Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

ഇനി ജോലിയ്ക്കായി ‌അലയേണ്ട .. അബുദാബി പ്രവാസികളുടെ ഭാര്യമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു തൊഴിലുകളിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വീട്ടിലിരുന്നോ നേരിട്ടോ യുഎഇ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാന്‍ അവസരം

17 NOVEMBER 2020 04:39 PM IST
മലയാളി വാര്‍ത്ത

അബുദാബി പ്രവാസികളുടെ ഭാര്യമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു തൊഴിലുകളിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വീട്ടിലിരുന്നോ നേരിട്ടോ യുഎഇ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു . ഇതിന് സൗകര്യമൊരുക്കുന്ന ഫ്രീലാന്‍സര്‍ ലൈസന്‍സ് സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത് അബുദാബിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ആണ് . തൊഴിൽ രംഗത്തു വളരെ ഏറെ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് സഹായകമാകും

അബുദാബിയുടെ വളർച്ച ലക്ഷ്യമിട്ടാണ് അബുദാബിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് . ഫ്രീ ലാൻസ് സംവിധാനം നിലവിൽ വരുന്നതോടെ യുഎഇ യിലെ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാന്‍ അവസരം ലഭിക്കും . ഇതനുസരിച്ച് അബുദാബിയിൽ ഉള്ള വിദേശികൾക്ക് സ്വന്തമായി വ്യവസായം തുടങ്ങുന്നതിനും തടസ്സമില്ല

ലോകത്തിന്റെ വിവിധ ഭാഗത്തുള്ള നൈപുണ്യങ്ങളെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായി ഉപയോഗപ്പെടുത്തുകയെന്നതാണ് ഫ്രീലാന്‍സര്‍ ലൈസന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അബൂദാബി സാമ്പത്തികകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍ ഹകീം അല്‍ ബലൂഷി പറഞ്ഞു. അബൂദാബിയിലെ നിക്ഷേപ സാധ്യത വര്‍ധിപ്പിക്കുകയും തൊഴില്‍ മേഖലയെ സമ്പന്നമാക്കുകയും ചെയ്യാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതിക, സേവന മേഖലകളിൽ പരിചയ സമ്പന്നരായ പ്രഫഷനലുകൾക്ക് ഇതു ഗുണം ചെയ്യും.നിലവിൽ
ജോലിയുള്ളവർക്കും ഫ്രീലാൻസ് ലൈസൻസ് എടുത്തു പാർട്ടി ടൈം ബിസിനസ് ചെയ്യാം . മാത്രമല്ല വിരമിച്ചവർക്കും വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും തൊഴിൽരഹിതർക്കും വീട്ടിലിരുന്നു ജോലി ചെയ്യാം. ഇതോടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ

നേരത്തേ തന്നെ യുഎഇ സ്വദേശികള്‍ക്കു ഫ്രീലാന്‍സര്‍ ലൈസന്‍സ് നേടി പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അബൂദാബി മന്ത്രാലയം അനുമതി നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ പ്രവാസികള്‍ക്കും ഇതിനുള്ള അവസരം ലഭ്യമാക്കിയിരിക്കുയാണ്. പറയപ്പെട്ട ഏതെങ്കിലും മേഖലകളില്‍ കഴിവുണ്ടായിരിക്കുകയും അതുമായി ബന്ധപ്പെട്ട സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്താല്‍ ഫ്രീലാന്‍സ് ലൈസന്‍സ് നേടിയെടുക്കാം

മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി ഫ്രീലാന്‍സ് സര്‍ട്ടിഫിക്കറ്റ് നേടാമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ മുഴുസമയ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളാണെങ്കില്‍ ഈ ലൈസന്‍സെടുക്കാന്‍ നിലവിലുള്ള തൊഴിലുടമയുടെ അനുവാദം വേണമെന്ന നിബന്ധനയുണ്ട്. ഫ്രീലാന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ജോലിയും നിലവിലെ മുഴുസമയ ജോലിയും ഒരേ സ്വഭാവമുള്ളതാണെങ്കില്‍ മാത്രമേ ഇതിന്റെ ആവശ്യമുള്ളൂ.വ്യത്യസ്ത ബിസിനസ് ആണെങ്കിൽ അനുമതി ആവശ്യമില്ല.

മറ്റൊരു തൊഴിലുടമയുമായി തൊഴില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് മറ്റൊരു തൊഴില്‍ മേഖലയില്‍ ഫ്രീലാന്‍സറാവാല്‍ തൊഴിലുടമയുടെ സമ്മതം വേണ്ട. അതേപോലെ, ഏതെങ്കിലും തൊഴിലുടമയ്ക്കു കീഴില്‍ പാര്‍ട്ട് ടൈം ജോലിയിലേര്‍പ്പെട്ടവര്‍ക്കും ഫ്രീലാന്‍സര്‍ ലൈസന്‍സ് നേടി മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാം. സമാന സ്വഭാവമുള്ള ജോലിയാണെങ്കിലും പാര്‍ട്ട് ടൈം ജീവനക്കാരനാണെങ്കില്‍ തൊഴിലുടമയുടെ അനുവാദം വേണ്ട.

ഏതെങ്കിലും തൊഴില്‍ മേഖലയില്‍ ഫ്രീലാന്‍സായി ജോലി ചെയ്യാനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കുന്നവര്‍ക്ക് വേണമെങ്കില്‍ അബൂദാബിയില്‍ താമസിക്കുന്നതിനുള്ള റസിഡന്‍സ് വിസയ്ക്കും അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സ് എടുക്കുന്നവര്‍ക്ക് സ്വന്തമായി ഓഫീസ് സൗകര്യമുണ്ടായിരിക്കണമെന്ന് നിര്‍ബന്ധവുമില്ല

അബൂദാബി നടപ്പിലാക്കിയ ഈ സംവിധാനം പ്രവാസികള്‍ക്കെന്ന പോലെ കമ്പനികള്‍ക്കും വലിയ നേട്ടമാവും. മറ്റ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മറ്റും അധിക വരുമാനമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. അതേസമയം, കമ്പനികള്‍ക്കാവട്ടെ, വിവിധ മേഖലകളിലെ പ്രഗല്‍ഭരുടെ സേവനം അവരെ മുഴുസമയ ജീവനക്കാരായ നിയമിക്കാതെ തന്നെ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. എന്നു മാത്രമല്ല, വല്ലപ്പോഴും മാത്രം ആവശ്യമായി വരുന്ന തൊഴില്‍ മേഖലകളിലുള്ളവരുടെ സേവനം സ്ഥിരമായി നിയമിക്കാതെ തന്നെ കമ്പനികള്‍ക്ക് ഫ്രീലാന്‍സര്‍ വഴി ഉപയോഗിക്കാം. വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരവും ഇതുവഴി ലഭ്യമാവും

വ്യത്യസ്തമായ 48 തൊഴില്‍ മേഖലകളിലാണ് ഫ്രീലാന്‍സര്‍ ലൈസന്‍സ് അനുവദിക്കുന്നത് . വിവിധ മേഖലകൾ ഇപ്രകാരമാണ്

ഫാഷൻ ഡിസൈൻ, വസ്ത്രം, ഡെക്കറേഷൻസ്, സ്റ്റുഡിയോ, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, ഇവന്റ് മാനേജ്മെന്റ്,
ഗിഫ്റ്റ് പാക്കിങ്, ജ്വല്ലറി ഡിസൈൻ, വെബ് ഡിസൈൻ, പ്രോജക്ട് ഡിസൈൻ, മാനേജ്മെന്റ് സർവീസ്, വിവർത്തനം,
കലിഗ്രഫി, ഡ്രോയിങ്, സ്റ്റാറ്റിസ്റ്റിക്കൽ കൺസൽറ്റേഷൻ, അഗ്രികൾചറൽ ഗൈഡൻസ്, മാർക്കറ്റിങ് ഓപ്പറേഷൻസ് മാനേജ്മെന്റ്,
കംപ്യൂട്ടർ ഹാർഡ് വെയർ, സോഫ്റ്റ് വെയർ, റിയൽ എസ്റ്റേറ്റ്, ലീഗൽ കൺസൽറ്റൻസി, പബ്ലിക് റിലേഷൻസ്, ക്വാളിറ്റി മാനേജ്മെന്റ്,
പെസ്റ്റ് കൺട്രോൾ, പ്രോജക്ട് ഡവലപ്മെന്റ്, പ്രൊക്യൂർമെന്റ്, ടെക്നിക്കൽ ഇൻസ്റ്റലേഷൻസ്, ഗ്രീൻ ബിൽഡിങ്, ഇൻഫർമേഷൻ ടെക്നോളജി,
ഇക്കണോമിക് ഫീസിബിലിറ്റി സ്റ്റഡീസ്, എച്ച്ആർ, ടൂറിസം, ഹെറിറ്റേജ്, എന്റർടെയ്ൻമെന്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസ്,
ഫുഡ് സേഫ്റ്റി, ഗുഡ്സ് ഡിസൈൻ, ഫൈൻ ആർട്, ആർക്കിടെക്ചറൽ ഡ്രോയിങ്, മറൈൻ സർവീസ്, ലൈഫ്സ്റ്റൈൽ ഡവലപ്മെന്റ്,
മാർക്കറ്റിങ് സ്റ്റഡീസ്, പാർലമെന്ററി സ്റ്റഡീസ്, ഊർജം, ബഹിരാകാശം എന്നീ മേഖലകളിലെ ബാങ്കിങ് ആൻഡ് മാർക്കറ്റിങ് സർവീസ്,
ലോജിസ്റ്റിക് കൺസൽറ്റേഷൻ, ആർട്ട് വർക്സ്, കൊത്തുപണി, കരകൗശല വസ്തുക്കൾ, പ്രിന്റിങ്, ഫോട്ടോകോപ്പി,
ഗാർഡനിങ്, ലാൻഡ് സ്കേപിങ്, വസ്ത്രങ്ങളിലെ പ്രിന്റിങ്, പ്ലാസ്റ്ററിങ്, എൻഗ്രേവിങ്, ഡക്കറേഷൻ, സോപ്പ് മേക്കിങ്.
എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ കഴിവുണ്ടായിരിക്കുകയും അതുമായി ബന്ധപ്പെട്ട സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്താല്‍ ഫ്രീലാന്‍സ് ലൈസന്‍സ് നേടിയെടുക്കാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (4 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (5 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (7 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (7 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (7 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (7 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (7 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (8 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (8 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (8 hours ago)

Malayali Vartha Recommends