Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഒരുമിച്ചു താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഭാര്യാഭർത്താക്കന്മാർക്ക് ഇതാ സ്വപ്നതുല്യമായ ഒരു അവസരം..ഈ ജോലിയ്ക്ക് വേണ്ട ഏക യോഗ്യത ജോലിയ്ക്ക് അപേക്ഷിക്കുന്നവർ ദമ്പതികൾ ആയിരിക്കണം എന്നതുമാത്രമാണ്

07 MAY 2021 05:27 PM IST
മലയാളി വാര്‍ത്ത

ഒരുമിച്ചു താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഭാര്യ ഭർത്താക്കന്മാർക്ക് ഇതാ സ്വപ്നതുല്യമായ ഒരു അവസരം..ഈ ജോലിയ്ക്ക് വേണ്ട ഏക യോഗ്യത ജോലിയ്ക്ക് അപേക്ഷിക്കുന്നവർ ദമ്പതികൾ ആയിരിക്കണം എന്നതുമാത്രമാണ്

 

കൊറോണ വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്നു നിരവധി പേരുടെ ജോലി നഷ്ടമായി...പലർക്കും ജീവിതം ഒരു വലിയ വെല്ലുവിളിയായി തീർന്നിരിക്കുന്നു... . ജീവിതം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ എവിടെയെങ്കിലും ഒരു ജോലി ശരിയായെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇതൊരു വലിയ പ്രതീക്ഷ തന്നെയാണ് .

 


അത് പോലെ വിവാഹം കഴിഞ്ഞ് എവിടെയും യാത്രപോകാൻ കഴിയാത്ത സാഹചര്യത്തിൽ നിരാശരായിരിക്കുന്നവർക്കും ഇതൊരു നല്ല അവസരം തന്നെയാണ് ..ഒരു പൈസ ചിലവില്ലാതെ നിങ്ങളുടെ പങ്കാളിക്കൊപ്പം സുരക്ഷിതമായി താമസിക്കാൻ ഒരു ദ്വീപ് മുഴുവനായി ലഭിക്കുകയാണെങ്കിൽ എങ്ങനെ ഇരിക്കും? മാത്രമല്ല പ്രതിവർഷം 80 ലക്ഷത്തിന് മുകളില്‍ പ്രതിഫലമായി ലഭിക്കുകയും ചെയ്യും

 

ബഹാമാസിലെ പണക്കാരായ കുടുംബമാണ് ജോലി ലിസ്റ്റ് ചെയ്തിരിക്കുന്നത്. യാത്ര ചെയ്യാൻ താത്പര്യമുള്ള ദമ്പതികളെയാണ് തങ്ങൾക്ക് വേണ്ടത് എന്നാണ് ഈ കുടുംബം പറഞ്ഞിട്ടുള്ളത് .വലിയ ബുദ്ധിമുട്ടില്ലാത്ത , യാത്രകളൊക്കെ ചെയ്തു ആസ്വദിച്ചു ജോലി ചെയ്യണം എന്നാഗ്രഹമുള്ളവർക്ക് ഈ ജോലിയ്ക്ക് അപേക്ഷിക്കാം

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ജോലിയുടെ വിശദംശങ്ങൾ ഇതാണ് . . ഒരു സ്വകാര്യ ദീപ് നോക്കി നടത്തുക എന്നതാണ് ജോലി. ശമ്പളം ഒരു വർഷത്തേക്ക് 1,20,000 (ഒരു ലക്ഷത്തി ഇരുപതിനായിരം) ഡോളർ. അതായത് ഏകദേശം 88 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് . അതായത് ഒരു മാസം ഏകദേശം 7 .5 ലക്ഷം രൂപ

 

ബഹാമാസിലെ സ്വകാര്യ ദീപിലെ ബംഗ്ലാവും, ചുറ്റുമുള്ള പ്രദേശവും നോക്കി നടത്തുക എന്നതാണ് പ്രധാന ജോലി. ഈ വീട് മാത്രമല്ല കുടുംബത്തിന്റെ നേപ്പിൾസ്, ഫ്ലോറിഡ എന്നെ നഗരങ്ങളിലെ വീടുകളും ചിലപ്പോൾ നോക്കി നടത്തേണ്ടി വരും. ഇത്രയും സ്ഥലങ്ങൾ കാര്യക്ഷമമായി വിശ്വസ്തതയോടെ നോക്കി നടത്തുന്നതിനാണ് ഈ ശമ്പളം

 

ഫ്ലോറിഡയിലെ നേപ്പിൾസിനും ബഹമാസിനും ഇടയിലാണ് നാലുപേരടങ്ങുന്ന ഈ കുടുംബം താമസിക്കുന്നത്. നേപ്പിൾസ്, ഫ്ലോറിഡ, ബഹമാസ് എന്നിവിടങ്ങളിലെ അതിമനോഹരമായ സ്വത്തുക്കളുള്ള ആ സമ്പന്ന കുടുംബം പാൻഡെമിക് ആരംഭിച്ചതുമുതൽ, തങ്ങളുടെ ഭൂരിഭാഗം സമയവും അവധിക്കാല ദ്വീപിലാണ് ചെലവഴിക്കുന്നതെന്ന് പരസ്യത്തിൽ പറയുന്നു.

 

ഫ്ലോറിഡയിലെ ഒരു വലിയ കൺട്രി എസ്റ്റേറ്റ്, മൂന്ന് വീടുകൾ, ഒൻപത് ബാത്ത്റൂമുകൾ, ബഹാമസ് എസ്റ്റേറ്റ് എന്നിവ നോക്കുന്ന ജോലിയാണ് ചെയ്യേണ്ടത്. ബഹാമസ് എസ്റ്റേറ്റിൽ നാല് കിടപ്പുമുറികൾ വീതമുള്ള നാല് വീടുകളാണുള്ളത്. ഇതിനകം തന്നെ അറ്റകുറ്റപ്പണിക്കും, തോട്ടപ്പണിക്കും, പൂൾ മേൽനോട്ടത്തിനും ജീവനക്കാരെ നിയമിച്ച ഈ കുടുംബം, പരിചയസമ്പന്നരായ ഒരു ദമ്പതികളെ അവരുടെ വീടുകൾ നോക്കാൻ അന്വേഷിക്കുന്നു.

 

ദിവസേന വീട് വൃത്തിയാക്കൽ, കിടക്കകൾ വിരിക്കൽ, കുളിമുറി വൃത്തിയാക്കൽ, അലക്കൽ, ഇസ്തിരിയിടൽ, സ്വത്തുക്കൾ പരിപാലിക്കൽ എന്നിവയാണ് ദമ്പതികളുടെ കടമകൾ. . വീട് നോക്കി നടത്തി മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കെട്ടിടങ്ങളുടെ പരിപാലനവും കരാറുകാരെ നിയന്ത്രിക്കലും ജോലിയില്‍ പെടുന്നു.

 

ഇത് കൂടാതെ രണ്ടുപേരില്‍ ഒരാള്‍ ഡ്രൈവിംഗ് ചുമതലകൾ നിര്‍വ്വഹിക്കേണ്ടി വരും.. എയർപോർട്ടിൽ നിന്ന് അതിഥികളെ സ്വീകരിക്കുക പോലുള്ള ദൈനംദിന ജോലികളും ഉൾപ്പെടും. പാചകം അറിഞ്ഞാൽ അതൊരു അധിക ബോണസ്സായിരിക്കും.

 

അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസും യുഎസിൽ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശവും ഉണ്ടായിരിക്കണം. അപേക്ഷകർ‌ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുന്ന മനോഭാവം, ആത്മവിശ്വാസം, വിവേകം, മികച്ച പെരുമാറ്റം തുടങ്ങിയവ ഉള്ള പ്രൊഫഷണൽ‌ ആയിരിക്കണം എന്ന് പ്രത്യേകം പറയുന്നുണ്ട് ..., കൂടാതെ വളരെ നന്നായി വസ്ത്രധാരണം ചെയ്യുന്നവരുമായിരിക്കണം എന്ന് പരസ്യത്തിൽ പറയുന്നു.

 

പ്രവൃത്തി സമയം ആഴ്ചയിൽ അഞ്ച് ദിവസമാണ്, തിങ്കൾ മുതൽ വെള്ളി വരെ, രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയാണ്.. സാധാരണ ദിനങ്ങളില്‍ രണ്ടുപേരും ഒരേ വീട്ടില്‍ തന്നെയായിരിക്കും താമസമെങ്കിലും വിശേഷാവസരങ്ങളില്‍ വ്യത്യസ്ത ഇടങ്ങളില്‍ തങ്ങുകയും ഒറ്റയ്ക്ക് കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്യേണ്ടി വരും.

 


പോളോ & ട്വീഡ് എന്ന ജോലി സംബന്ധമായ വെബ്‌സൈറ്റിൽ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രില്‍ 28- നാണ് ഈ പരസ്യം ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ആകർഷകമായ ശമ്പളത്തിന് പുറമെ ആരോഗ്യ ഇൻഷുറൻസും, ഔദ്യോഗിക ആവശ്യത്തിനായി കാറും സ്വകാര്യ താമസസൗകര്യവും അനുവദിക്കും.

 

ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന സൗഭാഗ്യം ആണ്, തനിക്ക് ജോലി വേണം എന്നുണ്ടെങ്കിൽ ഈ ജോലിക്കായി അപേക്ഷ സമർപ്പിച്ചേനെ എന്ന് ആണ് ജോലിക്ക് ക്ഷണിച്ച കുടുംബത്തിലെ ഒരു വ്യക്തി തന്നെ പറയുന്നത് ... ഞങ്ങൾക്ക് ഒരുപാട് പേർ ഈ സമയം കൊണ്ട് ബയോ ഡാറ്റ അയച്ചിട്ടുണ്ട്. ഇതുവരെ ഞങ്ങൾ ബയോ ഡാറ്റ തരം തിരിച്ചിട്ടില്ല", പോളോ & ട്വീഡ് സ്ഥാപകയും പ്രധാന റിക്രൂട്ടറുമായ ലൂസി ചാലിൻജർ പറയുന്നു...

 

ചിതറിക്കിടക്കുന്ന മുത്തുകള്‍ പോലെയാണ് ബഹമാസ് ദ്വീപുകള്‍. രണ്ടായിരത്തിലധികം ദ്വീപുകള്ള ബഹമാസ് ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഒന്നാണ്. തിരക്കില്ലാതെ വെളുത്ത മണല്‍ ബീച്ചുകളില്‍ വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബഹമാസ് സന്ദര്‍ശിക്കണം. അതിശയകരമായ ദ്വീപുകളും പവിഴപ്പുറ്റുകള്‍ക്ക് മുകളിലൂടെ ബോട്ടിങ് യാത്രയും സ്‌നോര്‍ക്കലിങ്ങും ഇവിടെ നടത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (8 minutes ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (26 minutes ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (28 minutes ago)

പാലിയേക്കര ടോൾ പിരിവ്  (42 minutes ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (53 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (1 hour ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (1 hour ago)

മോദിയുടെ കാർ നയതന്ത്രം  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (1 hour ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (1 hour ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (1 hour ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (1 hour ago)

സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍  (1 hour ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (2 hours ago)

Malayali Vartha Recommends