Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കുവൈറ്റ് യാത്രാ നിരോധനം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കുവൈത്തിലെ ജോലികളിൽ തിരികെ പ്രവേശിക്കണമെന്നു ആഗ്രഹമുള്ളവർക്കായി ഇന്ത്യന്‍ എംബസിയുടെ കൈത്താങ്ങ് ...ഉടൻ രജിസ്റ്റർ ചെയ്യൂ

25 APRIL 2021 12:24 PM IST
മലയാളി വാര്‍ത്ത

 കൊവിഡ് വ്യാപനം രൂക്ഷമായതോടെ കുവൈറ്റ് യാത്രാ നിരോധനം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ എംബസി. അവധിക്ക്​ നാട്ടിൽ പോയി യാത്രാനിയന്ത്രണങ്ങളെ തുടർന്ന്​ കുവൈത്തിലേക്ക് മടങ്ങി വരാനാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കു വേണ്ടി കുവൈത്തിലെ ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ ഡ്രൈവ്​ നടത്തുന്നു.

 

കുവൈത്തിലെ ജോലികളിൽ തിരികെ പ്രവേശിക്കണമെന്നു ആഗ്രഹമുള്ളവർ ഇതിൽ എത്രയും പെട്ടെന്ന് രജിസ്‌ട്രേഷൻ ചെയ്യാനാണ് എംബസി പറയുന്നത്.കുവൈത്ത് ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ കാരണം ജോലിയ് നഷ്ടപ്പെട്ട പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരിച്ചെത്താൻ കഴിയാത്തവരുടെ വിവരങ്ങൾ എംബസി ശേഖരിക്കുന്നത് .

 

 

യാത്രാനിയന്ത്രണങ്ങൾ കാരണം പ്രയാസത്തിലായ പ്രവാസികളുടെ പ്രശ്​നങ്ങൾ ഏറ്റവും പുതിയ കണക്കുകൾ സഹിതം കുവൈത്ത്​ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ്​ നീക്കം​. പ്രവാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നത് മുന്നിൽക്കണ്ടാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്

 

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിൽ പോയി മടങ്ങിയെത്താനാവാത്തത് മൂലം വിസ കാലാവധി അവസാനിപ്പിക്കാൻ ആയവർ, ജോലിയിൽ തിരികെ പ്രവേശിക്കേണ്ടവർ, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുള്ളവർ എന്നിവർക്ക് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാം . ഇതിന് പുറമേ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഷ്ടതയനുഭവിക്കുന്ന ഇന്ത്യക്കാർക്ക് എംബസിയിൽ പ്രത്യേക ഹെൽപ്പ് ഡെസ്കിനും രൂപം നൽകിയിട്ടുണ്ട്.

 

 


കഴിഞ്ഞ വര്‍ഷം 1,40,000 പ്രവാസികള്‍ കുവൈത്തില്‍ നിന്ന് മടങ്ങിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് കാരണമായുണ്ടായ പ്രതിസന്ധിക്ക് പുറമെ സ്വദേശിവത്കരണം ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളും പ്രവാസികൾക്ക് തിരിച്ചടിയായി . രാജ്യത്തുനിന്ന് മടങ്ങിയ പ്രവാസികളില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്.

 


കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കുവൈത്ത് പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എംബസി ശേഖരിച്ച് കുവൈത്ത് അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വര്‍ഷം ഇത്തരത്തിൽ വിവരങ്ങള്‍ നല്‍കിയവരും പുതുതായി രജിസ്റ്റര്‍ ചെയ്യണമെന്നും ഇന്ത്യൻ എംബസി അറിയിപ്പിൽ പറയുന്നു. https://forms.gle/sExZK1GKW36BLpVz7 എന്ന ലിങ്ക് വഴി ഗൂഗിൽ ഷീറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടത്

 

 

യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെല്ലാം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എംബസിയുടെ www.indembkwt.gov.in എന്ന വെബ്‌സൈറ്റിലോ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിൽ നിന്നോ ആവശ്യക്കാർക്ക് ലഭിക്കും. ഇതിന് പുറമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ cw1.kuwait@mea.gov.inലേക്ക് ഇമെയില്‍ വഴിയും ബന്ധപ്പെടാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (12 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends