Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു

02 MAY 2021 03:14 PM IST
മലയാളി വാര്‍ത്ത

മാലിദ്വീപിലേക്ക് മെഡിക്കൽ വിഭാഗത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സ് മുഖേനയാണ് മാലദ്വീപിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നത്. മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന്ത്രാലയമാണ് നിയമനംനടത്തുന്നത്.

ഗൈനക്കോളജിസ്റ്റ്-20, സര്‍ജന്‍-20, അനസ്തെറ്റിസ്റ്റ്-20, പീഡിയാട്രീഷ്യന്‍-20, ഫിസിഷ്യന്‍-20, സൈക്യാട്രി-10, റേഡിയോളജിസ്റ്റ്-20, ഇ.എന്‍.ടി. സ്പെഷ്യലിസ്റ്റ്-10, എമര്‍ജന്‍സി ഫിസിഷ്യന്‍-15, ഓര്‍ത്തോപീഡിക്സ്-20, ഡെര്‍മറ്റോളജിസ്റ്റ്-20, ഒഫ്താല്‍മോളജിസ്റ്റ്-20, ജനറല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍(ജി.പി.)-15.

 

യോഗ്യത: എം.ബി.ബി.എസും എം.ഡി.യും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പുമാണ് അടിസ്ഥാനയോഗ്യത. എം.ബി.ബി.എസിനുശേഷം ഒരു വര്‍ഷത്തെയും എം.ഡി.ക്കുശേഷം ഒന്നിലധികം വര്‍ഷത്തെയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്ബളം: 2939 യു.എസ്. ഡോളര്‍(ഏകദേശം 2,09,400 രൂപ). ഇതുകൂടാതെ 454 ഡോളര്‍ അക്കമഡേഷന്‍ അലവന്‍സും 156 ഡോളര്‍ ഫുഡ് അലവന്‍സും ലഭിക്കും (രണ്ടും ചേര്‍ത്ത് ഏകദേശം 45,400 രൂപ).

ഡെന്റിസ്റ്റ്-20

യോഗ്യത: ബി.ഡി.എസും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്ബളം: 1514 യു.എസ്. ഡോളര്‍(ഏകദേശം 1,07,800 രൂപ). ഇതുകൂടാതെ 195 ഡോളര്‍ അക്കമഡേഷന്‍ അലവന്‍സും 117 ഡോളര്‍ ഫുഡ് അലവന്‍സും ലഭിക്കും (രണ്ടും ചേര്‍ത്ത് ഏകദേശം 23,200 രൂപ).

മെഡിക്കല്‍ ഓഫീസര്‍-100

യോഗ്യത: എം.ബി.ബി.എസും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്ബളം: 1514 യു.എസ്. ഡോളര്‍ (ഏകദേശം 1,07,800 രൂപ). ഇതുകൂടാതെ 195 ഡോളര്‍ അക്കമഡേഷന്‍ അലവന്‍സും 117 ഡോളര്‍ ഫുഡ് അലവന്‍സും ലഭിക്കും (രണ്ടും ചേര്‍ത്ത് ഏകദേശം 23,200 രൂപ).

 

രജിസ്ട്രേഡ് നഴ്സ്-150

യോഗ്യത: ബി.എസ്സി. നഴ്സിങ്/ജി.എന്‍.എം. കൂടാതെ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്ബളം: 953 യു.എസ്. ഡോളര്‍(ഏകദേശം 68,000 രൂപ). ഇതുകൂടാതെ 194 ഡോളര്‍ അക്കമഡേഷന്‍ അലവന്‍സും 117 ഡോളര്‍ ഫുഡ് അലവന്‍സും ലഭിക്കും (രണ്ടും ചേര്‍ത്ത് ഏകദേശം 23,100 രൂപ).

അപേക്ഷ: കൂടുതല്‍ തസ്തികകകള്‍ അറിയാനും വിശദമായ വിജ്ഞാപനത്തിനും norkaroots.org ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. abroadjobs.norka@kerala.gov.in എന്ന ഇ-മെയില്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 15.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (21 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (46 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends