Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റിൻ്റെ സഹ സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . 188 മാനേജ്മെൻ്റ് ട്രയിനി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

25 JANUARY 2020 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റിൻ്റെ സഹ സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . 188 മാനേജ്മെൻ്റ് ട്രയിനി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13. അപേക്ഷകൾ വിസാഗ് സ്റ്റീലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം അയക്കാൻ ശ്രദ്ധിക്കണം ..
 Official Website

ഒഴിവുകൾ

1. സെറാമിക്സ് - 4

സെറാമിക് അല്ലെങ്കിൽ റിഫ്രാക്ടറി അല്ലെങ്കിൽ സെറാമിക് ടെക്നോളജി എൻജിനീയറിങിൽ ബിരുദമാണ് യോഗ്യത. ജനറൽ വിഭാഗത്തിൽ 2 ഉം, ഒ.ബി.സി വിഭാഗത്തിൽ ഒന്നും എസ്.സി വിഭാഗത്തിൽ ഒരു ഒഴിവുമാണ് ഉള്ളത്.

2. കെമിക്കൽ - 26

കെമിക്കൽ അല്ലെങ്കിൽ കെമിക്കൽ ടെക്നോളജി അല്ലെങ്കിൽ കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി അല്ലെങ്കിൽ പോളിമര്‍ സയൻസ് ആൻഡ് കെമിക്കൽ എൻജിനീയറിങ് ബരുദമാണ് യോഗ്യത. ജനറൽ വിഭാഗത്തിൽ 10, ഒ.ബി.സി വിഭാഗത്തിൽ 9, എസ്.സി വിഭാഗത്തിൽ - 4, ഡബ്ലു.എസ് വിഭാഗത്തിൽ 3 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.

3. സിവിൽ - 5

സിവിൽ അല്ലെങ്കിൽ സിവിൽ ആൻഡ് സ്ട്രക്ചറൽ അല്ലെങ്കിൽ ബിൽഡിങ്സ് ടെക്നോളജി ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെൻ്റ് അല്ലെങ്കിൽ എൻവയറോൺമെൻ്റൽ അല്ലെങ്കിൽ ജിയോടെക്നിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ജനറൽ വിഭാഗത്തിൽ 2, ഒ.ബി.സി വിഭാഗത്തിൽ - 1, എസ്.സി വിഭാഗത്തിൽ - 1, ഡ.ബ്ലു.എസ് വിഭാഗത്തിൽ 1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

4. ഇലക്ട്രിക്കൽ - 45

ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് കൺട്രോൾ അല്ലെങ്കിൽ പവര്‍ ഇലക്ട്രോണിക്സ് അല്ലെങ്കിൽ എനര്‍ജി അല്ലെങ്കിൽ കൺട്രോൾ സിസ്റ്റം എൻജിനീയറിങിൽ ബിരുദമാണ് യോഗ്യത. ജനറൽ വിഭാഗത്തിൽ 18, ഒ.ബി.സി വിഭാഗത്തിൽ 15, എസ്.സി വിഭാഗത്തിൽ 6, ഇ.ഡബ്ലു.എസ് വിഭാഗത്തിൽ 6 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

Parliamentary Reporter ആവാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം

5. ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് - 10

ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ജനറൽ വിഭാഗത്തിൽ 4, ഒ.ബി.സി വിഭാഗത്തിൽ 4, എസ്.സി, ഇ.ഡബ്ലു.എസ് വിഭാഗത്തിൽ 1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

6. മെക്കാനിക്കൽ - 77

മെക്കാനിക്കൽ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ അല്ലെങ്കിൽ പ്രൊഡക്ഷൻ ടെക്നോളജി അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങാണ് ബിരുദം. ജനറൽ വിഭാഗത്തിൽ 28, ഒ.ബി.സി വിഭാഗത്തിൽ 31, എസ്.സി വിഭാഗത്തിൽ 8, ഇ.ഡബ്ലു.എസ് വിഭാഗത്തിൽ 10 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

7. മെറ്റലര്‍ജി - 19

മെറ്റലര്‍ജി അല്ലെങ്കിൽ മെറ്റലര്‍ജി ആൻഡ് മെറ്റീരിയൽ അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി എൻജിനീയറിങിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിൽ 7, ഒ.ബി.സി വിഭാഗത്തിൽ 7, എസ്.സി വിഭാഗത്തിൽ 3, ഇ.ഡബ്ലു.എസ് വിഭാഗത്തിൽ 2 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

8. മൈനിങ് - 2

മൈനിങ് അല്ലെങ്കിൽ മിനറൽ അല്ലെങ്കിൽ മൈനിങ് മിഷനറി എൻജിനീയറിങിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിൽ 1, ഒ.ബി.സി വിഭാഗ്തതിൽ 1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

യോഗ്യത

അപേക്ഷകരുടെ പ്രായം 27 കവിയരുത്. അതേസമയം, എസ്.സി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷ

വിസാഗ് സ്റ്റീലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. ജനറൽ വിഭാഗത്തിന് 590, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 295 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായാണ് അപേക്ഷാ ഫീസുകൾ അടക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി അടുത്തമാസം 13

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (8 minutes ago)

തലയോട്ടിക്ക് പരിക്കേറ്റു  (18 minutes ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (24 minutes ago)

ഇന്നും പരിശോധന നടത്തും  (32 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (37 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (42 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (42 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (51 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (52 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (1 hour ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (1 hour ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

Malayali Vartha Recommends