Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

കേരള പോസ്റ്റ് ഓഫീസുകളിൽ നിരവധി അവസരങ്ങൾ, ശമ്പളം 18,000 – 81,100 രൂപവരെ, കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതിൽപരം മികച്ച അവസരം വേറെയില്ല

19 NOVEMBER 2021 02:09 PM IST
മലയാളി വാര്‍ത്ത

ഒരു കേന്ദ്ര സർക്കാർ ജോലി നേടണമെന്നതാണോ നിങ്ങളുടെ ആഗ്രഹം. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള അവസരമാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. കേരള പോസ്റ്റ് ഓഫീസുകളിൽ അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും അവസരമുണ്ട്.

വിവധ തസ്തികകളിലായി 95 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പോട്ട്സ് ക്വാട്ടയിലേക്കാണ് നിയമനം. 18,000 – 81,100 രൂപയെയാണ് ശമ്പളം. 26th October മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഏതൊക്കെ തസ്തികകളിലാണ് ഒഴിവുകൾ, എണ്ണം എന്നിവ പരിശോധിക്കാംം.

 

കേരള പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2021......

1, പോസ്റ്റൽ അസിസ്റ്റൻ്റ് 16 ഒഴിവുകൾ,

2, സോർട്ടിങ് അസിസ്റ്റൻ്റ് 13 ഒഴിവുകൾ

3, പോസ്റ്റ്മാൻ 28 ഒഴിവുകൾ

4, മെയിൽ ഗാർഡ് 01 ഒഴിവ്

5 മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് 37 ഒഴിവ്, എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

പ്രായ പരിധി നോക്കാം.....................................................................

പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റൻ്റ്..... 18-27 വയസിനും ഇടയിലുള്ള വർക്കാണ് അവസരം. ഒബിസിക്ക് 3 വർഷവും എസ്‌സി/എസ്‌ടിക്ക് 5 വർഷവും വയസിളവ് ഇളവ് ലഭിക്കും, കൂടാതെ നിലവിൽ 40 വയസ് തികയാത്ത സർക്കാർ ഉദ്യോസ്ഥർക്കും അപേക്ഷിക്കാവുന്നതാണ്.

പോസ്റ്റ്മാൻ, മെയിൽ ഗാർഡ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനും പ്രായപരിധി 18-27 വയസിനും ഇടയിൽ തന്നെയാണ്.ഒബിസിക്ക് 3 വർഷവും എസ്‌സി/എസ്‌ടിക്ക് 5 വർഷവും വയസിളവ് ഇളവ് ലഭിക്കും, കൂടാതെ നിലവിൽ 40 വയസ് തികയാത്ത സർക്കാർ ഉദ്യോസ്ഥർക്കും അപേക്ഷിക്കാവുന്നതാണ്.

മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് 18-25 വയസിനും ഇടയിലുള്ളവർക്കാണ് അവസരം. ഒബിസിക്ക് 3 വർഷവും എസ്‌സി/എസ്‌ടിക്ക് 5 വർഷവും വയസിളവ് ഇളവ് ഉണ്ട്. നിലവിൽ 35 വയസ് തികയാത്ത സർക്കാർ ഉദ്യോസ്ഥർക്കും അപേക്ഷിക്കാവുന്നതാണ്.

 

ഇനി ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാം...

പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റൻ്റ്. അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ കുറഞ്ഞത് 12-ാം ക്ലാസോ തത്തുല്യ യോഗ്യതയോ പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ പരീക്ഷ ജയിച്ചവർ അപ്പോയിന്റ്മെന്റെ ലെറ്റർ കൈപ്പറ്റുന്നതിന് മുമ്പായി അംഗീകൃത കമ്പ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 60 ദിവസത്തെ അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

പോസ്റ്റ്മാൻ, മെയിൽ ഗാർഡ്,അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ കുറഞ്ഞത് 12-ാം ക്ലാസോ തത്തുല്യ യോഗ്യതയോ പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പ്രാദേശിക ഭാഷയായ മലയാളം കുറഞ്ഞത് പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാർത്ഥി പ്രാദേശിക ഭാഷയായ മലയാളം കുറഞ്ഞത് പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.

 

ഇതി അപേക്ഷാ ഫീസ് സംബന്ധിച്ചുള്ള വിശദാംശങ്ങൾ നോക്കാം....

ജനറൽ/ ഒബിസി Rs. 100/- രൂപ

SC/ST/PWD/Ex-Servicema അപേക്ഷാ ഫീസ് ഇല്ല. അടച്ച അപേക്ഷാ ഫീസ് പിന്നെ റീഫണ്ട് ചെയ്യുന്നതല്ല.

അപേക്ഷിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം....

"സ്പോർട്സ് ക്വോട്ടയ്ക്ക് കീഴിലുള്ള കേരള സർക്കിളിലെ തസ്തികയിലേക്കുള്ള അപേക്ഷ" എന്ന് സൂപ്പർ സ്ക്രൈബ് ചെയ്യേണ്ട അപേക്ഷകൾ രജിസ്റ്റർ ചെയ്ത/ സ്പീഡ് തപാൽ വഴി അയക്കേണ്ടതാണ്. അസിസ്റ്റന്റ് ഡയറക്ടർ (റിക്രൂട്ട്മെന്റ്), ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസ്, കേരള സർക്കിൾ, തിരുവനന്തപുരം - 695 033.

ഔദ്യോഗിക കേരള പോസ്റ്റൽ സർക്കിൾ വെബ്‌സൈറ്റായ https://www.keralapost.gov.in-ലേക്ക് പോകുക

കരിയർ/ പരസ്യ മെനുവിന് വേണ്ടി തിരയുക

MTS, പോസ്റ്റ്മാൻ, സോർട്ടിംഗ് അസിസ്റ്റന്റ്, മെയിൽ ഗാർഡ്, പോസ്റ്റൽ അസിസ്റ്റന്റ് ജോലി അറിയിപ്പ് എന്നിവയ്ക്കായി തിരയുക, അതിൽ ക്ലിക്ക് ചെയ്യുക

കേരള പോസ്റ്റൽ സർക്കിൾ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ജോബ് നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് കാണുക

നിങ്ങളുടെ യോഗ്യത പരിശോധിച്ച് കൂടുതൽ മുന്നോട്ട് പോകുക

എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്യുക

എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തുക

ബാധകമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക

നിങ്ങളുടെ അപേക്ഷയുടെ ഫോട്ടോകോപ്പി എടുക്കുക

അപേക്ഷാ ഫോം 03/12/2021 ന് മുമ്പ് അറിയിച്ച വിലാസത്തിലേക്ക് അയയ്ക്കുക

അപേക്ഷ സമനർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 3 ആണ്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ www.keralapost.gov.in സന്ദർശിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (1 minute ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (32 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (55 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends