ഇതിൽ യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യും. നവംബര്‍ ഒമ്പതാം തീയതി ഒന്നാംഘട്ട പരീക്ഷ നടക്കും. ഡിസംബറിലാണ് രണ്ടാംഘട്ട പരീക്ഷ നടക്കുക. വിശദമായ സിലബസ് opportunities.rbi.org.in എന്ന വെബ്‌സൈറ്റില്‍ നിന്നും കിട്ടുന്നതാണ്.

ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തിലെ കേന്ദ്രങ്ങൽ കണ്ണൂര്‍, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം . രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷകൾ www.rbi.org.in എന്ന വെബ്‌സൈറ്റ് വഴി അയക്കുക. സെപ്റ്റംബര്‍ 21 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ ഫോട്ടോ, ഒപ്പ്, വിരലടയാളം, ഡിക്ലറേഷന്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക. വിശദമായ നിര്‍ദേശങ്ങള്‍ വിജ്ഞാപനം വായിച്ച് മനസിലാക്കിയ ശേഷം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം നോക്കാൻ മറക്കരുത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (5 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (5 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (5 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (6 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (6 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (7 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (7 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (7 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (9 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (10 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (10 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (12 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends