Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 53 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു...അവസാന തീയതി - ഫെബ്രുവരി 27

14 FEBRUARY 2020 04:00 PM IST
മലയാളി വാര്‍ത്ത

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 53 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിസ്ട്രി ഓഫ് മൈന്‍സില്‍ അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് തസ്തികയില്‍ 17 ഒഴിവുണ്ട്. സയന്റിസ്റ്റ് ബി (ജിയോ ഫിസിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി), അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സീനിയര്‍ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (കാര്‍ഡിയോളജി, കാര്‍ഡിയോ-തൊറാസിക് സര്‍ജറി, കാന്‍സര്‍ സര്‍ജറി), സിസ്റ്റം അനലിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (മൈക്രോബയോളജി/ബാക്ടീരിയോളജി, നെഫ്രോളജി, യൂറോളജി), ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, വെറ്ററിനറി സര്‍ജന്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

UPSC  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി - ഫെബ്രുവരി 27
യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

UPSC ഒരുപാടു പരീക്ഷകൾ നടത്തുന്നുണ്ട്. ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ ഫോറെസ്റ്റ് സർവീസ്, ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസ്, ഇന്ത്യൻ എക്കൊണോമി സർവീസ്, അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ, കമ്പൈൻഡ് ഡിഫൻസ് സർവീസസ്, തുടങ്ങിയവയാണ് പ്രധാന പരീക്ഷകൾ

ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുള്ള അപേക്ഷയും യു പി എസ് സി ക്ഷണിച്ചിട്ടുണ്ട് .. മാര്‍ച്ച് 03 വരെ അപേക്ഷിക്കാം. ആകെ 796 ഒഴിവുകളാണുള്ളത്..... മേയ് 31-നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ.......

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ പരീക്ഷ കേന്ദ്രങ്ങളാണുള്ളത് . 200 മാർക്കിന്റെ രണ്ടു പരീക്ഷകളാണ് രാവിലെയും, ഉച്ചകഴിഞ്ഞുമായി നടക്കുക. ആദ്യത്തെ പരീക്ഷയുടെ മാർക്ക് അനുസരിച്ചാണ് അടുത്ത ഘട്ട പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികളെ വിളിക്കുക. രണ്ടാമത്തെ പരീക്ഷയ്ക്ക് 67 മാർക്ക് വാങ്ങി യോഗ്യത ഉറപ്പാക്കിയാൽ മാത്രം മതി

പ്രിലിമിനറി കഴിഞ്ഞു ഒരു മാസം കൊണ്ട് റിസൾട്ട് വരുന്നതാണ്. സെപ്റ്റംബർ ഒടുവിലാകും മെയിൻസ് പരീക്ഷ നടക്കുക. മൊത്തം ഒൻപതു പരീക്ഷകളാണ് അഞ്ചു ദിവസം കൊണ്ട് നടക്കുക. ഓരോ പരീക്ഷയ്ക്കും 250 വീതം മാർക്കാണുള്ളത് . ആദ്യം നടക്കുന്ന ഭാഷ പരീക്ഷകളിൽ 25 ശതമാനം മാർക്ക് വാങ്ങി ജയിച്ചാൽ മതിയാകും. ശേഷിക്കുന്ന 7 വിഷയങ്ങളാണ് നിങ്ങളുടെ അടുത്ത ഘട്ടത്തിലേക്കുള്ള വാതിൽ. മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്തു മാത്രമേ പരീക്ഷ കേന്ദ്രമുള്ളൂ

ഡിസംബർ മധ്യത്തോടെ മെയിൻ റിസൾട്ട് വരും. ഫെബ്രുവരി മുതൽ ഏപ്രിൽ ആദ്യം വരെയാകും ഇന്റർവ്യൂ. ഡൽഹിയിൽ വെച്ചാകും ഇന്റർവ്യൂ, 275 മാർക്കിനാകും ഇന്റർവ്യൂ . ഇന്റർവ്യൂനു ലഭിച്ച മാർക്കും, മെയിൻ പരീക്ഷയുടെ മാർക്കും ചേർത്താകും അവസാന ലിസ്റ്റ് വരിക. ഏപ്രിൽ മാസത്തിൽ റിസൾട്ട് പ്രതീക്ഷിക്കാം

കൃത്യമായും ചിട്ടയായും പരിശീലനം നടത്തിയെങ്കിൽ മാത്രമേ യു പി എസ് സി പരീക്ഷകൾക്ക് മാർക്ക് സ്‌കോർ ചെയ്യാൻ കഴിയൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (5 minutes ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (7 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (7 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (7 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (8 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (8 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (8 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (8 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (9 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (9 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (9 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (9 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (9 hours ago)

Malayali Vartha Recommends