Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം...പരീക്ഷ 2021 ഫെബ്രുവരി ഏഴിന്

07 NOVEMBER 2020 04:01 PM IST
മലയാളി വാര്‍ത്ത

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം... 2021 ഫെബ്രുവരി ഏഴിന് പരീക്ഷ നടക്കും. അവിവാഹിതരായ ബിരുദ/എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ അക്കാദമികളിലായി ആകെ 345 ഒഴിവുകളാണുള്ളത്. 17 ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.

ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി-100, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി-26, ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമി-32, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി-187 എന്നിവിടങ്ങളിലാണ് ഒഴിവുകൾ.. ചെന്നൈയിലെ 170 ഒഴിവുകള്‍ പുരുഷന്മാര്‍ക്കും 17 ഒഴിവുകള്‍ വനിതകള്‍ക്കും ഉള്ളതാണ്. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ചില കോഴ്സുകളില്‍ സംവരണമുണ്ട്.

മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ ബിരുദമാണ് യോഗ്യത. നേവല്‍ അക്കാദമിയിലേക്ക് അപേക്ഷിക്കാന്‍ എന്‍ജിനിയറിങ് ബിരുദം വേണം. എയര്‍ഫോഴ്സ് അക്കാദമിയിലേക്കുള്ള യോഗ്യത ബിരുദമോ എന്‍ജിനിയറിങ് ബിരുദമോ ആണ്. എയര്‍ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന ബിരുദധാരികള്‍ ഫിസിക്സും ഗണിതവും വിഷയങ്ങളായി പന്ത്രണ്ടാംക്ലാസില്‍ പഠിച്ചിരിക്കണം. അവസാന വര്‍ഷ/സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകളോടെ അപേക്ഷിക്കാം

മിലിട്ടറി അക്കാദമി, നേവല്‍ അക്കാദമി എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ 1998 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എയര്‍ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവര്‍ 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചിരിക്കണം.

ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവര്‍ 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. പരിശീലനകാലയളവില്‍ വിവാഹംകഴിക്കാനും പാടില്ല. അവിവാഹിതകളായ വനിതകള്‍ക്കൊപ്പം ബാധ്യതകളില്ലാത്തതും പുനര്‍വിവാഹംചെയ്യാത്തവരുമായ വിധവകള്‍, ബാധ്യതകളില്ലാത്തതും പുനര്‍വിവാഹംചെയ്യാത്തവരുമായ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

41 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ഒ.എം.ആര്‍. ഷീറ്റിലാണ് പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകുമുണ്ടാകുക. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. www.upsconline.nic.in വഴി അപേക്ഷിക്കാം.

അപേക്ഷിക്കുമ്പോള്‍ ഏതൊക്കെ അക്കാദമികളിലേക്കാണ് പ്രവേശനം ആഗ്രഹിക്കുന്നത് എന്നതിന്റെ മുന്‍ഗണനാക്രമം നല്‍കണം. വനിതകള്‍ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി മാത്രം തിരഞ്ഞെടുത്താല്‍മതി. അവസാന തീയതി നവംബര്‍ 17 ആണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends