Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

19 ബാങ്കുകളില്‍ ക്ലാര്‍ക്ക്

08 AUGUST 2015 10:11 AM IST
മലയാളി വാര്‍ത്ത.

ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികയിലെ നിയമനത്തിനായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേല്‍ സിലക്ഷന്‍ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് ഉടന്‍ വിജ്ഞാപനമാകും. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഓഗസ്റ്റ് 11 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. സെപ്റ്റംബര്‍ ഒന്നു വരെ അപേക്ഷിക്കാം.
പരീക്ഷയും തിരഞ്ഞെടുപ്പും
ഐബിപിഎസ് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളെ മാത്രമേ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വര്‍ഷത്തെ (201617) ക്ലാര്‍ക്ക് നിയമനങ്ങള്‍ക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതു പരീക്ഷയില്‍ നേടുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് തുടര്‍ന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമണ്‍ ഇന്റര്‍വ്യൂവുമുണ്ടാകും. പൊതുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2017മാര്‍ച്ച് 31 വരെ ഈ വിജ്ഞാപന പ്രകാരമുളള നിയമനങ്ങള്‍ക്ക് അവസരമുണ്ട്. ബാങ്കില്‍ നിലവിലുളള ഒഴിവുകളുടെ അടിസ്ഥാനത്തിലാകും അലോട്ട്‌മെന്റ്.
ക്ലാര്‍ക്ക് തസ്തികയിലെ നിയമനങ്ങള്‍ സംസ്ഥാനം / കേന്ദ്രഭരണപ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയതിനാല്‍ ഏതെങ്കിലും ഒരു സംസ്ഥാനം / കേന്ദ്രഭരണപ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം / കേന്ദ്രഭരണപ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തില്‍ വേണം പൊതു പരീക്ഷ എഴുതാന്‍.
യോഗ്യതയും പ്രായവും
യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. കംപ്യൂട്ടര്‍ പരിജ്ഞാനം :കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുളളവരായിരിക്കണം അപേക്ഷകര്‍. അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ് / ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ /ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കില്‍ ഹൈസ്‌കൂള്‍ / കോളജ് / ഇന്‍സ്റ്റിറ്റിയൂട്ട് തലത്തില്‍ കംപ്യൂട്ടര്‍/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്ഞാനം ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്കു മുന്‍ഗണന ലഭിക്കു.
ന്മ2015 സെപ്റ്റംബര്‍ ഒന്ന് അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.
പ്രായം: 2028. അപേക്ഷകര്‍ 1987 ഓഗസ്റ്റ് രണ്ടിനു മുന്‍പോ 1995 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത് (രണ്ട് തീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായ പരിധിയില്‍ പട്ടികവി ഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഇളവ് ലഭിക്കും. വിമുക്തഭടന്‍മാര്‍ക്ക് നിയമാനുസൃത ഇളവ്.
2015 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി അപേക്ഷകരുടെ പ്രായം കണക്കാക്കും.
പട്ടികവിഭാഗം, ന്യൂനപക്ഷ വിഭാഗം അപേക്ഷകര്‍ക്ക് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ്ങിന് അവസരമുണ്ട്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ്.
പരീക്ഷാ കേന്ദ്രങ്ങള്‍
കേരളത്തില്‍ (സ്‌റ്റേറ്റ് കോഡ്: 28)കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രം.. ലക്ഷദ്വീപുകാര്‍ക്ക് (കോഡ് 29) കവരത്തിയില്‍ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്
600 രൂപ. പട്ടികവിഭാഗം, വിമുക്തഭടന്‍, അംഗപരിമിതര്‍ക്ക് 100 രൂപ മതി. ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ ഫീസ് അടയ്ക്കാം. ! ഓണ്‍ലൈന്‍ അപേക്ഷ ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കുന്നതിനു മുന്‍പു വെബ്‌സൈറ്റില്‍ നല്‍കിയിട്ടുളള വിജ്ഞാപനം കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (11 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (28 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (41 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (52 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (3 hours ago)

Malayali Vartha Recommends