Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

വെസ്റ്റേണ്‍ റെയില്‍വേയിൽ അപ്രന്റിസ് ആകാൻ അവസരം ... വിവിധ ഡിവിഷനുകളിലായി 3553 ഒഴിവുകൾ

23 JANUARY 2020 01:09 PM IST
മലയാളി വാര്‍ത്ത

വെസ്റ്റേണ്‍ റെയില്‍വേയിൽ അപ്രന്റിസ് ആകാൻ അവസരം ... വിവിധ ഡിവിഷനുകളിലായി 3553 ഒഴിവുകളാണ് ഉള്ളത് . ഒരു വര്‍ഷത്തെ പരിശീലനമായിരിക്കും. മുംബൈ, ബറോഡ, അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്, ഭാവ്നഗര്‍, പരേല്‍ വര്‍ക്ഷോപ്, മഹാലക്ഷ്മി വര്‍ക്ഷോപ്, ഭാവ്നഗര്‍ വര്‍ക്ഷോപ്, ദാഹോദ് വര്‍ക്ഷോപ്, പ്രാതാപ്നഗര്‍ വര്‍ക്ഷോപ്, സാബര്‍മതി വര്‍ക്ഷോപ്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ് എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്

വിവിധ ഡിവിഷനുകളിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റുകളിലാണ് അവസരം. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തയ്യാറാക്കുന്നത് യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും .. 1431 ഒഴിവുകൾ ജനറല്‍ വിഭാഗത്തിൽ ഉണ്ട്

ഇത് പറയുന്ന വിവിധ ട്രേഡുകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് : ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, കാര്‍പെന്റര്‍, പെയിന്റര്‍, ഡീസല്‍ മെക്കാനിക്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, ഇലക്ട്രിഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, റെഫ്രിജറേറ്റര്‍/എ.സി. മെക്കാനിക്, മെക്കാനിക് എല്‍.ടി. ആന്‍ഡ് കേബിള്‍, പൈപ് ഫിറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍, മെക്കാനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ

പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം ആണ് അപേക്ഷിക്കാനുള്ള യോഗ്യത:. അനുബന്ധ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ (എന്‍.സി.വി.ടി) നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യം .

പ്രായപരിധി: 08.01.2020-ല്‍ 15 വയസ്സിനും 24 വയസ്സിനുമിടയില്‍. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും... ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസ്സിളവ്...

അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ അപേക്ഷാഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സമര്‍പ്പിക്കാനുമായി www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക. വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം അപേക്ഷിക്കുക......

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി www.rrc-wr.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക. അപേക്ഷയില്‍ യോഗ്യതയുടെയും പ്രായത്തിന്റെയും വിവരങ്ങള്‍ നല്‍കിയിരിക്കണം... അപേക്ഷയോടൊപ്പം നല്‍കുന്ന മെയിലിലും മൊബൈല്‍ നമ്പറിലുമായിരിക്കും അറിയിപ്പുകള്‍ അയയ്ക്കുക. ......

അപേക്ഷയോടൊപ്പം വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന നിശ്ചിത ഫോര്‍മാറ്റില്‍ ഫോട്ടോയും ഒപ്പും അപ്ലോഡ്‌ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 6. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (27 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (2 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

Malayali Vartha Recommends