പ്ലസ്സ്ടു യോഗ്യതയുള്ളവർക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ തൊഴിലവസരം; ഹെഡ് കോൺസ്റ്റബിൾ ജി.ഡി തസ്തികയിലേക്കാണ് നിയമനം;ഉയർന്ന ശമ്പളം,215 ഒഴിവുകൾ..! ഉടൻ അപേക്ഷിക്കൂ..!
നല്ല ശമ്പളത്തിൽ കേന്ദ്ര പോലീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ..അതും പ്ലസ്ടു യോഗ്യതയോടെ ... എന്നാൽ അവർക്കായി സുവർണാവസരം ഒരുങ്ങുന്നു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഇപ്പോൾ ഹെഡ് കോൺസ്റ്റബിൾ ജി.ഡി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുകയാണ്.
മിനിമം പ്ലസ്ടു യോഗ്യതയും, കായികപരമായി കഴിവ് ഉള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഹെഡ് കോൺസ്റ്റബിൾ ജി.ഡി തസ്തികകളിലായി മൊത്തം 215 ഒഴിവുകളിലേക്കാണ് ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിക്കുന്നത്. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ സി.ഐ.എസ്.എഫ് ൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുതാവുന്നതാണ്. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ഒക്ടോബർ 30 മുതൽ 2023 നവംബർ 28 വരെ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകൾ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്, റിസർവേഷൻ ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കേണ്ടതാണ്. ജോലിയുടെ ശമ്പളം Rs. 25500 മുതൽ Rs. 81100 വരെയാണ്.
ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി മിനിമം 18 വയസും മാക്സിമം 23 ആണ്. എസ് സി /എസ് ടി /ഒ ബി സി /പി ഡബ്ലിയു ഡി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്ൻറെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഹെഡ് കോൺസ്റ്റബിൾ ജി.ഡി തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കിൽ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്.
സി.ഐ.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട വിദ്യാഭ്യാസ യോഗ്യത
1 . ഗെയിംസ്, സ്‌പോർട്‌സ്, അത്‌ലറ്റിക്‌സ് എന്നിവയിൽ സംസ്ഥാന/ദേശീയ/അന്തർദേശീയ പ്രതിനിധികളെ പ്രതിനിധീകരിച്ച് അംഗീകൃത
വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള 12-ാം പാസ്.
2 . സ്റ്റേറ്റ് ബോർഡ് / സെൻട്രൽ ബോർഡ് ഒഴികെയുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, അത്തരം യോഗ്യതകൾ കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള
സേവനത്തിന് 12-ാം ക്ലാസ് വിജയത്തിന് തുല്യമാണെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യൻ സർക്കാർ അറിയിപ്പുകൾക്കൊപ്പം ഉണ്ടായിരിക്കണം.
3 .മേൽപ്പറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും 01/01/2021 മുതൽ 28/11/2023 വരെയുള്ള കാലയളവിൽ പ്രസക്തമായ ഗെയിമുകൾ /
ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള മികച്ച കായികതാരങ്ങളായിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ
തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാർഥികൾ നൽകണം. യു ആർ / ഒ ബി സി / ഇ ഡബ്ലിയു എസ് തുടങ്ങിയവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി /എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സൗജന്യമാണ്. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല . ഉദ്യോഗാർഥികൾക്ക് ഈ ഫീസ് ഓൺലൈൻ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കൽ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാർജുകൾ ഉദ്യോഗാർത്ഥികൾ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് പി ഡി എഫ് നോട്ടിഫിക്കേഷൻ വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്കും, വനിതകൾക്കും ഫീസ് ഇളവുകൾ നൽകാറുണ്ട്. നിങ്ങൾ അതിനു അർഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക.
ഈ ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം.
1 . ഔദ്യോഗിക വെബ്സൈറ്റായ https://cisfrectt.cisf.gov.in/ സന്ദർശിക്കുക
2 . ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
3 . ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
4 . അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക
5 . അപേക്ഷ പൂർത്തിയാക്കുക
6 . ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
7 . ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
1 . അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പി ഡി എഫ് പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു
മനസ്സിലാക്കുക
2 . അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ഇല്ലേ എന്ന്
ഉറപ്പ് വരുത്തുക. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം
നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
3 . നിങ്ങൾ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫിൽ ചെയ്യുമ്പോൾ നിങ്ങളുടെ
ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐ ഡി , എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷൻ ടിക്കറ്റ്
തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാൻ ഇത് നിർബന്ധമാണ്
4 . ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിൻറെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാൻ താഴെ കൊടുത്ത ഔദ്യോഗിക
വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
അപേക്ഷിക്കാനുള്ള ഒഫീഷ്യൽ വെബ്സൈറ്റ് https://cisfrectt.cisf.gov.in/
https://www.facebook.com/Malayalivartha