Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

യുഎഇയിൽ 1000 ത്തിൽ അധികം തൊഴിൽ അവസരങ്ങൾ, ഏറ്റവും കൂടുതൽ പേരെ ആവശ്യം ഈ മേഖലയിലേക്ക്, നിയനം ആറ് മാസത്തിനുള്ളിൽ

06 SEPTEMBER 2023 05:40 PM IST
മലയാളി വാര്‍ത്ത

ഒഡെപെക് മുഖേന കേരളത്തിൽ നിന്നുള്ള വിദഗ്ദരായ നിരവധി പേരെ യുഎഇയിൽ നിയമിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനോടകം തന്നെ യുഎഇ ആസ്ഥാനമായുള്ള 32 കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. യുഎഇയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 'ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ODEPC) കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്കായി മിഡിൽ ഈസ്റ്റിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന നിരവധി റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യൂറോപ്പ്, യുകെ, ജർമ്മനി, ബെൽജിയം, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ വിജയകരമായി പ്രവൃത്തിക്കുന്ന ഒഡപെക് ഗൾഫ് രാജ്യങ്ങളിലേക്കും അതിന്റെ വ്യാപനം വിപുലീകരിച്ചിട്ടുണ്ട്', ഇതിനുള്ള ചർച്ചകൾ ആണ് യു എ ഇ സന്ദർശനത്തിൽ നടന്നതെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കായി ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് പാരാ മെഡിക്കൽ പ്രൊഫഷണലുകളെയും റിക്രൂട്ട് ചെയ്യുന്നതിൽ ഒ‍ഡപെക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയവുമായുള്ള ഒഡപെകിന്റെ സഹകരണം പ്രതിവർഷം 200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നു . യുകെയുടെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ട്രസ്റ്റ് ഹോസ്പിറ്റലുകൾ ഒഡപെകിന്റെ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്, കഴിഞ്ഞ നാല് വർഷങ്ങളായി 700-ലധികം ഉദ്യോഗാർത്ഥികൾ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിൽ ജോലി നേടിയിട്ടുണ്ട്', മന്ത്രി വ്യക്തമാക്കി. 1977-ൽ സ്ഥാപിതമായ ഒഡപെക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,200-ലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്

ഡോക്ടർമാർ, എഞ്ചിനീയർമാർ, ഐടി മേഖലയിലെ ജീവനക്കാർ, ഹെൽത്ത് കെയർ എന്നീ മേഖലകളിലേക്കാണ് ആളുകളെ ആവശ്യം. അടുത്ത ആറ് മാസത്തിനുള്ളിൽ നിയമനങ്ങൾ പൂർത്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.'ഇപ്പോൾ കമ്പനികൾ ആളുകളെ നിയമിക്കുന്ന രീതികളിൽ മാറ്റം വന്നിട്ടുണ്ട്. മുൻപ് വിവിധ രാജ്യങ്ങളിലേക്ക് ആളുകൾ പോകുകയും ജോലി പഠിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ വിദഗ്ദരായ ആളുകളെയാണ് കമ്പനികൾക്ക് ആവശ്യം.ഭാഷയും സംസ്‌കാരവും വൈദഗ്ധ്യവും അറിയാവുന്ന കഴിവുള്ള ആളുകളെയാണ് കമ്പനികൾ തിരയുന്നത്', ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ നിയമനം നടത്തിയിരുന്നത് എയർലൈനുകളായിരുന്നുവെങ്കിലും, പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ ഹോട്ടല്‍ മേഖലയാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ടൂറിസം മേഖലയിലെ വളർച്ചയോടെ യുഎഇയില്‍ നിരവധി ഹോട്ടലുകളും റിസോർട്ടുകളുമാണ് സമീപകാലത്ത് തുറന്നത്. പ്രാരംഭ റിക്രൂട്ട്‌മെന്റുകളിൽ പലതും ഇതിനോടകം നടന്നു കഴിഞ്ഞെങ്കിലും അവസരങ്ങള്‍ പൂർണ്ണമായി അവസാനിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ജോലി ലഭിക്കുന്നത് എളുപ്പമാക്കുന്നതിനായി ട്രെയിനികൾക്കായി ഒഡപെക് പ്രത്യേകം ഭാഷാ പരിശീലന ക്ലാസുകൾ നൽകാറുണ്ട്. യൂറോപ്പിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവർക്കായി ഞങ്ങൾ ജർമ്മൻ, ഡച്ച് ഭാഷാ പരിശീലന ക്ലാസുകൾ നൽകിയിട്ടുണ്ട്. യുഎഇയിൽ ഇംഗ്ലീഷ് ആണ് തൊഴിലുടമകൾ പ്രധാനമായും ഡിമാന്റ് ചെയ്യുന്നത്. ചിലർ മാത്രം അറബിയും ആവശ്യപ്പെടുന്നുണ്ട്.

ഈ സാഹചര്യം പരിഗണിച്ചുള്ള പരിശീലനങ്ങളും നൽകി വരുന്നുണ്ട്. ആരോഗ്യ മേഖലയിലേക്കാണ് കൂടുതലായി ആളുകളെ ആവശ്യം. ഇതിനോടകം തന്നെ യുഎഇയിൽ ഈ മേഖലയിൽ തങ്ങൾ നിരവധി പേരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് പുറമെ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ തുടങ്ങിയ വിദഗ്ധ തൊഴിലാളികളെയും ഒഡപെക് മുഖേന നിയമിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (8 minutes ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (16 minutes ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (28 minutes ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (43 minutes ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (51 minutes ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (58 minutes ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (1 hour ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (1 hour ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (1 hour ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (2 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..  (2 hours ago)

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്  (2 hours ago)

Malayali Vartha Recommends