Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

യുകെയില്‍ ജോലി തേടുന്ന മലയാളി നഴ്‌സുമാർക്ക് സുവർണ്ണാവസരം ; ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് റൈറ്റിങ് സ്‌കോറിൽ ഇളവ് ; ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

21 NOVEMBER 2019 03:51 PM IST
മലയാളി വാര്‍ത്ത

നഴ്സുമാര്‍ക്ക് വമ്പൻ അവസരങ്ങളുടെ വാതില്‍ തുറന്നു നൽകി ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്‌സുമാരുടെ ഇംഗ്ലീഷ് യോഗ്യതയായ ഐഇഎല്‍ടിഎസില്‍ വെട്ടിക്കുറവ് വരുത്തി റൈറ്റിങ് സ്‌കോര്‍ 7 ബാന്‍ഡില്‍ നിന്നും 6.5 ആയി കുറച്ചിരുന്നു. ഇത് പോലെ തന്നെ വീണ്ടും ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് റൈറ്റിങ് സ്‌കോറി (ഒഇടി) ലും ഇളവു വരുത്തിയിരിക്കുകയാണ്. യുകെയിലെ നഴ്‌സിങ് റെഗുലേറ്ററി ഏജന്‍സിയായ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ (എന്‍എംസി) ആണ് വെട്ടിക്കുറവ് സംബന്ധിച്ചുള്ള വിവരം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസം വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു ഒഇടി സ്‌കോര്‍ കുറയ്ക്കുന്ന എന്ന തീരുമാനത്തിൽ എത്തിയത്. പുതിയ മാറ്റമനുസരിച്ച്‌ ഒഇടി എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയാകും. ലിസണിങ്, റീഡിങ്, സ്പീക്കിങ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്ബോള്‍ റൈറ്റിംഗിന് സിപ്ലസ് മതിയാകും.

ഇന്നലെ ചേര്‍ന്ന എന്‍എംസി കൗണ്‍സില്‍ മീറ്റിംഗിൽ പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരം എന്‍എംസി പുറത്തു വിട്ടു. ഈമാസം 27 മുതല്‍ സ്വീകരിക്കുന്ന പുതിയ മാറ്റം അനുസരിച്ചുള്ള ആപ്ലിക്കേഷനുക ളായിരിക്കും സ്വീകരിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഇടി എഴുതിയപ്പോള്‍ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കാതെ പോയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജന്‍സിയായ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ എടുത്ത ചരിത്രപരമായ തീരുമാനം ആണ് ഇന്ത്യയിലും ഗള്‍ഫിലുമെല്ലാമായി കുറഞ്ഞ ശമ്ബളത്തിന് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് പുതിയ അവസരത്തിന് വഴി തുറക്കുന്നത്.


ഈമാസം 26, 27, 28 തീയതികളിളും ഡിസംബറിലും ലിവര്‍പൂള്‍ മുതല്‍ യോര്‍ക്ക് വരെ ആറ് എന്‍എച്ച്‌എസ് ട്രസ്റ്റുകളിലെ 14 ആശുപത്രികളിലേക്കുള്ള നിരവധി നഴ്‌സുമാരുടെ അടിയന്തിര റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന വാര്‍ത്ത ഇന്നലെ ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ നിയമ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഇതു പ്രയോജനപ്പെടുത്താനുള്ള മികച്ച അവസരം കൂടിയാണ് ഈ റിക്രൂട്ട്മെന്റിലൂടെ ഒഇടി റൈറ്റിഗിന് സി പ്ലസ് നേടിയ മലയാളി നഴ്സുമാര്‍ക്ക് കൈവരുന്നത്. ഇന്‍ര്‍വ്യൂ ഈമാസം 26 മുതല്‍ തുടങ്ങും. ഈമാസം 26, 27, 28 ദിവസങ്ങളിലായി മൂന്നു ദിവസങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുക. ഡിസംബറില്‍ 3, 5, 9, 10, 13, 17, 19 ദിവസങ്ങളിലും ഇന്റര്‍വ്യൂ നടക്കുന്നതാണ്.

യുകെയിലെ ആറ് എന്‍എച്ച്‌എസ് ട്രസ്റ്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 എന്‍എച്ച്‌എസ് ആശുപത്രികളിലേക്കാണ് ഇന്റര്‍വ്യൂ. സ്‌കൈപ്പ് വഴി നടക്കുന്ന ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതമായി യുകെയിലേക്ക് എത്താനുള്ള അവസരം ഒരുങ്ങുന്നത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, വിഗാന്‍, സ്റ്റോക്ക്‌പോര്‍ട്ട്, ലങ്കാസ്റ്റര്‍, ലീഡ്‌സ്, സ്‌കാര്‍ബറോ, യോര്‍ക്ക് എന്നീ 14 എന്‍എച്ച്‌എസ് ഹോസ്പിറ്റലുകളിലാണ് നഴ്‌സുമാരെ ആവശ്യം. അടിയന്തിര നിയമനം നടത്തുന്ന ഈ ആശുപത്രികളിലേക്ക് അപേക്ഷിക്കാന്‍ ഒഇടി റൈറ്റിംഗിന് സി പ്ലസും ബാക്കിയുള്ളതിന് ബിയും ഉള്ളവരോ, അല്ലെങ്കില്‍ ഐഇഎല്‍ടിഎസ് പാസായിട്ടുള്ളവരോ ആണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ uknurse@vostek.co.uk എന്ന ഇമെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ സിവി അയക്കുക. പ്രമുഖ മലയാളി ഏജന്‍സിയായ വോസ്‌ടെക് തന്നെയാണ് സൗജന്യ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.


നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിങ് മൊഡ്യൂള്‍ എന്ന കടമ്ബ കടക്കാനാവാതെ നിരവധി പേരാണ് പരാജയപ്പെടുന്നത്. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ബി നേടിയിട്ടും നേടിയിട്ടും റൈറ്റിങ്ങില്‍ സി പ്ലസില്‍ കുടുങ്ങി കിടക്കുന്നത്. റൈറ്റിംഗിനു മാത്രം സി പ്ലസ് ആയതുകൊണ്ട് ബ്രിട്ടനിലെ നഴ്സിങ് ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ എന്‍എംസിയുടെ പുതിയ തീരുമാനം ഇപ്പോള്‍ ഒഇടിയിക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ക്ക് ഉപയോഗിക്കാവുന്നതാണ് . കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവര്‍ ഒഇടി എഴുതുകയും അതില്‍ റൈറ്റിങ് സി പ്ലസും ബാക്കിയെല്ലാം ബിയും ആണെങ്കില്‍ അവര്‍ക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ഈമാസം 27ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള പ്രൊസസ് തുടങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക uknurse@vostek.co.uk.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (39 minutes ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (46 minutes ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (51 minutes ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (56 minutes ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (1 hour ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (1 hour ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (1 hour ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (1 hour ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (2 hours ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (2 hours ago)

Earthquake ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം;  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (2 hours ago)

പ്രതികൾ കോടതിയിൽ കീഴടങ്ങി  (2 hours ago)

ടിപ്പര്‍ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്ഷീരകര്‍ഷകൻ  (3 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (3 hours ago)

Malayali Vartha Recommends