Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..

കേന്ദ്ര പൊലീസ് സേനകളില്‍ വന്‍ അവസരം

04 APRIL 2015 08:26 AM IST
മലയാളി വാര്‍ത്ത.

കേന്ദ്ര സായുധ പൊലീസ് സേനകളില്‍ സബ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ 2902 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, സശസ്ത്ര സീമാബല്‍ എന്നീസായുധ സേനാവിഭാഗങ്ങളിലെ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ 1706 ഒഴിവുകളും സിഐഎസ്എഫില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ 1101 ഒഴിവുകളും ഡല്‍ഹിപൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ 95 ഒഴിവുകളും നികത്താനുള്ള സംയുക്ത വിജ്ഞാപനമാണിത്.

ദേശീയതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന Recruitment of subinspectors in delhi police, CAPFS and Assistant subinspector in CISF  examination 2015\'\' മുഖേനയാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ജൂണ്‍ 21ന് എഴുത്തുപരീക്ഷ നടത്തും. ഓണ്‍ലൈനായും ഓഫൈïനായും അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് ഇക്കുറി ഡല്‍ഹി പൊലീസ്(എക്‌സിക്യൂട്ടിവ്) ഒഴികെയുള്ള എല്ലാ സേനകളിലും അവസരമുണ്ട്. വികലാംഗര്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല.

അപേക്ഷിക്കേണ്ട അവസാനതീയതി: ഏപ്രില്‍ 28, ലക്ഷദ്വീപുകാര്‍ക്ക് മേയ് അഞ്ച്. ശമ്പളം: സബ് ഇന്‍സ്‌പെക്ടര്‍ (സിഎപിഎഫ്) : 9300-34800 രൂപ, ഗ്രേഡ് പേ 4200 രൂപ. മറ്റാനുകൂല്യങ്ങളുമുണ്ടാകും. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികയാണിത്. സബ് ഇന്‍സ്‌പെക്ടര്‍ (എക്‌സിക്യൂട്ടിവ്- പുരുഷന്‍/ഡല്‍ഹി പൊലീസ്): 9300-34800രൂപ, ഗ്രേഡ് പേ 4200 രൂപ. മറ്റാനുകൂല്യങ്ങളുമുണ്ടാകും. ഗ്രൂപ്പ്‌സി തസ്തികയാണിത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സിഐഎസ്എഫ്): 5200-20200 രൂപ, ഗ്രേഡ് പേ 2800 രൂപ. മറ്റാനുകൂല്യങ്ങളുമുണ്ടാകും. ഗ്രൂപ്പ് സി തസ്തികയാണിത്. പ്രായം: 20-25. 2015 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവുണ്ട്. യോഗ്യത: 1. അംഗീകൃത സര്‍വകലാശാല ബിരുദം/തത്തുല്യം. 2. ഡല്‍ഹി പൊലീസ് എസ്‌ഐ: പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികള്‍ എല്‍എംവി (മോട്ടോര്‍ സൈക്കിള്‍, കാര്‍) ഡ്രൈവിങ് ലൈസന്‍സ് നേടിയിരിക്കണം. ഇത് ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന ശാരീരികക്ഷമതാ പരീക്ഷകള്‍ക്കുമുന്‍പുനേടിയിരിക്കണം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, പഴ്‌സനാലിറ്റി ടെസ്റ്റ്/ഇന്റര്‍വ്യൂ എന്നിവ മുഖേന. എഴുത്തുപരീക്ഷ: 200 മാര്‍ക്കിനുള്ള ഒബ്ജക്ടീവ് പരീക്ഷയാണ് നടത്തുന്നത്. ജൂണ്‍ 21ന് എഴുത്തുപരീക്ഷ നടക്കും. സകേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും സെന്റര്‍ കോഡും: തിരുവനന്തപുരം-9211, കൊച്ചി-9204, കോഴിക്കോട്-9206, തൃശൂര്‍-9212 എന്നിവയാണു കേരളത്തിലെ കേന്ദ്രങ്ങള്‍. മറ്റു കേന്ദ്രങ്ങളുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക. ശാരീരിക യോഗ്യത പുരുഷന്‍മാര്‍: ഉയരം: 170 സെമീ. നെഞ്ചളവ്: 80 സെമീ. വികസിപ്പിക്കുമ്പോള്‍ 85 സെമീ (പട്ടികവര്‍ഗക്കാര്‍ക്ക് യഥാക്രമം 162.5 സെമീ. 77-82 സെമീ) സ്ത്രീകള്‍: -ഉയരം: 157 സെമീ. (പട്ടികവര്‍ഗക്കാര്‍ക്ക് 154 സെമീ) തൂക്കം ആനുപാതികം.

കാഴ്ചശക്തി: കണ്ണടയില്ലാതെ രണ്ടുകണ്ണുകള്‍ക്കും 6/6, 6/9.സകൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, പിടച്ച ഞരമ്പുകള്‍,കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്. കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുന്ന വൈകല്യങ്ങളൊന്നും പാടില്ല.കായികക്ഷമതാ പരീക്ഷ:പുരുഷന്‍മാര്‍:16 സെക്കന്റില്‍ 100 മീറ്റര്‍ ഓട്ടം.6.5 മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം.ലോങ് ജംപ് 3.65 മീറ്റര്‍ (മൂന്നവസരം).ഹൈജംപ് 1.2 മീറ്റര്‍ (മൂന്നവസരം).ഷോട്ട്പുട്ട്(16 രൂപ്വന്ഥ) 4.5 മീറ്റര്‍ (മൂന്നവസരം.)സ്ത്രീകള്‍:18 സെക്കന്റില്‍ 100 മീറ്റര്‍ ഓട്ടം.4 മിനിറ്റില്‍ 800 മീറ്റര്‍ ഓട്ടം.ലോംങ് ജംപ് 2.7 മീറ്റര്‍( മൂന്നവസരം).ഹൈജംപ് 0.9 മീറ്റര്‍ (മൂന്നവസരം).

അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചെലാന്‍/നെറ്റ് ബാങ്കിങ് മുഖേന ഫീസടയ്ക്കണം. ഓഫൈïനായി അപേക്ഷിക്കുന്നവര്‍ സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് ഫീ സ്റ്റാംപായി മാത്രം ഫീസടയ്ക്കുക.


സ്ത്രീകള്‍ക്കും പട്ടികവിഭാഗത്തിനും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായും ഓഫൈïനാ യും അപേക്ഷിക്കാം. www.ssconline.nic.in, www.ssconline2gov എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓണ്‍ലൈന്‍ അപേക്ഷസ മര്‍പ്പിക്കേണ്ടത്. രണ്ടു ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടം അപേക്ഷ ഏപ്രില്‍ 26 വരെയും രണ്ടാം ഘട്ടം ഏപ്രില്‍ 28വരെയും സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതു കാണുക. ഓഫൈïനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാഫോം വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യണം. സ്വന്തം കൈപ്പടയില്‍ അപേക്ഷ പൂരിപ്പിക്കണം. അപേക്ഷാഫോമില്‍ നിര്‍ദിഷ്ട കോളത്തില്‍ ഏറ്റവും പുതിയ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം. അപേക്ഷ പൂരിപ്പിക്കുന്നതിനു ള്ള വിശദമായ നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് യുവതിയെ വിവാഹം ചെയ്ത സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു  (2 hours ago)

കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (5 hours ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (5 hours ago)

പത്താംക്‌ളാസ്സ് മതി!! എക്സ്പീരിയൻസ് വേണ്ട ...  (5 hours ago)

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം  (6 hours ago)

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും  (6 hours ago)

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണകാരണം പുകയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (6 hours ago)

നഴ്‌സുമാരായ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അധികൃതര്‍  (7 hours ago)

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (7 hours ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (8 hours ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (8 hours ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (8 hours ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (8 hours ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends