Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല

വ്യോമസേനയില്‍ 47 ഗ്രൂപ്പ് സി

07 APRIL 2015 07:35 AM IST
മലയാളി വാര്‍ത്ത.

വ്യോമസേനയുടെ കീഴിലുള്ള എച്ച്ക്യു സെന്‍ട്രല്‍ എയര്‍ കമാന്‍ഡ് യൂണിറ്റ് വിവിധ ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുകളുണ്ട്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രില്‍ 30. അപേക്ഷ അയയ്‌ക്കേണ്ട വിലാസം തസ്തിക, ഒഴിവ് എന്നിവ ഇതോടൊപ്പം പട്ടികയില്‍.
യോഗ്യത ചുവടെ.
എല്‍ഡിസി : 12-ാം ക്ലാസ് ജയം/തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്കു വേഗം അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്കു വേഗം. (കംപ്യൂട്ടറില്‍).
എംടിഡി (ഒജി) : മെട്രിക്കുലേഷന്‍ ജയം / തത്തുല്യം. ലൈറ്റ്, ഹെവി വെഹിക്കിള്‍ അംഗീകൃത സിവില്‍ ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ്ങില്‍ പ്രായോഗിക പരിചയം, മോട്ടോര്‍ മെക്കാനിസത്തില്‍ അറിവ്, ഡ്രൈവിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ടെലിഫോണ്‍ ഓപറേറ്റര്‍ : മെട്രിക്കുലേഷന്‍ ജയം/തത്തുല്യം, പിബിഎക്‌സ് ബോര്‍ഡിലുള്ള പ്രാഗല്‍ഭ്യം.
കുക്ക് : പത്താം ക്ലാസ് / തത്തുല്യം, ട്രേഡില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം.
എംടിഎസ് : മെട്രിക്കുലേഷന്‍ ജയം /തത്തുല്യം.
സഫായ്‌വാല : മെട്രിക്കുലേഷന്‍ ജയം /തത്തുല്യം.
മെസ് സ്റ്റാഫ് : മെട്രിക്കുലേഷന്‍ ജയം /തത്തുല്യം, ട്രേഡില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം.
ധോബി : മെട്രിക്കുലേഷന്‍ ജയം /തത്തുല്യം, ട്രേഡില്‍ പ്രവൃത്തിപരിചയം.
പ്രായം : 
എല്‍ഡിസി : 18-27 വയസ്.
മറ്റു തസ്തികകള്‍ക്ക് : 18-25 വയസ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും.
തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷ /ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 2015 ജൂണ്‍ 28നാണ് പരീക്ഷ.
അപേക്ഷിക്കേണ്ട വിധം : ഇതോടൊപ്പം തന്നിരിക്കുന്ന മാതൃകയില്‍ എ4 സൈസ് പേപ്പറില്‍ ടൈപ്പ് ചെയ്ത് അപേക്ഷ തയാറാക്കണം. അപേക്ഷയില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം. 
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനനത്തീയതി / മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് / സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് , പട്ടികവിഭാഗം /ഒബിസി /വികലാംഗര്‍ ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് റജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ (ഉണ്ടെങ്കില്‍) ശരിപ്പകര്‍പ്പ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്(ഗസറ്റഡ് ഓഫിസര്‍ / സ്‌കൂള്‍ / കോളജ് പ്രിന്‍സിപ്പല്‍ / വില്ലേജ് പ്രധാന്‍ നല്‍കിയ) തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സ്വന്തം വിലാസമെഴുതിയ 25 രൂപയുടെ സ്റ്റാമ്പ് പതിച്ച 23*10സെ.മീ വലുപ്പമുള്ള കവറും അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. 
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് APPLICATION FOR THE POST OF..............എന്നു ബാധകമായതെഴുതണം. ഒരു സ്ഥലത്ത് ഒന്നിലേറെ അപേക്ഷ അയയ്‌ക്കേണ്ടില്ല. അപേക്ഷ അയയ്‌ക്കേണ്ട വിലാസം പട്ടികയില്‍ നല്‍കിയിട്ടുണ്ട്.

വിശദവിവരങ്ങള്‍ 2015 മാര്‍ച്ച് 21-27 ലക്കം എംപ്ലോയ്‌മെന്റ് ന്യൂസിലും പ്രസിദ്ധീരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (18 minutes ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (27 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (44 minutes ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (1 hour ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (1 hour ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (9 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (9 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (10 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (10 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (10 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (10 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (11 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (13 hours ago)

Malayali Vartha Recommends